Television

Bigg Boss Malayalam Season 6: ജിന്റോയെ ടാര്‍ജറ്റ് ചെയ്ത് ഒതുക്കുന്നു, അഭിഷേകിനെ പിന്തുണച്ചവർ ഇപ്പോൾ എതിർക്കുന്നു

ബിഗ് ബോസ് വീട്ടിലെ ഗ്രൂപ്പുകളികളില്‍ താല്‍പര്യം കാണിക്കാതെ ഒറ്റയ്ക്ക് കളിക്കുന്ന താരമാണ് ജിന്റോ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തരായ മത്സരാര്‍ത്ഥികളാണ് ജി്‌ന്റോയും അഭിഷേകും. തുടക്കം മുതല്‍ക്കു തന്നെ ശക്തനാണെന്ന് തെളിയിച്ച താരമാണ് ജിന്റോ. വിവാദങ്ങളും വിമര്‍ശനങ്ങളും നേരിണ്ടേി വരുമ്പോഴും ആരാധകരെ നേടിയെടുക്കാന്‍ ജി്‌ന്റോയ്ക്ക് സാധിച്ചിരുന്നു. ബിഗ് ബോസ് വീട്ടിലെ ഗ്രൂപ്പുകളികളില്‍ താല്‍പര്യം കാണിക്കാതെ ഒറ്റയ്ക്ക് കളിക്കുന്ന താരമാണ് ജിന്റോ.

അതേസമയം അഭിഷേക് ആകട്ടെ ബിഗ് ബോസിലേക്ക് കടന്നു വരുന്നത് വൈല്‍ഡ് കാര്‍ഡിലൂടെയായിരുന്നു. തുടക്കത്തില്‍ അഭിഷേക് അകത്തും പുറത്തും വിമര്‍ശനങ്ങളാണ് നേടിയത്. എന്നാല്‍ പതിയെ ജനപ്രീയനായി മാറുകയായിരുന്നു അഭിഷേക്. ഇതിനിടെ അഭിഷേക് അമ്മയ്‌ക്കെഴുതിയ കത്ത് വൈറലായി മാറി. ഇതാണ് അഭിഷേകിനെ വില്ലനില്‍ നിന്നും നായകനിലേക്ക് മാറ്റുന്നത്.

ഇപ്പോള്‍ ടോപ് ഫൈവിലെത്താന്‍ സാധ്യതയുള്ള മത്സരാര്‍ത്ഥിയാണ് അഭിഷേക്. ടാസ്‌കുകളിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അഭിഷേകിന് സാധിക്കുന്നുണ്ട്. ഇതിനിടെ ഇന്നലെ അഭിഷേകും ജിന്റോയും തമ്മില്‍ ടാസ്‌കിനിടെ വഴക്കുണ്ടായിരുന്നു. പ്രശ്‌നം അവിടെ തന്നെ പരിഹരിച്ചുവെങ്കിലും അത് ജിന്റോയ്‌ക്കെതിരെയുള്ള പ്ലാന്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് വൈറലായി മാറുകയാണ്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ജാസ്മിനെ ഇഷ്ടം ഇല്ലാത്ത ഭൂരിപക്ഷ ഓഡിയന്‍സ് ആദ്യം ജിന്റോ യിലേക്കും പിന്നീട് ജിന്റോ അന്‍സിബ അഭിഷേക് ലേക്കും മാറി. അന്‍സിബ ബിഗ് ബോസിന്റെ പടി ഇറങ്ങുമ്പോള്‍ ഇഷ്ടപ്പെട്ടവരെ കൂടെ കൂട്ടി എങ്കിലും ബിബിയില്‍ തുടരുന്ന അഭിഷേക് സപ്പോര്‍ട്ട് ചെയ്തവരെ ലജ്ജിപ്പിക്കുന്ന തരത്തില്‍ ഉള്ള പെര്‍ഫോമന്‍സ് ആണ് ഇപ്പോള്‍ ബിബിയില്‍ കാഴ്ച വെക്കുന്നത്. ജിന്റോ എന്ന വലിയ മനുഷ്യന്റെ വില ഈ അവസാന നാളുകളില്‍ ആണ് ശെരിക്കും തിരിച്ചു അറിയുന്നത്.

അമ്മയ്ക്ക് എഴുതിയ കത്ത് ആണ് അഭിഷേക് ലേക്ക് ആള്‍ക്കാരുടെ ശ്രദ്ധ തിരിച്ചു വിട്ടത്, പിന്നീട് ഫിസിക്കല്‍ ടാസ്‌ക് ഉം. ഫിസിക്കല്‍ ടാസ്‌ക്‌സ് അത്രേം അക്രമാസക്തമായി ആണ് അഭിഷേക് ചെയ്തത്, ഫാമിലി ടാസ്‌കില്‍ അനിയത്തി പറഞ്ഞു ‘ഞങ്ങള്‍ക് പേടി ആണ് നീ ആരേലും എന്തേലും ചെയ്യുമോ ‘ എന്ന്. യേസ്, ഇപ്പോള്‍ ആ പേടി എല്ലാര്‍ക്കും വന്നു. മുന്‍പ് അപ്‌സരയെ ഇടിച്ചു ഇട്ടപ്പോഴും ജിന്റോ യെയും ജാസ്മിനെയും കുടഞ്ഞു ഇട്ടപ്പോഴും ഇല്ലാതിരുന്ന ഭയം ഇന്നലെ നിസ്സാരമായ ടാസ്‌കില്‍ ജിന്റോയുടെ കഴുത്തില്‍ പിടിച്ചു വലിച്ചു കൊണ്ട് പോയപ്പോള്‍ വന്നു.

എല്ലാം ചെയ്തിട്ട് ഒന്നും ചെയ്തില്ലെന്ന വിധത്തില്‍ രണ്ടു കൈ പൊക്കി പിടിച്ചിട്ട് കാര്യം ഇല്ല. രാത്രി നന്ദന യാട് അഭിഷേക് പറഞ്ഞു. പ്ലാന്‍ ചെയ്തു ജിന്റോയെ കളിക്കാന്‍ വിടാതെ ഔട്ട് ആക്കിയത് ആണ്. ഇത്രേം ഭീരു ആണോ അഭിഷേക്. ഇത്രേം ആള്‍ക്കാര്‍ ജിന്റോ എന്നാ ഒരു വ്യക്തിയെ ടാര്‍ഗറ്റ് ചെയ്തു ഒതുക്കാന്‍ നോക്കുന്നെങ്കില്‍, ജിന്റോ ജയിക്കാതിരിക്കാന്‍ അകത്തും പുറത്തും ഒരു പോലെ ഗ്രൂപ്പ് കളിക്കുന്നു എങ്കില്‍.. എന്ത് മാത്രം ശക്തനായ മത്സരാര്‍ത്ഥി ആണ് ജിന്റോ. പ്രേക്ഷക മനസുകളില്‍ ഒരേ ഒരു വിന്നര്‍ അത് ജിന്റോ മാത്രം.