Careers

കൊച്ചിൻ ഷിപ്പ് യാർഡിൽ അവസരം; 34 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ആകെ 34 ഒഴിവുകളാണുള്ളത്

കൊച്ചി: കേരളത്തില്‍ കൊച്ചിന്‍ ഷിപ്പ് യാർഡിൽ ഒഴിവുകൾ. സേഫ്റ്റി അസിസ്റ്റന്റ് തസ്തികയിലാണ് നിയമനം. ആകെ 34 ഒഴിവുകളാണുള്ളത്. ശമ്പളം 23,300 രൂപ മതൽ 24,800 രൂപ വരെ. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 11. പ്രായപരിധി, പ്രവൃത്തിപരിചയം, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം

30വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. യോഗ്യത-എസ് എസ് എൽ സി പാസായിരിക്കണം. ഫയര്‍ ആന്റ് സേഫ്റ്റിയില്‍ ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഒരു വര്‍ഷത്തെ ഡിപ്ലോമ. കൂടാതെ ഒരു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. 200 രൂപയാണ് അപേക്ഷിക്കാനുള്ള ഫീസ്. എസ് എസി , എസ് ടി ഉദ്യോഗാർത്ഥികൾക്ക് ഫീസടക്കേണ്ട. കൂടുതൽ വിവരങ്ങൾക്ക് –https://cochinshipyard.in/careersummary/career_locations/1

അധ്യാപക നിയമനം

പുതൂര്‍ ഗവ ട്രൈബല്‍ വി.എച്ച്.എസ് സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍-അഗ്രികള്‍ച്ചര്‍, എന്‍.വി.ടി-കെമിസ്ട്രി ജൂനിയര്‍ എന്‍.വി.ടി, ഓന്‍ട്രപ്രനര്‍ഷിപ്പ് ഡെവലപ്മെന്റ് എന്നിവയില്‍ അധ്യാപകനിയമനം നടത്തുന്നു. അഭിമുഖം ജൂണ്‍ നാലിന് ഉച്ചയ്ക്ക് 12ന് പുരൂര്‍ ഗവ ട്രൈബല്‍ വി.എച്ച്.എസ് സ്‌കൂളില്‍ നടക്കും. അര്‍ഹരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8089012531.

അട്ടപ്പാടി പുതൂര്‍ ഗവ ട്രൈബല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സുവോളജി, തമിഴ് കൊമേഴ്സ് വിഷയങ്ങളില്‍ ഹയര്‍സെക്കണ്ടറി അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ നാലിന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9446790801.

അഭിമുഖം ജൂൺ 7 ന്

വയനാട്: മൂലങ്കാവ് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കെമിസ്ട്രി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഇംഗ്ലീഷ്, മലയാളം, എക്കണോമിക്സ് (ജൂനിയര്‍) സുവോളജി (ജൂനിയര്‍) തസ്തികകളിലേക്ക് ജൂണ്‍ ഏഴിന് രാവിലെ പത്തിന് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍; 9447969671, 04936 225050

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലെ കണിയാമ്പറ്റ ജി.എം.ആർ.എസിൽ ലൈബ്രേറിയൻ തസ്തികയിൽ ഒഴിവ്. ലൈബ്രറി സയൻസിൽ ബിരുദം, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറിയിൽ പ്രവർത്തിപരിചയം, സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ തയ്യാറുള്ളവരും ജൂൺ അഞ്ചിന് ഉച്ചയ്ക്ക് 12 ന് എം.ആർ.എസി നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ -04936 284818

ട്രെയ്നറെ ആവശ്യമുണ്ട്

അയലൂര്‍ കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പി.എം വിശ്വകര്‍മ്മ പദ്ധതിയുടെ ഭാഗമായി പാവ /കളിപ്പാട്ട നിര്‍മാണം, മണ്‍പാത്ര നിര്‍മാണം പരമ്പരാഗത കൊട്ട, വട്ടി, മുറം നിര്‍മാണം എന്നിവയില്‍ പ്രാവീണ്യമുള്ള ട്രെയ്നര്‍മാരെ ആവശ്യമുണ്ട്. യോഗ്യരായവര്‍ ആധാര്‍ കാര്‍ഡ്, മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെങ്കില്‍ അവയുമായി കോളെജില്‍ നേരിട്ടെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04923 241766, 8547005029

തൊഴില്‍ മന്ത്രാലയത്തില്‍ ജോലി നേടാം, ചെയ്യേണ്ടത് ഇത്രമാത്രം; ശമ്പളം 60000 രൂപ!തൊഴില്‍ മന്ത്രാലയത്തില്‍ ജോലി നേടാം, ചെയ്യേണ്ടത് ഇത്രമാത്രം; ശമ്പളം 60000 രൂപ!

Latest News