കൊച്ചി എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ബിനാലെയും അത് നടക്കുന്ന ഫോർട്ട് കൊച്ചിയും ആണ്..കൊച്ചിക്കും ബിനാലെയ്ക്കും ഉള്ള പ്രാധാന്യം കൊച്ചി അഴിമുഖത്തുനിന്നു നോക്കിയാൽ കായലിനോടു ചേർന്ന് നെടുനീളത്തിൽ നിൽക്കുന്ന ആസ്പിൻവാൾ കെട്ടിടത്തിനും ഉണ്ട്.ഇതാണ് അന്താരാഷ്ട്ര കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രധാന വേദി. കടലിനഭിമുഖമായുള്ള മനോഹരമായ ഒരു പൈതൃകമന്ദിരമാണിത്. എന്നാൽ ഈ ആസ്പിൻ വാളിന് ഒരു ചരിത്രം ഉണ്ട്.അത് എന്താണെന്ന് അറിയാമോ .?
നാടിന്റെ ചരിത്രവുമായി ബന്ധപ്പെട്ട സുപ്രധാന അടയാളമായി അവശേഷിക്കുന്ന ഒന്നരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ മന്ദിരം തീരസംരക്ഷണ സേന ഏറ്റെടുത്താൽ കൊച്ചി മുസിരിസ് ബിനാലെയുടെ നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്നും മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ പറയുന്നു. ബിനാലെ മുടങ്ങിപ്പോകുന്നത് തീരാനഷ്ടവും അപമാനകരവുമാണ്. കലാ സാംസ്കാരിക രംഗത്തിന് പുറമെ, വിനോദസഞ്ചാര മേഖലയ്ക്കുൾപ്പെടെ ഉണർവുണ്ടാക്കുന്നതാണ് ബിനാലെ.”
1867-ൽ ഇംഗ്ലീഷുകാരുടെ വാസ്തുശില്പ ശൈലിയിൽ കൊച്ചി തീരത്തു നിർമിച്ച കെട്ടിടമാണ് ആസ്പിൻവാൾ ഹൗസ്. സുഗന്ധ വ്യഞ്ജനങ്ങളുടെയും തേയില, റബ്ബർ എന്നിവയുടെ കയറ്റുമതി നടത്തിയിരുന്ന ആസ്പിൻവാൾ കമ്പനിയുടെ കൊച്ചി ആസ്ഥാനമായിരുന്നിവിടം. നിരവധി ഓഫീസ് കെട്ടിടങ്ങളും പണ്ടകശാലകളും ഒരു ബംഗ്ലാവും ഇവിടുണ്ട്. കേരളത്തിൽ നിന്ന് കയറും സുഗന്ധ വ്യഞ്ജനങ്ങളുമെല്ലാം കയറ്റുമതി ചെയ്തിരുന്ന കമ്പനിയുടെ ഓഫീസും കപ്പൽത്തുറയും ലബോറട്ടറിയും ഗോഡൗണുമെല്ലാമായിരുന്നു ഇവിടം. 2012 ലെയും 2014 ലെയും 2016 ലെയും കൊച്ചി-മുസിരിസ് ബിനാലെകളുടെ മുഖ്യ വേദിയാണ് ഇത്.
കൊച്ചി അഴിമുഖത്തുനിന്നു നോക്കിയാൽ കായലിനോടു ചേർന്ന് നെടുനീളത്തിൽ നിൽക്കുന്ന ആസ്പിൻവാൾ കെട്ടിടം, ചരിത്ര നഗരത്തിലെ അതിമനോഹരമായ കാഴ്ചകളിലൊന്നാണ്. 19-ാം നൂറ്റാണ്ടിൽ നിർമിച്ചതാണിത്. കൊച്ചിയിൽ ആധുനിക തുറമുഖവും റെയിൽവേയും വേണമെന്ന് ബ്രിട്ടീഷ് അധികൃതരോട് ആവശ്യപ്പെട്ട ദീർഘദർശിയായ ബ്രിട്ടീഷ് വ്യാപാരി ജോൺ ആസ്പിൻവാളിന്റെ പേരിലുള്ളതാണ് കെട്ടിടം. പാശ്ചാത്യ രീതിയിൽ കമ്പനിക്കുവേണ്ടി നിർമിച്ചതാണിത്.
ബ്രിട്ടീഷ് ഭരണകാലത്ത് കയർ കമ്പനിയായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച ശേഷം കമ്പനി, തിരുവിതാംകൂർ രാജകുടുംബം വാങ്ങി. അവർ പിന്നീട് ഡി.എൽ.എഫ്. കമ്പനിക്ക് കൈമാറി. വൻകിട ഹെറിറ്റേജ് ഹോട്ടൽ സ്ഥാപിക്കാനാണ് ഡി.എൽ.എഫ്. ഇത് വാങ്ങിയത്. എന്നാൽ, ഹെറിറ്റേജ് മൂല്യമുള്ള കെട്ടിടം നിലനിർത്തണമെന്ന ആവശ്യം ഉയർന്നതോടെ അവർ പിൻവാങ്ങുകയായിരുന്നു.