History

തഞ്ചാവൂർകാരൻ സാമ്പാർ എങ്ങനെ എത്തി; അറിയാമോ ആ കഥ!!

സദ്യയയിൽ ഒഴിച്ച് കൂടാൻ ആവാത്ത വരുത്തൻ ആണ് നമ്മുടെ സ്വന്തം സാമ്പാർ. എന്നാൽ തഞ്ചാവൂർകാരൻ എങ്ങനെ കേരളത്തിന്റെ സ്വന്തം ആയെതെന്ന് ആർകെങ്കിലും അറിയാമോ.?

“ലക്ഷക്കണക്കിന് മലയാളി വീടുകളിലും വിദേശത്തടക്കം ആയിരക്കണക്കിന് ഹോട്ടലുകളിലും എന്നും രാവിലെ തിളച്ചുമറിയുന്ന ഒരു കൂട്ടാന്‍. നമ്മള്‍ സ്വന്തം പോലെ സ്നേഹിക്കുന്ന സാമ്പാര്‍. തമിഴ്നാടിന്‍റയോ, കര്‍ണാടകയുടേതോ അതെന്തായാലും കക്ഷി തെക്കേ ഇന്ത്യയുടെ സ്വന്തം ആയതുകൊണ്ട് അല്‍പം ഗമയൊക്കെ നമുക്കും ആകാം. സാമ്പാർ എന്ന വാക്ക് ഉണ്ടായത് ചാമ്പാരം എന്ന തമിഴ്പദത്തില്‍നിന്നും സാമ്പോള്‍ എന്ന സിംഹള പദത്തില്‍നിന്നുമാണെന്നാണ് ചരിത്രം പറയുന്നത്.

തഞ്ചാവൂര്‍ ഭരിച്ചിരുന്ന ഷാഹുജി ഛത്രപതി ശിവജിയുടെ സഹോദരന്‍ ഏകോജി ഒന്നാമന്‍റ മകന്‍ 1684-1712) എന്ന മറാത്ത രാജാവ് തന്‍റ ബന്ധുവായിരുന്ന സാംബാജിക്ക് ഛത്രപതി ശിവജിയുടെ മകന്‍ നല്‍കിയ വിരുന്നിലാണ് ആദ്യമായി സാമ്പാര്‍ എന്നൊരു കറി ഉണ്ടായതെന്നാണ് മറ്റൊരു  കഥ. ചെറുപയറിനു പകരം തുവരപ്പരിപ്പും കൊക്കുംപുളിക്കും കൊങ്കണ ദേശത്തു ഉപയോഗിക്കുന്ന കുടംപുളി പോലുള്ള പുളി. പകരം വാളന്‍പുളിയും സുഗന്ധദ്രവ്യങ്ങള്‍ അരച്ചതും പച്ചക്കറികളും ചേര്‍ത്തുള്ള പാചക പരീക്ഷണത്തില്‍ ഉണ്ടായ വിഭവത്തിന് അന്നത്തെ അതിഥിയായ സാംബാജിയുടെ ബഹുമാനാര്‍ഥം സാമ്പാര്‍ എന്നു പേരു കൊടുത്തു.

ചാമ്പാരം എന്ന തമിഴ് വാക്കിന് സുഗന്ധദ്രവ്യങ്ങള്‍ അരച്ചുകലക്കി  ഉണ്ടാക്കുന്ന കൂട്ടാന്‍ എന്നാണ് അര്‍ഥം.