പല പല ആഘോഷങ്ങൾ വരുമ്പോഴും ഓരോ വസ്ത്രം വാങ്ങണം , അത് പതിവാണല്ലേ ..എന്നാൽ വാങ്ങി കൂട്ടുന്നതിന് അനുസരിച്ച് പഴയത് അലമാരയിൽ കുമിഞ്ഞു കൂടാനും തുടങ്ങും അവസാനം ഓരോന്നും പെറുക്കി കലയും അല്ലെ? പലപ്പോഴും നല്ല വിലപിടിപ്പുള്ള തുണികൾ വരെ ഇങ്ങനെ കളയേണ്ടി വന്നിട്ടുണ്ടാകും..എന്നാൽ ഇനി ഇവ കളയണ്ട ..വീണ്ടും ഉപയോഗിക്കാം എങ്ങനെ എന്നല്ലേ നമ്മുക്ക് ചായ മാറ്റി കാപ്പി ആക്കാം..
നമ്മള്‍ക്ക് അവയെ വളരെ ക്രിയേറ്റീവാക്കി മാറ്റി എടുക്കാവുന്നതാണ്. നിങ്ങളുടെ സ്ത്രങ്ങള്‍ ഏതായാലും അത് വര്ക്കുള്ളതായാലും നിങ്ങള്‍ക്ക് അവ ഡൈ ചെയ്തെടുത്ത് അതിനെ തലയണ കവറാക്കി മാറ്റി എടുക്കാവുന്നതാണ്. വര്‍ക്കൊന്നും ഇല്ലാത്ത പ്ലെയ്ന്‍ വസ്ത്രങ്ങളാണെങ്കില്‍ അതില്‍ നിങ്ങള്‍ക്ക് എംബ്രോയ്ഡറി ചേര്‍ക്കാം. അതുപോലെ മിററര്‍ വര്‍ക്ക് ചെയ്തെടുക്കാവുന്നതാണ്. അല്ലെങ്കില്‍ നല്ല ഫാബ്രിക്ക് പെയ്ന്റ് ചെയ്തെടുക്കാം.
ഇതെല്ലാം തലയണ കവറിനെ മനോഹരമാക്കും. അതുപോലെ പഴ വസ്ത്രങ്ങള്‍ നിങ്ങള്‍ക്ക് നല്ല ആര്‍ട് വര്‍ക്കാക്കി മാറ്റി ഫ്രെയിം ചെയ്ത് ചുമരില്‍ തൂക്കാവുന്നാതണ്. ഇതും ക്രിയേറ്റീവ് ആക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് വര്‍ക്കുള്ള വസ്ത്രങ്ങളാണെങ്കില്‍ അതിലെ ഏതെങ്കിലും വര്‍ക്ക് നിങ്ങള്‍ക്ക് അമിതമായി ഇഷ്ടമാണെങ്കില്‍ വെട്ടിയെടുത്ത് ആ വര്‍ക്ക് വെട്ടിയെടുത്ത് നിങ്ങള്‍ക്ക് നല്ല ക്രിയേറ്റീവ് ആയ രീതിയില്‍ സൂക്ഷിക്കാവുന്നതാണ്. ഇതിനെ നല്ല ആര്‍ട്ട് വര്‍ക്ക് എന്ന രീതിയില്‍ നിങ്ങള്‍ക്ക് ഫ്രെയിം ചെയ്യാം.നിറം മങ്ങിയ വസ്ത്രങ്ങളെ നിങ്ങള്‍ക്ക് ഡൈ ചെയ്തെടുത്ത് പുതിയ വസ്ത്രങ്ങളാക്കി മാറ്റി എടുക്കാവുന്നതാണ്.
നിങ്ങളുടെ വസ്ത്രങ്ങള്‍ വെള്ളയാണെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള നിറത്തിലേയ്ക്ക് അത് ഡൈ ചെയ്തെടുത്ത് മാറ്റി എടുക്കാവുന്നതാണ്. അതുപോലെ, ഏതെങ്കിലും നിറമുള്ള വസ്ത്രങ്ങളാണെങ്കില്‍ അതില്‍ പാറ്റേണ്‍സ് വരുന്ന രീതിയില്‍ ഡൈ ചെയ്ത് എടുപ്പിക്കാം. ഇതിനായി നിങ്ങള്‍ക്ക് ഡൈ ചെയ്ത് തരുന്ന നല്ല ബുട്ടീക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഇവര്‍ നിങ്ങളുടെ ആഗ്രഹത്തിനൊത്ത് ഡിസൈന്‍ ചെയ്ത് തരുന്നതും ആയിരിക്കും.