മലയാള പാഠപുസ്തകത്തിലെ ഒരു ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവനും കറങ്ങി നടക്കുന്നത്.അടുക്കള ജോലി ആർക്കൊക്കെ ചെയ്യാം എന്നത് .സ്ഥിരം കണ്ടു വരുന്നതാണ് ജോലിയും അത് ആര് ചെയ്യണം എന്നുള്ള വേർതിരിവും, കുട്ടികളുടെ മനസ്സിൽ നമ്മൾ എന്താണോ ആദ്യം തന്നെ കുത്തി വയ്ക്കുന്നത് അതാണ് പിന്നീട് അവർ പഠിക്കുന്നതും, കണ്ടു വരുന്ന പരിസരത്തിൽ നിന്നും അവർ ഒരുപാട് കാര്യങ്ങൾ പഠിക്കും ,കുട്ടികളുടെ മനസ്സ് എന്നും നിയന്ത്രിക്കുന്നത് അവർ വളർന്നു വരുന്ന സാഹചര്യവും പരിസരവും കേട്ട് വരുന്ന പദപ്രയോഗങ്ങളും ആണ്. അടുക്കള ജോലി അമ്മയ്ക്കും, പുറം ജോലികളും ഓഫീസിൽ പോകുന്നതും ഒക്കെ അച്ഛന്റെ ജോലി എന്നാണ് ഞാൻ ഒക്കെ പഠിച്ചപ്പോൾ സ്കൂളുകളിൽ നിന്നും കേട്ടതും പാഠപുസ്തകങ്ങളിൽ ഉണ്ടായിരുന്നതും.എന്നാൽ ഇന്ന് അങ്ങനെ ഒന്നില്ല എല്ലാ ജോലിയും എല്ലാവർക്കും ചെയ്യാൻ ഉള്ളതാണ്. ജോലി മാത്രം അല്ല നമ്മുടെ പാഠപുസ്തകങ്ങളിൽ ഉണ്ടായിരുന്ന ഒരുപാട് കാര്യങ്ങൾ കുട്ടികളുടെ മനസ്സിൽ വിഷം നിറയ്ക്കുന്ന ചിലതായിരുന്നു. വെളുത്ത ഒരു സ്ത്രീയുടെ ചിത്രവും കുറച്ച് നിറം കുറഞ്ഞ സ്ത്രീയുടെ ചിത്രവും വച്ച് ഇതിൽ സുന്ദരി ആരാണ് എന്ന ചോദ്യവും കഴിഞ്ഞ വർഷത്തിലെ പാഠപുസ്തകങ്ങളിൽ ഉണ്ടായിരുന്നു.ഇതിലൂടെ കുഞ്ഞു മനസ്സിലേക്ക് വർണ്ണ വെറി, ജാതി മതം എന്നിങ്ങനെ അനാവശ്യം ആയിട്ടുള്ള പലതും കുത്തി നിറയ്ക്കുന്ന തരത്തിൽ ആയിരുന്നു.
എന്നാൽ ഇപ്പോൾ വരുന്ന മാറ്റങ്ങൾ നല്ലതിലേക്കാണ്,വീട് ജോലി അമ്മയും അച്ഛനും തുല്യമായി ചെയ്യാം, കഴിച്ച പാത്രം ആൺ കുട്ടികളുടേത് അവർ കഴുകരുത് എന്നിങ്ങനെ ഉള്ളതൊക്കെ മാറ്റി,ആര് കഴിക്കുന്നു അത് അവർ കഴുകി വയ്ക്കണം. എന്നിങ്ങനെ ഉള്ള മാറ്റങ്ങൾ സമൂഹത്തിൽ വളർന്നു വരുന്ന മാറ്റങ്ങൾക്ക് തുടക്കം കുറിച്ചേക്കാം. ഇനി വേണ്ടത് പത്താം ക്ലാസ്സിലെ എട്ടാമത്തെ ചാപ്റ്റർ എത്തുമ്പോൾ ഇത് നിങ്ങൾക്ക് അറിയാവുന്നത് അല്ലേ വായിച്ചു നോക്കിയാൽ മതി എന്നുള്ള അധ്യാപകരുടെ സ്ഥിരം പല്ലവി മാറ്റി ,കുട്ടികൾക്ക് വേണ്ട അടിസ്ഥാനപരമായ സെക്സ് എഡ്യൂക്കേഷൻ കൂടി കൊടുത്താൽ ,സ്ത്രീ എന്താണ് അവർക്ക് മാത്രം എന്താ ഇത്രേം പ്രശ്നം നമ്മൾ അറിയാതെ അവർക്ക് മാത്രം എന്തിനാ ടീച്ചേർസ് ക്ലാസ് കൊടുക്കുന്നത് എന്നിങ്ങനെ ഉള്ള സംശയങ്ങൾ മാറി കിട്ടും. ആദ്യംവീടുകളിൽ നിന്നും പിന്നീട് സ്കൂളുകളിൽ നിന്നും കുട്ടികൾക്ക് വേണ്ട വിദ്യാഭ്യാസം ലഭിക്കട്ടെ വരുന്ന തലമുറ സംശയങ്ങൾ ഇല്ലാതെ നല്ലൊരു സമൂഹത്തെ വാർത്തെടുക്കട്ടെ..