മലയാളികളുടെ പ്രിയ യുവനടനാണ് ഷെയ്ന്‍ നിഗം. അടുത്തിടെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് ഷെയ്ന്‍ നിഗത്തിനെതിരെ വന്ന വിലക്കാണ്. വെയില്‍, ഖുര്‍ബാനി എന്നീ സിനിമകളുടെ സെറ്റില്‍ വളരെ മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് ഷെയ്ന്‍ നിഗത്തെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ബാന്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷമാണ് ഷെയിന്റെ ബാന്‍ എടുത്ത് മാറ്റിയത്. ഇപ്പോഴിതാ താന്‍ നേരിട്ട ബാനിനെക്കുറിച്ച് സംസാരിക്കുകയാണ് ഷെയ്ന്‍. ‘അധികാരം വെച്ച് ഒരാളെ സാര്‍ എന്നും അതില്ലാത്ത ഒരാളെ എടാ എന്നും ഞാന്‍ വിളിക്കില്ല. സാര്‍ എന്നൊക്കെ വിളിക്കുന്നുണ്ടെങ്കില്‍ അത് ഉള്ളില്‍ തട്ടിയായിരിക്കും വിളിക്കുക. ചിലയിടങ്ങളില്‍ നമ്മള്‍ ഡിപ്ലോമാറ്റിക് ആകേണ്ടി വരും. അത് ഞാന്‍ ചെയ്തിട്ടില്ല. അതാണ് പലയിടങ്ങിലും എനിക്ക് ഇങ്ങനെ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുള്ളത്. അവരാണ് പറയുന്നത്, അയാള്‍ ഇങ്ങനെയാണ്, അങ്ങനെയാണ് എന്നൊക്കെ,’ഷെയ്ന്‍ പറഞ്ഞു.
ഇത്രയും പടങ്ങള്‍ ചെയ്തില്ലേ, ഇതൊക്കെ തിയേറ്ററില്‍ വന്നില്ലേ? ഇത്രയും പ്രശ്‌നമാണെങ്കില്‍ എങ്ങനെയാണ് ഇത് തീരുന്നത്. സാമാന്യമുള്ള ഒരാള്‍ ചിന്തിച്ച് കളഞ്ഞാല്‍ അതൊക്കെ മനസിലാകും. കുറച്ച് പവര്‍ഫുള്‍ ആയിട്ടുള്ള ആള്‍ക്കാരെ അറിയാതെ ശത്രുക്കളാക്കേണ്ടി വന്നുപോയി. അവരുടെ കൈയ്യില്‍ കണ്ട്രോള്‍ ഉള്ള ആളുകളെ അവര്‍ പല രീതിയിലും എന്നെ സംഘമായി നിന്ന് ആക്രമിച്ചിട്ടുണ്ട്. ഞാനും എന്റെ വീട്ടുകാരും ഒക്കെ അന്ന് ഒറ്റയ്‌ക്കേ ഉണ്ടായിരുന്നുള്ളു. ഷൂട്ട് കഴിഞ്ഞ് പാക്ക് അപ്പ് ആയ സിനിമ 20 ദിവസം കഴിഞ്ഞിട്ടാണ് തന്നെ ബാന്‍ ചെയ്യുന്നത്. ഷൂട്ട് കഴിഞ്ഞ് പാക്ക് അപ്പ് കഴിഞ്ഞതിന്റെ ഫോട്ടോ അടക്കം പുറത്ത് വന്ന് കഴിഞ്ഞ ശേഷം ബാന്‍ ചെയ്യുന്നു. എന്നിട്ട് പറയുന്നത് സെറ്റില്‍ പ്രശ്‌നമായിരുന്നു എന്ന്. എന്റെ ഭാഗം എന്താണെന്ന് കേട്ടിട്ടില്ല. ഞാന്‍ എന്റെ ഭാഗം പറയുന്ന ലെറ്റര്‍ നല്‍കിയിരുന്നു. അത് വായിച്ചിട്ടുണ്ടോ എന്ന് പോലും അറിയില്ലെന്നും ഷെയ്ന്‍ നിഗം പറയുന്നു. അത് വായിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അവര്‍ എന്നെ ബാന്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നെ ബാന്‍ ചെയ്തു എന്ന് മാധ്യമങ്ങളിലൂടെയാണ് ഞാന്‍ പോലും അറിയുന്നതെന്നും ഷെയ്ന്‍ പറഞ്ഞു.
പലസ്തീനില്‍ ഇസ്രയേല്‍ എട്ട് മാസമായി നടത്തുന്ന യുദ്ധത്തില്‍ കുട്ടികള്‍ അടക്കം ആളുകള്‍ മരിച്ചു വീഴുന്നുണ്ട്. റാഫ സിറ്റിയില്‍ നിരവധി പേര്‍ മരിച്ചു വീണിരുന്നു. ഇതിന് പിന്നാലെ ലോകവ്യാപകമായി സോഷ്യല്‍ മീഡിയവഴി വന്ന ക്യാംപയിന്‍ ഷെയ്‌നും പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷെയ്‌നെതിരെ വലിയ രീതിയില്‍ സൈബര്‍ അറ്റാക്കുണ്ടായി. ഈ വിഷയത്തിലും ഷെയ്ന്‍ പ്രതികരിച്ചു. ലോകത്തെ വെറുതെ നോക്കി കഴിഞ്ഞാല്‍ ഇങ്ങനെ വരച്ച ഈ വരകള്‍ ഇല്ല. ഇതെല്ലാം ഒരു ഭൂമിയാണ്. മ്മള്‍ കൊണ്ട് പോയി കെട്ടിയ അതിര്‍ത്തികളാണ്. രാജ്യങ്ങളാക്കിയും അതിനെ സ്‌റ്റേറ്റുകളാക്കിയും ഒക്കെ നമ്മള്‍ ഇതിനെയെല്ലാം വിഭജിച്ച് വെച്ചിരിക്കുകയാണ്. ഇതൊക്കെ നമ്മുടെ മനസിലുമുണ്ട്. ഞാന്‍ മനസിലാക്കുന്നത് എന്ത് രീതിയിലാണെങ്കിലും അവരും നമ്മളെ പോലെ മനുഷ്യരാണ്.
അതിന്റെ ചിത്രം കാണുമ്പോഴാണ് സങ്കടം വന്നത്. ചെറിയ കുട്ടികളെ പാക്കറ്റ് പോലെ പൊതിഞ്ഞ് കൊണ്ടു പോവുന്നത് കാണുമ്പോള്‍, അവിടെ ഞാന്‍ എന്റെ ഉമ്മയെ ആണ് കണക്ട് ചെയ്യുന്നത്. ബാക്കി അതിര്‍ത്തികള്‍, അത് മതത്തിന്റേതായാലും നമ്മുടെ മനസിലാണ്. ജനിച്ചു വീഴുന്ന കുട്ടികള്‍ ഒരു മതത്തിലും പെട്ടവരല്ല. കുറച്ചുകൂടി വിശാലമായി ചിന്തിച്ചു കഴിഞ്ഞാല്‍ നമ്മള്‍ എല്ലാവരും തുല്യരാണ്. അങ്ങനെ ചിന്തിക്കാന്‍ സാധിച്ചു കഴിഞ്ഞാല്‍ പല കാര്യങ്ങളും മനസിലാകും. ഇന്ന് ഒരു പോസ്റ്റ് ഇട്ടേക്കാം എന്ന് വിചാരിച്ചല്ല നമ്മള്‍ രാവിലെ എഴുന്നേല്‍ക്കുന്നത്. പക്ഷെ ഒരു പ്രശ്‌നം നടക്കുമ്പോഴേക്കും അവിടെ തീയിടാനാണ് ആള്‍ക്കാര്‍ ഓടി വരുന്നത്. എനിക്ക് ഇപ്പോള്‍ ഒരു നൂറു കമന്റ് നെഗറ്റീവ് വരുമ്പോള്‍ അതില്‍ ഒരു കമന്റ് ഒക്കെ പോസിറ്റീവ് വരുമ്പോള്‍ ഹാവൂ എന്ന തോന്നുന്ന അവസ്ഥയാണ്. പിന്നെ ഇതൊക്കെ ശ്രദ്ധിക്കാതിരിക്കുക എന്നതാണ്. സത്യസന്ധമായി പറഞ്ഞാല്‍ ഷൂട്ട് ചെയ്യുന്നതിന്റെ ലോകത്താണ് താന്‍ എന്നും ഷെയ്ന്‍ പറഞ്ഞു.