മലയാളികളുടെ പ്രിയ ഡബ്ബിങ് ആർട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. ആശിച്ച് നിർമിച്ച വീട് വിൽക്കേണ്ടിവന്നുവെന്നും അത് വാങ്ങിയവർ ആ വീട് പൊളിക്കുന്നത് കാണേണ്ടിവന്നുവെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. പിന്നീട് ഇത് മനോരമ ഓൺലൈന്‍ വാര്‍ത്തയാക്കിയിരുന്നു. ഇതിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി. മനസ്സിൽ തോന്നുന്നതൊന്നും എഴുതാൻ വയ്യാത്ത അവസ്ഥയാണെന്നും, ഇത്ര വാർത്താ ദാരിദ്ര്യമാണോ മനോരമ ഓൺലൈനിനെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.
ഇതിനൊക്കെ ഇത്രയും പ്രാധാന്യം കൊടുക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും, വീട് പൊളിഞ്ഞതല്ല, പൊളിച്ചതാണ്. വേണ്ടാത്തതുകൊണ്ട് വിറ്റതാണെന്നും ഇൻസ്റ്റാഗ്രാമില്‍ അവര്‍ കുറിച്ചു.
ഭാഗ്യലക്ഷ്മിയുടെ ഇൻസ്റ്റാഗ്രാം കുറിപ്പിന്‍റെ പൂര്‍ണരൂപം
https://www.instagram.com/p/C7wX5A-pH-W/
“എനിക്ക് വേണ്ടാത്തൊരു വസ്തു ഞാൻ വിറ്റു. കാശു വാങ്ങി.
ഞാനൊരു കലാകാരിയായതുകൊണ്ട് ഒരല്പം കാവ്യാത്മകമായി എന്റെ ശബ്ദത്തിൽ അതൊരു വീഡിയോ ആക്കി. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. ഓൺലൈന്‍ മാധ്യമങ്ങൾക്ക് പിന്നെ ചോദ്യമൊന്നും ഇല്ലല്ലോ. അവരുടെ അവകാശം പോലെയാണ് എല്ലാം. ചോദ്യവുമില്ല പറച്ചിലുമില്ല.
മനോരമ ഓൺലൈന്‍ മീഡിയ അതെടുത്ത് വാർത്തയാക്കി.“വീട് നിലം പതിച്ചു” എന്ന് തലക്കെട്ട്…
എന്റമ്മോ
ഭാഗ്യലക്ഷ്മിയുടെ വീട് ഭൂമികുലുക്കത്തിൽ പോയതുപോലെയാണ് വാർത്തയും കമെന്റുകളും…
സത്യത്തിൽ ഫേസ്‌ബുക്കിൽ നിന്ന് മാറി നിൽക്കുന്നത് പോലും online മാധ്യമങ്ങളെ പേടിച്ചിട്ടാണ്. മനസ്സിൽ തോന്നുന്നതൊന്നും എഴുതാൻ വയ്യാത്ത അവസ്ഥ..
വാർത്താ ദാരിദ്ര്യമാണോ?.
ഇതൊക്കെയാണോ വാർത്തകൾ? ഞാൻ വീട് വിറ്റാൽ ആർക്കാണ് ഇത്ര സങ്കടവും സന്തോഷവും?
ഇതിനൊക്കെ ഇത്രയും പ്രാധാന്യം കൊടുക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല.
വാർത്തയാണോ വ്യക്തിയാണോ ലക്ഷ്യം.?
വീട് പൊളിഞ്ഞതല്ല, പൊളിച്ചതാണ്.
വേണ്ടാത്തതുകൊണ്ട് വിറ്റതാണ്. ആരോട് പറയാൻ.. നിങ്ങളോട് വാർത്തയാക്കരുത് എന്ന് പറയാനാവിടെ നിയമമില്ലല്ലോ… നടക്കട്ടെ.”
View this post on Instagram
പത്താം വയസ്സു മുതൽ ഡബ്ബിങ് രംഗത്ത് സജീവമാണ് ഭാഗ്യലക്ഷ്മി. 1975ൽ പുറത്തിറങ്ങിയ അപരാധി എന്ന ചിത്രത്തിലാണ് ആദ്യമായി ശബ്ദം നൽകിയത്. ഏതാനും സിനിമകളിൽ അഭിനയിച്ചെങ്കിലും അഭിനയം തന്റെ പണിയല്ല എന്നു തിരിച്ചറിഞ്ഞ ഭാഗ്യലക്ഷ്മി, പിന്നീട് ഡബ്ബിങ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിലെ ഡബ്ബിങ്ങോടെ തിരക്കുള്ള ഡബ്ബിങ് ആർട്ടിസ്റ്റായി അവർ മാറി. 1991ൽ ഡബ്ബിങ് ആർട്ടിസ്റ്റിനു സംസ്ഥാന സർക്കാർ അവാർഡ് ഏർപ്പെടുത്തിയപ്പോൾ, ആദ്യ പുരസ്കാരം ഭാഗ്യലക്ഷ്മിയെ തേടിയെത്തി. അതിനുശേഷം മൂന്നു തവണ കൂടി ഭാഗ്യലക്ഷ്മി മികച്ച ഡബിങ് ആർടിസ്റ്റിനുള്ള സംസ്ഥാന അവാർഡ് നേടി. ഭാഗ്യലക്ഷ്മിക്ക് നിധിൻ, സച്ചിൻ എന്നീ രണ്ടു മക്കളാണ് ഉള്ളത്.