സിനിമ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നുണ്ട്. എന്നിട്ടും തന്റേതായ കടുത്ത നിയമങ്ങൾ ആണ് താര റാണിക്ക്…പറഞ്ഞു വരുന്നത് മറ്റാരെയും കുറിച്ചല്ല. നമ്മുടെ നയൻതാരയെ കുറിച്ചാണ്.
നയൻതാര ഇന്ന് സിനിമയ്ക്കൊപ്പം ഒന്നിലേറെ ബിസിനസുകളും നടത്തുന്നുണ്ട്. ഇതിന് പുറമെ ഇരട്ടക്കുട്ടികളുടെ അമ്മയെന്ന ഉത്തരവാദിത്വവും താരത്തിനുണ്ട്. ഇത്രയധികം കാര്യങ്ങളിലേക്ക് നടി എങ്ങനെ ശ്രദ്ധ കൊടുക്കുന്നു എന്ന് എല്ലാവരും ചോദിക്കാറും ഉണ്ട്. കരിയറിന് എപ്പോഴും വലിയ പ്രാധാന്യം നടി നൽകിയിട്ടുണ്ട്. തമിഴകത്ത് ലേഡി സൂപ്പർതാരമായി മാറാൻ നടി ഏറെ പ്രയത്നിച്ചിട്ടുണ്ട്. മലയാളത്തിലും തെലുങ്കിലും സാന്നിധ്യം അറിയിക്കാറുണ്ടെങ്കിലും നയൻതാരയെ എന്നും ചേർത്ത് നിർത്തിയത് തമിഴകമാണ്. എന്നാൽ സെറ്റിൽ ചില നിബന്ധനകൾ താരത്തിന് ഉണ്ട് രാവിലെ 9 മണിക്കേ നടി സെറ്റിൽ എത്തൂ. ഗ്ലാമറസ് വേഷങ്ങൾ ഇപ്പോൾ ചെയ്യാറില്ല. പ്രൊമോഷൻ ഇവന്റുകളിൽ പങ്കെടുക്കാറുമില്ല. ഇപ്പോഴിതാ നയൻതാരയുടെ നിബന്ധനകൾ കുറേക്കൂടി കടുപ്പിച്ചിരിക്കുകയാണ് എന്ന വാദവുമായി എത്തിയിരിക്കുകയാണ് തമിഴ് സിനിമാ രംഗത്തെ വിവരങ്ങൾ പങ്കുവെക്കാറുള്ള അന്തനൻ.11 മണിക്കേ നയൻതാര ഇപ്പോൾ സെറ്റിൽ എത്താറുള്ളൂയെന്ന് ഇദ്ദേഹം പറയുന്നു. ഒരു തമിഴ് യൂട്യൂബ് ചാനലിനോടാണ് പ്രതികരണം. തമിഴ് സിനിമാ രംഗത്ത് ഒരു നടിക്ക് കല്യാണമായാൽ അവരുടെ മാർക്കറ്റ് പോകും. ശമ്പളവും കുറയും. ഈ രീതിയെ മാറ്റിയത് നയൻതാരയാണ്.വിവാഹത്തിന് ശേഷവും വലിയ സിനിമകളിൽ നയൻതാര അഭിനയിച്ചു. അവർ ചില സിനിമകൾ വേണ്ടെന്ന് പറഞ്ഞതല്ലാതെ അവസരങ്ങൾ കുറഞ്ഞിട്ടില്ല. പക്ഷെ സിനിമകൾ ഓടുന്നില്ല.വിവാഹത്തിന് ശേഷം അവരുടെ സിനിമകളൊന്നും പോകുന്നില്ല. അതിന് കാരണം നയൻതാരയല്ല, സിനിമകളാണ്. കണ്ടന്റ് നല്ലതാണെങ്കിൽ ഓടും.സിനിമകൾ പരാജയപ്പെടുന്നുണ്ടെങ്കിലും നയൻതാരയ്ക്ക് ഇന്നും മുമ്പുള്ള അതേ സ്ഥാനം ഇൻഡസ്ട്രി നൽകുന്നുണ്ട്. പന്ത്രണ്ട് കോടിയാണ് ശമ്പളം. ഇത്ര വലിയ പ്രതിഫലം എന്തിന് നൽകണം, തുടരെ സിനിമകൾ പരാജയപ്പെടുകയാണല്ലോ എന്ന ചോദ്യങ്ങളുണ്ടെന്നും ഇദ്ദേഹം പറയുന്നു.