ഹൈന്ദവ വിശ്വാസപ്രകാരം ഗണപതിക്ക് പ്രഥമ സ്ഥാനമാണ് നൽകുന്നത്. ഏതു സത്കർമ്മം മുൻപും ഗണപതിയെ പ്രീതിപ്പെടുത്തുന്നതിന് പൂജകൾ നടത്തുന്നു. സകല വിഘ്നങ്ങളും ഗണേശൻ മാറ്റുമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഗണപതി ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് പതിവാണ്. ഇന്ത്യയിൽ ഇവിടെ ചെന്നാലും ഒരു ഗണപതി ക്ഷേത്രം എങ്കിലും കാണും. ഇതുതന്നെയാണ് ഗണപതിക്കുള്ള ജനപ്രീതിയുടെ ഏറ്റവും വലിയ ഉദാഹരണം. കേരളത്തിൻറെ വടക്ക് കാസർഗോഡ് മുതൽ കർണാടകത്തിലെ ഗോകർണം വരെ ആറ് ഗണപതി ക്ഷേത്രങ്ങളാണ് സ്ഥിതിചെയ്യുന്നത്.
കേരളത്തിന്റെ തെക്കേ അറ്റത്ത് കാസർകോട് ജില്ലയിലാണ് മധൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാസര്‍കോട് പട്ടണത്തില്‍നിന്നും 8 കിലോമീറ്റര്‍ അകലെ ചന്ദ്രഗിരിപ്പുഴയുടെ പോഷകനദിയായ പയസ്വിനിപ്പുഴയുടെ കരയിലാണ് മധൂര്‍ ക്ഷേത്രമുള്ളത്. ശിവനാണ് മുഖ്യപ്രതിഷ്ഠയെങ്കിലും ഗണപതിയുടെ പേരിലാണ് ക്ഷേത്രം പ്രസിദ്ധമായത്. അനന്തേശ്വര വിനായക ക്ഷേത്രമെന്നും ഇവിടം അറിയപ്പെടുന്നു. ശിവന്‍ കിഴക്കോട്ടും ഗണപതി തെക്കോട്ടും അഭിമുഖമായാണ് ഇവിടെ വാഴുന്നത്.
മലബാര്‍ ദേവസ്വത്തിനു കീഴിലാണ് മധൂര്‍ ക്ഷേത്രം. കേരളത്തിലെയും കര്‍ണാടകയിലേയും ഭക്തരാണ് അധികവും ക്ഷേത്രത്തിലെത്തുന്നത്. കാശിവിശ്വനാഥന്‍, ധര്‍മ്മശാസ്താവ്, സുബ്രഹ്മണ്യന്‍, ദുര്‍ഗ്ഗാപരമേശ്വരി, വീരഭദ്രന്‍, നാഗദൈവങ്ങള്‍, ഗുളികന്‍ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതമാര്‍.
തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഗണപതി ക്ഷേത്രങ്ങളില്‍ ഒന്നാണിത്. 1500 വര്‍ഷത്തിലധികം പഴക്കം ക്ഷേത്രത്തിനുണ്ട്. മൂന്നു നിലകളുളള താഴികക്കുടവും, ചെമ്പിന്‍പാളികളില്‍ തിളങ്ങുന്ന മേല്‍ക്കൂരയും ക്ഷേത്രത്തിന്റെ പ്രൗഢി കൂട്ടുന്നു. പച്ചയപ്പവും ഉണ്ണിയപ്പവുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഉണ്ണിയപ്പംകൊണ്ടു മൂടുന്ന മൂടപ്പസേവ എന്ന ഉത്സവമാണ് പ്രധാനപ്പെട്ട ഉത്സവം.
ഇവിടുത്തെ ഗണപതി വിഗ്രഹത്തിന് ദിനം പ്രതി വലുപ്പം വെയ്‌ക്കുന്നുണ്ടെന്നാണ് വിശ്വാസം. ആദ്യകാലത്തു ഉയരത്തിലാണ് ഗണപതി വിഗ്രഹം വളർന്നു കൊണ്ടിരുന്നത്. അങ്ങനെ ഒരിക്കൽ ഒരു സ്ത്രീ അവിടെ ദർശനം നടത്തുന്ന സമയത്തു വിഗ്രഹം നോക്കി ഉയരത്തിൽ വളരരുതെന്നും, വീതിയിൽ വളരാനും പറഞ്ഞു. പിന്നീട് അത് പോലെ വളരാനും തുടങ്ങി.
ഒരുകാലത്ത് ഇവിടെ ശിവപ്രതിഷ്ഠ മാത്രമാണ് ഉണ്ടായിരുന്നത്. ശിവനു പൂജ കഴിക്കാൻ പൂജാരിമാർ ദിവസം രാവിലെ എത്തുമായിരുന്നു. അവരോടൊപ്പം ഉണ്ടായിരുന്നു കുട്ടികൾ കളിയായി അമ്പലത്തിലെ ചുമരിൽ ഒരു ഗണപതി രൂപം ഉണ്ടാക്കി. പിന്നീട് പൂജ നടത്തി രവിക്കാത്ത അപ്പം നിവേദിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട പൂജാരിമാർ പ്രശ്നം വച്ചപ്പോൾ അവിടെ ഗണപതി സാന്നിധ്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് ഗണപതി പ്രതിഷ്ഠ നടത്തിയത്.
ഗണപതിയുടെ വിഗ്രഹം ചുമരിൽ നിന്നും പുറത്തേക്ക് വന്ന പോലെയാണ് ഈ ക്ഷേത്രത്തിൽ കാണാൻ സാധിക്കുക. കുട്ടികൾ അന്ന് നിവേദിച്ച പോലെ പച്ച അപ്പം തന്നെയാണ് ഗണപതിക്ക് ഇന്നും നിവേദിക്കുന്നത്. ഗണപതിയും ഉണ്ണിയപ്പം കൊണ്ട് മൂടുന്ന മൂടപ്പ സേവയാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം.
ടിപ്പു സുല്‍ത്താന്‍ ഒരിക്കല്‍ ഈ ക്ഷേത്രം ആക്രമിച്ചു. ആക്രമണത്തിനിടെ ദാഹം തോന്നിയ ടിപ്പു ക്ഷേത്രക്കിണറില്‍ നിന്നും വെള്ളംകുടിച്ചു എന്നും അതോടെ അദ്ദേഹത്തിന്റെ മനസ്സുമാറി ക്ഷേത്രം നശിപ്പിക്കാതെ വിട്ടെന്നും പറയപ്പെടുന്നു. ടിപ്പു വാളുകൊണ്ട് വരച്ച് ഉണ്ടാക്കി എന്നുവിശ്വസിക്കുന്ന ഒരു മുഖംമൂടിയും ക്ഷേത്രത്തിലുണ്ട്.
പ്രധാന ആഘോഷങ്ങൾ
മധുരിലെ പ്രശസ്തമായ പ്രസാദമായ “അപ്പം” വളരെ രുചികരമാണ്. അപ്പം എല്ലാ ദിവസവും ഇവിടെ പാകം ചെയ്യുന്നു. പ്രാർത്ഥനകൾ അർപ്പിക്കുന്ന എല്ലാവർക്കും കൌണ്ടറുകളിൽ നിന്നും പ്രസാദം ലഭ്യമാണ്. ഇവിടെ നടത്തുന്ന പ്രത്യേക പൂജകളിൽ “സഹസ്രാപ്പം” (ആയിരം അപ്പം)പ്രധാനമാണ്. ഗണപതിക്ക് ആയിരം അപ്പങ്ങൾ നൈവേദ്യം അർപ്പിക്കുന്നതാണ് ഈ പൂജ. പൂജയ്ക്കുശേഷം പൂജ അർപ്പിക്കുന്ന ആൾക്ക് ഈ ആയിരം അപ്പങ്ങൾ വീട്ടിൽ കൊണ്ടുപോകാം.
പ്രധാന ഉത്സവം മൂടപ്പ സേവ എന്നാ ഗണപതിയെ ഉണ്ണിയപ്പം കൊണ്ട് മൂടുന്ന ഉത്സവം ആണ് ,ഇതു സതാരണ ആയി നടത്താറില്ല ,കാരണം ഇതിനു വരുന്ന ഭീമമായ ചെലവും മറ്റും ആണ് കാരണം ഇരുപതു കൊല്ലം മുൻപ്പ് ഒരിക്കൽ ആണ് അവസാനമായി ഇതു നടത്തിയത് .. ഗണേശ ചതുർത്ഥിയും മധുർ ബേടിയും ആണ് ക്ഷേത്രത്തിൽ ഏറ്റവും തിരക്കുള്ള സമയങ്ങൾ. മഴക്കാലത്ത് ക്ഷേത്രത്തിന്റെ അരികിലുള്ള നദി കരകവിഞ്ഞൊഴുകി ക്ഷേത്രപരിസരത്തും നിറയുന്നു. അതുകൊണ്ട് മഴക്കാലം ക്ഷേത്രം സന്ദർശിക്കുന്നതിന് അനുയോജ്യമല്ല. ഞായറാഴ്ചകളിലാണ് ക്ഷേത്രത്തിൽ ഏറ്റവും തിരക്കു കൂടുതൽ. ദിവസവും രാവിലെ 8 മണി, ഉച്ചയ്ക്ക് 12.30, രാത്രി 8 മണി എന്നീ സമയങ്ങളിൽ ആണ് പൂജകൾ നടക്കുക.എല്ലാ ദിവസവും ഉച്ചയ്ക്ക് ഇവിടെ നിന്നും അന്നധാനം നൽകുന്നു ,അതിനു പ്രതേക ചാർജ് ഈടാക്കാറില്ല ,എന്നാൽ ടോക്കെൻ എടുക്കണം കാരണം ഒട്ടനവതി ആളുകൾ വരുന്നത് കൊണ്ട് ആളുകളുടെ എണ്ണം അറിയാൻ വേണ്ടി മാത്രം
മേൽവിലാസം
മധൂർ ക്ഷേത്രം
മധൂർ
കാസർഗോഡ്
കേരള, 671124
Phone: 04994 240 240