കന്യാകുമാരി ജില്ലയിലെ കുഴിത്തുറയ്ക്ക് സമീപമുള്ള കഴുകന്‍തിട്ട എന്ന് കേട്ടിട്ടുണ്ടോ..?
പണ്ട് രാജഭരണ കാലത്ത് കുറ്റിക്കാടുകൾ നിറഞ്ഞ ആരെയും പേടിപ്പെടുത്തുന്ന കൊടും കുറ്റവാളികള്‍ക്ക് കഴുമരത്തിൽ തൂക്കു മരണം നടത്തുന്ന പ്രദേശമായിരുന്നു കഴുകന്‍തിട്ട… ഇന്ന് കഴുവന്തിട്ട എന്ന് ഈ സ്ഥലം അറിയപ്പെടുന്നു.
പണ്ട് കൊടും കുറ്റവാളികള്‍ക്ക് വേണ്ടി കഴുമരങ്ങള്‍ നിറഞ്ഞ മരണതിട്ട ആയിരുന്നു അത്. ഇന്ന് കോടതിയും റെയില്‍വേ സ്‌റ്റേഷനും ഒരുമിക്കുന്ന തിരക്കേറിയ കവല. ഇതാണ് കഴുകന്‍ തിട്ട എന്ന് മലയാളത്തിലും കഴുവന്തിട്ട എന്ന് തമിഴിലും പറയുന്ന പ്രദേശം. ഒരു കാലത്ത് ആരും വരാത്ത പേടിപ്പെടുത്ത കുറ്റിക്കാടുകള്‍ നിറഞ്ഞ പ്രദേശമായിരുന്നു ഇവിടം. ഒരു നൂറ്റാണ്ട് മുന്‍പ് വരെ പരസ്യമായ തൂക്കിക്കൊല നടന്ന ഇവിടെ ഓര്‍മ്മകള്‍ അയവിറക്കുന്നു.
തിരുവിതാംകൂര്‍ രാജഭരണകാലത്ത് കേരളത്തിലും പിന്നെ സംസ്ഥാന വിഭജനത്തില്‍ തമിഴ് നാട്ടിലുമായ അതിര്‍ത്തിയോട് ചേര്‍ന്നുള്ള കന്യാകുമാരി ജില്ലയിലെ കുഴിത്തുറയ്ക്ക് സമീപമുള്ള കഴുകന്‍തിട്ട. രാജഭരണകാലത്ത് കൊടുംകുറ്റവാളികളെ വധശിക്ഷയ്ക്ക് വിധേയമാക്കിയിരുന്നു. അതിനായി കഴുമരം നാട്ടിയിരുന്നു. ജനസാന്ദ്രത കുറഞ്ഞ വിജനമായ സ്ഥലങ്ങളാണ് അതിന് തിരഞ്ഞെടുത്തിരുന്നത്.