സ്ത്രീധനം നിയമപരമായി തെറ്റാണെങ്കിലും പെണ്മക്കള്ക്ക് വിവാഹസമ്മാനമായി സ്വർണവും പണവും നല്കുന്ന പതിവ് ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഭർത്താവിന്റെ വീട്ടില്‍ പെണ്മക്കളുടെ ജീവിതം കൂടുതല്‍ സുഖകരവും ഭാവിയിലേക്കുളള കരുതല്‍ എന്ന നിലയിലുമാണ് രക്ഷിതാക്കള്‍ ഇത്തരത്തിലുളള സമ്മാനങ്ങള്‍ നല്‍കാറുളളത്. ചിലർ സ്വർണത്തിനും പണത്തിനും പുറമേ കാറും വീടും വരെ സമ്മാനമായി നല്‍കാറുണ്ട്. ഈ വ്യവസ്ഥ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നടന്നുവരുന്നുണ്ട്.
വിവാഹവുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുളള ആചാരങ്ങളും അനുഷ്ഠാനങ്ങളും പലസ്ഥലങ്ങളിലും നിലനില്‍ക്കുന്നുണ്ട്. മദ്ധ്യപ്രദേശിലെ ‘ഗോരിയ’ എന്ന വിഭാഗത്തിനിടയില്‍ വിവാഹവുമായി ബന്ധപ്പെട്ട് നടത്തുന്ന ആചാരങ്ങളാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. ഈ വിഭാഗത്തിലുളളവർ പെണ്മക്കള്ക്ക് സ്ത്രീധനമായി സ്വർണമോ പണമോ നല്‍കാറില്ല. പകരം നല്‍കുന്നത് കൊടിയ വിഷമുളള 21 പാമ്ബുകളെയാണ്. വധുവിന്റെ പിതാവാണ് വിവാഹദിവസം ഈ വിചിത്ര സമ്മാനം വരന് കൈമാറാറുളളത്. വരനോടൊപ്പം വീട്ടിലേക്ക് മടങ്ങുന്ന വധു ഈ പാമ്ബുകളെ ഉറപ്പായും കൊണ്ടുപോകണമെന്നും ആചാരമുണ്ട്.
ഗോരിയ വിഭാഗത്തെ സംബന്ധിച്ച് വിവാഹം ജീവിതത്തിലെ പവിത്രമായ ഒരു ഘടകമാണ്. വധുവിന് പിതാവ് പാമ്ബുകളെ സമ്മാനിച്ചില്ലെങ്കില്‍ ദാമ്ബത്യം സുഖകരമായി മുന്നോട്ട് പോകില്ലെന്നാണ് വിശ്വാസം. അതിനാല്‍ത്തന്നെ പെണ്‍കുട്ടിയുടെ വിവാഹമുറപ്പിക്കുന്ന ദിവസം മുതല്‍ പിതാവ് പാമ്ബുകളെ പിടിക്കാനുളള പ്രവൃത്തികളിലേർപ്പെടുമെന്നും പറയപ്പെടുന്നു. ഗോരിയ വിഭാഗത്തിന്റെ കുലത്തൊഴില്‍ പാമ്ബ് പിടിത്തമാണ്. അതിനാല്‍ത്തന്നെ പാമ്ബുകള്‍ ഇവർക്ക് പ്രിയപ്പെട്ടതാണ്. പിടിച്ച് പെട്ടിയില്‍ സൂക്ഷിക്കുന്ന പാമ്ബുകള്‍ ഏതെങ്കിലും സാഹചര്യത്തില്‍ നഷ്ടപ്പെട്ടാലോ അല്ലെങ്കില്‍ ചത്തുപ്പോയാലോ അപശകുനം ആയാണ് ഈ വിഭാഗം കണക്കാക്കുന്നത്.