Entertainment

ലളിത വസ്ത്രം, കഴുത്തിൽ രുദ്രാക്ഷ മാല; അനുശ്രീ ആത്മീയ പാതയിൽ ?

ടാര്‍ഗറ്റ് ചെയ്യപ്പെട്ടത് നടന്‍ ഉണ്ണി മുകുന്ദന്റെ പേരിലാണ്

ആദ്യ സിനിമയിലൂടെ തന്നെ കരിയറിൽ മികച്ച തുടക്കം ലഭിച്ച നടിയാണ് അനുശ്രീ. ലാൽ ജോസഫ് സംവിധാനം ചെയ്ത ഡയമണ്ട്സ് എന്ന സിനിമയിലൂടെയാണ് അനുശ്രീ അഭിരിയ രംഗത്തേക്ക് കടന്നുവരുന്നത്. ഏതു കഥാപാത്രവും അനായാസം അനുശ്രീയ്ക്ക് വഴങ്ങും. മഹേഷിന്റെ പ്രതികാരവും ചന്ദ്രേട്ടൻ എവിടെയാ തുടങ്ങിയ സിനിമകളാണ് അനുശ്രീക്ക് പ്രേക്ഷകപ്രീതി നേടിക്കൊടുത്തത്.

നാട്ടിൻ പുറത്തെ കഥാപാത്രമായി മാത്രം ‌ടൈപ് കാസ്റ്റ് ചെയ്യപ്പെടാതിരിക്കാൻ ബോധപൂർവമായ ശ്രമങ്ങളും അനുശ്രീ നടത്തിയിട്ടുണ്ട്. തനിക്കിപ്പോൾ വന്ന മേക്കോവറും ഇതിന്റെ ഭാ​ഗമാണെന്ന് ഒരു അഭിമുഖത്തിൽ അനുശ്രീ തുറന്ന് പറയുകയുമുണ്ടായി. അനുശ്രീയുടെ ലുക്കിൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ വന്ന മാറ്റം ചെറുതല്ല. നടി മുമ്പത്തേക്കാളും സുന്ദരിയായെന്നും ഫാഷനിലും മേക്കപ്പിലുമെല്ലാം ശ്രദ്ധ നൽകുന്നെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ വരാറുണ്ട്.

എപ്പോഴും എന്തെങ്കിലും പറഞ്ഞാല്‍ വൈറലാകുന്ന നടി കൂടിയാണ് അനുശ്രീ. താന്‍ പറയുന്ന കാര്യങ്ങളില്‍ പെട്ടെന്ന് തന്നെ ട്രോള്‍ ചെയ്യപ്പെടാറുമുണ്ട്. അനുശ്രീയെ സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടത് നടന്‍ ഉണ്ണി മുകുന്ദന്റെ പേരിലാണ്. ഉണ്ണി മുകുന്ദനും അനുശ്രീയും പ്രണയത്തിലാണോ എന്നായിരുന്നു പലരുടെയും സംശയം.

ഇവര്‍ ഒരുമിച്ച് ഒരു വേദിയില്‍ പലപ്പോഴായി കാണുന്നതും രാഷ്ട്രീയ താത്പര്യങ്ങളും അനുശ്രീയുടെ പുതിയ ഫ്‌ളാറ്റിന്റെ പാലുകാച്ചലിന് ഉണ്ണി മുകുന്ദന്‍ വന്നതുമെല്ലാം ഇവര്‍ തമ്മില്‍ പ്രണയമാണോ എന്ന സംശയത്തിന് ആക്കം കൂട്ടി. എന്നാല്‍ തങ്ങള്‍ തമ്മില്‍ അത്തരത്തില്‍ ഒന്നുമില്ലെന്നും ഇരുവരും നല്ല സുഹൃത്തുക്കളാണ് എന്നുമാണ് അനുശ്രീയും ഉണ്ണി മുകുന്ദനും പറഞ്ഞത്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് അനുശ്രീ പങ്കുവെച്ച മറ്റൊരു ഫോട്ടോയാണ്. കഴുത്തില്‍ രുദ്രാക്ഷവുമിട്ട് വളരെ ശാന്തമായ ഒരു സ്ഥലത്ത് നിന്ന് ധ്യനിക്കുന്നതിന് സമാനമായി അനുശ്രീ എടുത്തിരിക്കുന്ന ഫോട്ടോയ്ക്ക് ക്യാപ്ഷനായി ആത്മീയതയുടെ സമയം എന്നാണ് നല്‍കിയിരിക്കുന്നത്.

ഒന്നും പ്രതീക്ഷിക്കരുത്, ആരെയും കുറ്റപ്പെടുത്തരുത്, ദുഖവും സന്തോഷവും നിങ്ങളുടെ ഉള്ളില്‍ തന്നെ വെക്കുക. നിങ്ങള്‍ എപ്പോഴും ഓക്കെയായിരിക്കും എന്നാണ് പോസ്റ്റില്‍ പറയുന്നത്. ചിത്രങ്ങള്‍ വൈറലായത് പെട്ടെന്നാണ്. വളരെ സിംപിളായ ചിത്രത്തില്‍ നടി മേക്ക് അപ്പ് പോലും ഉപയോഗിച്ചിട്ടില്ല. ഫോട്ടോ ക്യാപ്ഷന് കീഴിലായി സെല്‍ഫ് ലവ്, ബി എലോണ്‍, യൂ ആന്‍ഡ് യൂ ഓണ്‍ലി എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട്. ചിത്രത്തില്‍ നിരവധി പേര്‍ പോസിറ്റീവ് കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.