ഷാർജ ∙ അൽ മംസാർ ബീച്ചിൽ ഇന്ത്യക്കാരൻ മുങ്ങി മരിച്ചു. സുഹൃത്തുക്കളോടൊപ്പം അവധിയാഘോഷിക്കാനായി ഷാർജയിലെത്തിയ 25 വയസ്സുകാരൻ കടലിൽ നീന്താനിറങ്ങിയപ്പോൾ മുങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി 10.30നായിരുന്നു സംഭവം. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ പൊലീസ് പട്രോൾ സംഘവും രക്ഷാപ്രവർത്തകരും ചേർന്ന് മൃതദേഹം കടലിൽ നിന്ന് കണ്ടെടുത്തു. മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
















