നടൻ ടിനി ടോമും ഗിന്നസ് പക്രുവും ആയുള്ള കോംബോ മലയാളികൾ ഒരുപാട് ആസ്വദിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഇരുവരെയും ഒരുമിച്ചു കാണാൻ പോലും കിട്ടാറില്ല ഇതിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് ടിനിടോം. പക്രുവിനെ വിറ്റാണ് ഞാൻ ജീവിക്കുന്നതെന്ന് പലരും പറയുന്നതായി അദ്ദേഹം വേദനയോടെ പറഞ്ഞു.
ബോഡി ഷെയിമിങ് വലിയ പ്രശ്നം. എന്തിങ്കിലും ഒരു തമാശയെവെച്ച് ബോഡി ഷെയിമിങ് നടത്തുന്നവർ നമ്മൾ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് പറയുന്നത്. പക്രുവിന്റെ ഉയരത്തെ നമ്മൾ കളിയാക്കി എന്നൊക്കെ ആക്കിക്കളയും. പരിപാടിക്ക് സ്ക്രിപ്റ്റ് എഴുത്തുതുന്നത് പോലും അവൻ ആണ്. അത് ഞാൻ അവതരിപ്പിക്കുന്നു എന്ന് മാത്രം.
ഇതേ പ്രശ്നം പിഷാരടിയും ധർമ്മജനയും അനുഭവിക്കുന്നുണ്ട്. ജാതി പറഞ്ഞുപോലും ചിലർ വിഷം ചീറ്റുന്നുണ്ട്. ഇത്തരത്തിൽ ഉള്ള വിമർശനങ്ങൾ തന്നെയാണ് നല്ല നല്ല കോംബോകൾ കാണാതാവുന്നതിന് കാരണം. ഇത്തരം വിമർശനം നടത്തുന്നവരെ നമുക്ക് മാറ്റാൻ ആകില്ല. എന്നാൽ ഇത് നമുക്ക് ഉണ്ടാക്കുന്ന വേദന ചെറുതല്ലായെന്ന് ടിനിടോം പറഞ്ഞു.
അതേസമയം, ഗിന്നസ് പക്രുവിനെ നായകനാക്കി, മോർസെ ഡ്രാഗൺ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ രാകേഷ് സുബ്രമണ്യൻ നിർമിക്കുന്ന ‘916 കുഞ്ഞൂട്ടൻ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഗിന്നസ് പക്രുവിന്റെ കൂടെ ടിനി ടോം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
തമിഴ് സിനിമയിലെ പ്രമുഖ സംവിധായകരായ ലിങ്കുസ്വാമി, മുരുകദാസ്, മജീദ്,വടിവുടയാൻ, വിൻസെന്റ് ശെൾവ തുടങ്ങിയവരുടെ സഹ സംവിധായകനായി ഇരുപതു വർഷമായി പ്രവർത്തിച്ച ആളാണ് സംവിധായകനായ ആര്യൻ വിജയ്. കുടുംബ പശ്ചാത്തലത്തിൽ നർമത്തിനും ആക്‌ഷനും തുല്യപ്രധാന്യം നൽകി ആര്യൻ കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് 916 കുഞ്ഞൂട്ടൻ.
കൊടുങ്ങല്ലൂരും ഇരിങ്ങാലക്കുടയും പ്രധാന ലോക്കേഷനാകുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം തമിഴ്, തെലുങ്ക് സിനിമകളിലെ പ്രമുഖ ഛായാഗ്രാഹകനായ എസ്. ശ്രീനിവാസ റെഡ്ഢി നിർവഹിക്കുന്നു. അജീഷ് ദാസ് എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം പകരുന്നു.
എഡിറ്റർ അഖിലേഷ് മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പാസ്ക്കൽ ഏട്ടൻ, പ്രൊഡക്‌ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, കല പുത്തൻചിറ രാധാകൃഷ്ണൻ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ, സ്റ്റിൽസ് ഗിരി ശങ്കർ, ഡിസൈൻ കോളിൻസ് ലിയോഫിൽ, കൊറിയോഗ്രാഫി പോപ്പി, ആക്‌ഷൻ ഫീനിക്സ് പ്രഭു, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ബേബി മാത്യുസ്, അസോഷ്യേറ്റ് ഡയറക്ടർ സുരേഷ് ഇളമ്പൽ, പ്രൊഡക്‌ഷൻ എക്സിക്യൂട്ടിവ് ഷിന്റോ ഇരിങ്ങാലക്കുട, പിആർഒ എ.എസ്. ദിനേശ്.