മലയാളികൾക്ക് എന്നും ഓർമിക്കുവാൻ ഒരുപിടി നല്ല കഥാപാത്രങ്ങൾ തന്നൊരു മനുഷ്യനാണ് എം ടി. ഞാൻ ഒരുപാട് നാളായി ഇങ്ങനെ സംസാരിച്ചിട്ട് ഇതാണ് അദ്ദേഹം എന്നും പറയാറുള്ളത്. മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ എന്ന് ഒരിക്കൽ എം ടി പറഞ്ഞിരുന്നു.എന്നാൽ ഞങ്ങളുടെ എല്ലാവരുടെയും സ്വകാര്യ അഹങ്കാരം ആണ് എംടി യും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും. മനുഷ്യന്റെ മനസ്സ് വായിച്ചവരാണ് എം ടി യുടെ കഥാപാത്രങ്ങൾ. ലാൽ ഒരിക്കലും സംഭാഷണങ്ങൾ പഠിച്ചിട്ടല്ല സിനിമയിൽ കഥാപത്രങ്ങളെ ചെയ്യുന്നത്. ഒന്ന് വായിച്ചു നോക്കും അതിന് ശേഷം തന്റേതായ രീതിയിൽ അവതരിപ്പിക്കും എന്നാണ് സിദ്ധിഖ് പറയുന്നത്. പക്ഷേ എംടിയുടെ സംഭാഷണങ്ങൾ ഒന്നും പഠിക്കാതെ പറയാൻ പറ്റില്ല. പഠിക്കാതെ പറഞ്ഞാൽ ചിലപ്പോൾ മൂന്നോ നാലോ സീൻ കഴിയുമ്പോൾ ആകും അതിന്റെ അർഥം തന്നെ മനസ്സിലാവുന്നത്.സദയം ആയാലും താഴ്വാരം ആയാലും ഒന്നും മാറ്റിയിട്ടില്ല.അതിൽ ഒക്കെ നാല് കഥാപാത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു , അപ്പോൾ തീർച്ചയായും ആ സംഭാഷണങ്ങൾ തന്നെയാണ് പറയാറ്.
മറ്റു പല സിനിമകളിലെയും മാറ്റം വരുത്താം എം ടിയുടെ കഥകളിലെ സംഭാഷണങ്ങൾ മാറ്റിയാൽ ആ കഥാപത്രത്തിന്റെ സ്വഭാവം തന്നെ ചിലപ്പോൾ മാറിയേക്കാം. അദ്ദേഹം ഇപ്പോഴും കഥകൾ എഴുതുമ്പോൾ ഓരോരുത്തർക്കും അവരുടേതായുള്ള സ്വഭാവ സവിശേഷതകൾ നല്കിയിട്ടുണ്ടാകും അതിൽ മാറ്റം വരുത്തിയാൽ ആ കഥയും കഥാപത്രവും തന്നെ മാറിയേക്കാം. ലോകം വാഴ്ത്തുന്ന ഇത്രയും വലിയൊരു മനുഷ്യൻ പോലും എം ടിയുടെ കഥകൾക്കും കഥാപത്രങ്ങൾക്കും എന്ത് മാത്രം ആണ് ബഹുമാനവും സ്നേഹവും നല്കുന്നത്.
മോഹൻലാൽ തന്റെ ഓർമ്മകൾ പങ്കു വയ്ക്കുകയാണ് ഒരു പ്രോഗ്രാമിൽ. ഞാൻ ഇപ്പോഴും ഓർക്കുന്ന ഒരു കാര്യമുണ്ട് ,നാഷണൽ സ്കൂൾ ഓഫ് ഡ്രാമയ്ക്ക് വേണ്ടി സംസ്‌കൃതത്തിൽ കർണ്ണഭാരം എന്നൊരു സംസ്‌കൃത നാടകം ചെയ്തിരുന്നു. ഡൽഹിയിൽ രണ്ടു പ്രാവശ്യം ചെയ്തു, അത് ഞാൻ ബോംബയിൽ ചെയുന്നു എന്നറിഞ്ഞിട്ട് എം ടിയും ഒ എൻ വി കുറുപ്പ് സാറും അത് കാണാൻ വന്നു എന്നതാണ്, ഇവരൊക്കെ ഇരിക്കുന്ന ഒരു സദസിൽ ആയിരുന്നു ഞാൻ ആ നാടകം ചെയ്തത് ലീലയിൽ വച്ച്. അതിന്റെ പിറ്റേ ദിവസം വേറെ ഒരു ഹാളിൽ അത് ചെയ്യേണ്ടി വന്നു രണ്ടാമതും ഞാൻ കർണ്ണനായപ്പോൾ അത് കാണാൻ വീണ്ടും അവർ വന്നു എന്നതാണ് ഏറ്റവും വലിയൊരു കാര്യം. പക്ഷെ അദ്ദേഹം നന്നായിരുന്നു എന്നൊന്നും ഒരിക്കലും പറയില്ല ഒരു ചിരിയിൽ ഒരു തലോടലിൽ ഒക്കെ ഒതുക്കും,അത് എനിക്ക് വലിയ സങ്കടം ആയി രണ്ടു പ്രാവശ്യം കണ്ടിട്ടും അദ്ദേഹം അഭിപ്രായം ഒന്നും പറഞ്ഞില്ല അദ്ദേഹത്തിന് അത് ഇഷ്ടം ആയില്ലേ എന്ന് തോന്നി, പിന്നീട് വളരെ കാലങ്ങൾക്ക് ശേഷം ദുബായിൽ വച്ച് അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ സ്വകാര്യം ആയി അദ്ദേഹത്തോട് ചോദിച്ചു, സാറേ ഞാൻ ഒരു കാര്യം ചോദിക്കുന്നതിൽ ദേഷ്യം ഒന്നും തോന്നരുത് സംസ്‌കൃത നാടകം ഒന്നും വേറെ ആരും ചെയ്തിട്ടില്ല അത് സാർ രണ്ടു പ്രാവശ്യം കണ്ടിട്ടും കൊള്ളാമെന്ന് പോലും പറഞ്ഞില്ലല്ലോ എന്ന് ചോദിച്ചു. അയ്യോ ലാലേ…അങ്ങനെ അല്ല എനിക്ക് വളരെ അധികം ഇഷ്ടം ആയി , അത്തരത്തിൽ പ്രേത്യേക തരത്തിൽ ഉള്ള അനുഭവങ്ങൾ ഒക്കെ അദ്ദേഹത്തിൽ നിന്നും എനിക്കുണ്ടായിട്ടുണ്ട്. ഇതൊക്കെ വളരെ സ്വകാര്യം ആയ കാര്യങ്ങൾ ആണെങ്കിലും ഈ വേദിയിൽ പറഞ്ഞില്ലെങ്കിൽ എവിടെ പറയാൻ ആണ്.