Celebrities

അമ്മയാണ് അത് ചെയ്തതെന്ന് ഞാനറിഞ്ഞില്ല; അറിഞ്ഞത് കൂട്ടുകാരി പറഞ്ഞപ്പോൾ; വെളിപ്പെടുത്തലുമായി ഉർവ്വശിയുടെ മകൾ തേജാലക്ഷ്മി

അഭിനയ മികവ് കൊണ്ട് പ്രേക്ഷകരെ എന്നും വിസ്‍മയിപ്പിച്ചിട്ടുള്ള നടിയാണ് ഉർവശി. തൊട്ടതെല്ലാം പൊന്നാക്കുക എന്നത് ഉർവശിയുടെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ ശരിയുമാണ്. അഭിനയിക്കുന്ന സിനിമകളിലെല്ലാം ശ്രദ്ധേയ വേഷങ്ങൾ ഉർവശിക്ക് ലഭിച്ചു.അതെല്ലാം തന്നെ തികഞ്ഞ അഭിനയ മികവോടെ ഒന്നിനൊന്ന് മെച്ചപ്പെട്ടതാക്കാൻ നടിക്ക് സാധിച്ചിട്ടുണ്ട്. കമൽ ഹാസൻ, ശ്രീദേവി തുടങ്ങിയ പ്രതിഭകൾ പോലും ഉർവശിയുടെ ആരാധകരായിരുന്നു. എൺപതുകളിൽ ശ്രദ്ധേയമായ നിരവധി സിനിമകൾ ഉർവശിയെ തേടി വന്നു. തമിഴിലും മലയാളത്തിലും നിറ സാന്നിധ്യമായി മാറി.

മിഥുനം, സ്ഫടികം, തലയണമന്ത്രം, പൊൻമുട്ടയിടുന്ന താറാവ് തുടങ്ങി നിരവധി സിനിമകൾ ഇന്നു അനശ്വരമായി പ്രേക്ഷക മനസിൽ നിൽക്കുന്നു. അമ്മ വേഷങ്ങളിലേക്ക് മാറിയപ്പോഴും ഉർവശിക്ക് മികച്ച കഥാപാത്രങ്ങൾ ലഭിച്ചു. . അച്ചുവിന്റെ അമ്മ, മമ്മി ആന്റ് മി തുടങ്ങിയ സിനിമകളിൽ ഉർവശി തിളങ്ങി. അടുത്ത കാലത്തിറങ്ങിയതിൽ ജെ ബേബിയാണ് നടിക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത സിനിമ.1983 ൽ പുറത്തിറങ്ങിയ മുന്താണി മുടിച്ച് എന്ന സിനിമയിലൂടെയാണ് ഉർവശി അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. വൻ ഹിറ്റായ സിനിമയാണിത്.

ചിത്രത്തിലെ കണ്ണ് തുറക്ക്ടാ സാമി എന്ന ​ഗാനം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ഇതേക്കുറിച്ച് ഉർവശിയുടെ മകൾ തേജാലക്ഷ്മി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കണ്ണ് തുറക്കെടാ സാമി എന്ന പാട്ട് ചെറുപ്പം മുതലേ ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷെ അമ്മയാണ് അഭിനയിച്ചതെന്ന് എനിക്കറിയില്ലായിരുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ ഒരുപ സുഹൃത്ത് ആ ​ഗാനത്തിൽ നിന്റെ അമ്മ നന്നായി ചെയ്തു എന്ന് പറഞ്ഞു. എന്റെ അമ്മയോ എന്ന് ഞാൻ. അപ്പോഴാണ് ഞാൻ വീഡിയോ സോങ് കാണുന്നത്. അതിലെ ലുക്ക് തന്നെ വളരെ വ്യത്യസ്തമാണ്. പതിമൂന്ന് വയസിലാണ് അമ്മ അഭിനയിച്ചത്. ആ സിനിമ കസിൻസിനൊപ്പം കണ്ടിരുന്നു. പക്ഷെ ആ പാട്ട് അമ്മൂമ്മ വെക്കില്ലായിരുന്നെന്നും തേജാലക്ഷ്മി വ്യക്തമാക്കി.

ഉർവശിയുടെ അമ്മയുടെ സംരക്ഷണയിലാണ് തേജാലക്ഷ്മിയും കസിൻസും ചെറുപ്പകാലത്ത് വളർന്നത്. ഇതേക്കുറിച്ച് കൽപ്പനയുടെ മകൾ ശ്രീമയി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അമ്മയ്ക്കും അമ്മയുടെ സഹോദരിമാർക്കും സിനിമകളുടെ തിരക്കായിരുന്നു. അമ്മയെ പോലെ വളർത്തിയത് അമ്മൂമ്മയാണെന്നും ശ്രീമയി വ്യക്തമാക്കി. അമ്മയെന്നാണ് ശ്രീമയി അമ്മൂമ്മയെ വിളിക്കുന്നതും. സിനിമാ രം​ഗത്തേക്ക് കടന്ന് വരാനുള്ള ഒരുക്കത്തിലാണ് ശ്രീമയിയും തേജാലക്ഷ്മിയും. ഉർവശിയുടെ ആദ്യ വിവാഹ ബന്ധത്തിൽ പിറന്ന മകളാണ് തേജാലക്ഷ്മി. നടൻ മനോജ് കെ ജയനാണ് ഉർവശിയുടെ മുൻ ഭർത്താവ്. 2000 ൽ വിവാഹിതരായ ഇരുവരും 2008 ൽ വേർപിരിഞ്ഞു. അഭിനയ രം​ഗത്ത് ഇന്നും സജീവമാണ് ഉർവശി. ജെ ബേബിക്ക് ശേഷം നടിയുടെ പുതിയ സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഉള്ളൊഴുക്ക് എന്നാണ് ചിത്രത്തിന്റെ പേര്. പാർവതി തിരുവോത്ത്, ഉർവശി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത്.