വ്യത്യസ്തമായ പ്രമേയവും അവതരണ ശൈലിയും കൊണ്ടും വേറിട്ട് നിന്ന ചിത്രമാണ് അനന്തഭദ്രം. മലയാളികൾ ഇന്നും ആ ചിത്രത്തെ ഇഷ്ടപ്പെടാൻ കാരണവും ഇത് തന്നെയാണ്. ചിത്രത്തിൽ കാവ്യാ മാധവനും പ്രിത്വിരാജുമാണ് പ്രധാന വേഷത്തിൽ എത്തിയത്. കാവ്യാ മാധവനെ ഏറ്റവും സുന്ദരിയായി കണ്ടത് ഈ ചിത്രത്തിലായിരുന്നു എന്ന തരത്തിൽ അടുത്ത കാലത്തും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണങ്ങൾ ശക്തമാണ്. എന്നാൽ ചിത്രത്തിൽ കാവ്യാ മാധവന് പകരം നായികയായി എത്തേണ്ടിയിരുന്നത് മീരാജാസ്മിൻ ആയിരുന്നു എന്ന രീതിയിലാണ് ഇപ്പോൾ വാർത്തകൾ പുറത്ത് വരുന്നത്.
കരിയറിലെ തിളക്കമേറിയ കാലത്ത് കാവ്യ അഭിനയിച്ച സിനിമയാണ് അനന്തഭദ്രം. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ കാവ്യക്ക് പ്രത്യേക ഭംഗിയുണ്ടെന്ന് ആരാധകർ പറയുന്നു. ഭദ്ര എന്ന കഥാപാത്രത്തെ നടി അവിസ്മരണീയമാക്കി. യഥാർത്ഥത്തിൽ കാവ്യ ആയിരുന്നില്ല ഈ സിനിമയിൽ നായികയാകേണ്ടിയിരുന്നത്. മീര ജാസ്മിനാണ്. മീരയ്ക്ക് പുറമെ കാസ്റ്റിംഗിൽ മറ്റ് ചിലരും അനന്തഭദ്രത്തിൽ മാറിയിട്ടുണ്ട്. അനന്തഭദ്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത് സാബു സിറിൾ ആണ്. സിനിമാ സമരവും മറ്റും കാരണം ആ സമയത്ത് സാസു സിറിളിന് സിനിമ ചെയ്യാൻ പറ്റിയില്ല. അങ്ങനെയാണ് സന്തോഷ് ശിവനിലേക്ക് ചിത്രമെത്തുന്നത്. സന്തോഷ് ശിവൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്ത സിനിമയാണിത്. നായികയിലും മാറ്റം വന്നു. അനന്തഭദ്രത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മനോജ് കെ ജയൻ ചെയ്ത ദിഗംബരൻ എന്ന കഥാപാത്രമാണ്. ആദ്യം ഈ കഥാപാത്രത്തിനായി മമ്മൂട്ടിയെ പരിഗണിച്ചിരുന്നു.
എന്നാൽ ഇത് നടന്നില്ല. മനോജ് കെ ജയൻ തനിക്ക് ലഭിച്ച കഥാപാത്രം അവിസ്മരണീയമാക്കുകയും ചെയ്തു. മീര ജാസ്മിനായിരുന്നെങ്കിൽ അനന്തഭദ്രം ഭദ്ര പ്രേക്ഷക പ്രീതി നേടുമോയെന്ന ചോദ്യവുമുണ്ട്. അനന്തഭദ്രത്തിലെ ഗാനങ്ങൾക്ക് താഴെ വരുന്ന കമന്റുകളിൽ ഭൂരിഭാഗവും കാവ്യയെ പുകഴ്ത്തിക്കൊണ്ടുള്ളതാണ്. കാവ്യയല്ലായിരുന്നെങ്കിൽ ഈ കഥാപാത്രം വിജയിക്കില്ലായിരുന്നു എന്ന അഭിപ്രായവുമുണ്ട്. ഇത്രയും ജനപ്രീതി നേടിയ കഥാപാത്രം കാവ്യക്ക് പിന്നീട് അധികം ലഭിച്ചിട്ടില്ല. നടി സിനിമാ രംഗത്തേക്ക് തിരിച്ച് വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ കുടുംബജീവിതത്തിലേക്കാണ് കാവ്യ ഇന്ന് ശ്രദ്ധ നൽകുന്നത്. മറുവശത്ത് മീര വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. ക്യൂൻ എലിസബത്ത് ആണ് മലയാളത്തിൽ നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. തമിഴിൽ ടെസ്റ്റ് എന്ന സിനിമയും പുറത്തിറങ്ങാനുണ്ട്. നടിയുടെ പുതിയ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
മലയാളത്തിൽ രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ നിറഞ്ഞ് നിന്ന നായിക നടിമാരാണ് മീര ജാസ്മിനും കാവ്യ മാധവനും. സൂപ്പർഹിറ്റ് സിനിമകളിലൂടെ രണ്ട് പേരും മുന്നേറി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന കാവ്യ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെയാണ് നായികയായി തുടക്കം കുറിക്കുന്നത്. സൂത്രധാരൻ എന്ന സിനിമയൂടെയായിരുന്നു മീര ജാസ്മിന്റെ അരങ്ങേറ്റം. മലയാളത്തിൽ മാത്രമാണ് കാവ്യ മാധവൻ ശ്രദ്ധ നൽകിയത്. അതേസമയം മീര ജാസ്മിൻ തമിഴകത്തേക്കും തെലുങ്കിലേക്കും കടന്നു. അഭിനയിച്ച ഭാഷകളിലെല്ലാം ഹിറ്റുകൾ സൃഷ്ടിക്കാൻ നടിക്ക് സാധിച്ചു. ഒരു ഘട്ടത്തിൽ മീര സിനിമാ ലോകത്ത് നിന്നും അകന്നു. ഇന്ന് തിരിച്ച് വരവിന്റെ പാതയിലാണ് നടി. ദിലീപുമായുള്ള വിവാഹ ശേഷം കാവ്യയും അഭിനയ രംഗം വിട്ടു. 2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്.