ഇത്തവണ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് തൃശ്ശൂരിൽ സുരേഷ് ഗോപി വമ്പൻ വിജയം നേടിയിരുന്നത്. പലരും സുരേഷ് ഗോപി വിജയിക്കില്ല എന്ന് പറഞ്ഞ സ്ഥാനത്താണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് സുരേഷ് ഗോപി തൃശ്ശൂരിൽ വമ്പൻ ഭൂരിപക്ഷത്തിൽ ആണ് വിജയിച്ചത്. സുരേഷ് ഗോപി തൃശ്ശൂർ ജനതയ്ക്ക് ഒരുപാട് നന്മകൾ ചെയ്യുമെന്ന് നിരവധി ആളുകൾ വിജയത്തിന് ശേഷം കമന്റുകൾ ചെയ്യുകയും ചെയ്തിരുന്നു. തന്നെ വിജയിപ്പിച്ച തൃശ്ശൂരിനെ ഒരിക്കലും സുരേഷ് ഗോപി മറക്കില്ല എന്നായിരുന്നു പലരും കമന്റ് ചെയ്തത്.
ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് സുരേഷ് ഗോപിയുടെ പുതിയൊരു വീഡിയോയാണ്. സുരേഷ് ഗോപിക്ക് സൈബർ ഇടങ്ങളിൽ വലിയ തോതിലുള്ള സോഷ്യൽ മീഡിയ അറ്റാക്കുകള് നേരിടേണ്ടതായി വരാറുണ്ട്. പലപ്പോഴും അത്തരം രീതികൾക്ക് യാതൊരു മറുപടിയും സുരേഷ് ഗോപി നൽകാറില്ല. തനിക്കെതിരെ കല്ലെറിയാൻ വരുന്നവരെ യാതൊരുവിധത്തിലും ശ്രദ്ധിക്കുക പോലും ചെയ്യാതെ തന്റെ കർമ്മമേഖലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അദ്ദേഹം പൊതുവേ ചെയ്യാറുള്ളത്. അതുകൊണ്ടു തന്നെ സുരേഷ് ഗോപി പലപ്പോഴും ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ പലതരത്തിൽ അദ്ദേഹത്തെ സൈബർ ആക്രമണം നടത്തിയവരാണ് കൂടുതൽ ആളുകൾ.
തൃശ്ശൂരിൽ നേടിയ വിജയത്തിന് ശേഷം സുരേഷ് ഗോപി തന്റെ ലക്ഷ്യങ്ങളെ കുറിച്ചാണ് മാധ്യമങ്ങളോട് സംസാരിച്ചിരുന്നത്. തൃശ്ശൂരിന് വേണ്ടി താൻ പ്രവർത്തിക്കുമെന്നും തൃശ്ശൂരിന് വേണ്ടി മാത്രമായിരിക്കില്ല തന്റെ പ്രവർത്തനം എന്നും കേരളത്തിനു വേണ്ടി ആയിരിക്കും താൻ ഒരു എംപി എന്ന നിലയിൽ എത്തുന്നത് എന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഒപ്പം തന്നെ താൻ തമിഴ്നാടിനെ മറക്കുകയില്ല എന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളോട് സംസാരിച്ച ഈ ഒരു പ്രതികരണത്തിനു ശേഷം നിരവധി ആളുകളാണ് അദ്ദേഹത്തിന് ഇപ്പോൾ മികച്ച കമന്റുകളുമായി എത്തുന്നത്. അതേസമയം ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ഒരു വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.. സുരേഷ് ഗോപിയുടെ അരികിൽ നിവേദനങ്ങളുമായി എത്തുന്ന ആളുകളോട് തനിക്ക് കുറച്ച് സമയം നൽകണമെന്ന് അദ്ദേഹം പറയുന്നത് ഈ ഒരു വീഡിയോയിൽ കാണാൻ സാധിക്കും. എന്നാൽ നിവേദനങ്ങൾ ആയി കാത്തുനിൽക്കുന്ന ആളുകൾക്കരികിൽ അദ്ദേഹത്തിന്റെ ഡ്രൈവർ വണ്ടി നിർത്തുമ്പോൾ ഡ്രൈവറെ അടിക്കുന്ന സുരേഷ് ഗോപിയുടെ ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
റിസൾട്ട് വന്നു കഴിഞ്ഞപ്പോൾ തനി സ്വഭാവം പുറത്തെടുത്തു എന്നൊക്കെയാണ് ഈ വീഡിയോ കണ്ടുകൊണ്ട് ആളുകൾ പറയുന്നത്. ഇത്രയും നാൾ എന്തൊരു വിനയം ആയിരുന്നു ഇപ്പോൾ ഇതാ ഡ്രൈവറെ കൈയൊങ്ങി അടിക്കുന്നത് ആണ് കാണുന്നത്. മാത്രമല്ല നിവേദനവുമായി വരുന്നവരോട് എന്തൊക്കെയോ മറുപടികൾ പറയുന്നു, റിസൾട്ട് അറിഞ്ഞപ്പോൾ യഥാർത്ഥ സ്വഭാവം സ്വഭാവം പുറത്തുവന്നു ഇങ്ങനെയാണ് പലരും കമന്റുകളിലൂടെ പറയുന്നത്. എന്നാൽ അദ്ദേഹത്തിന്റെ അവസ്ഥയെ കൂടി മാനിക്കണം എന്നാണ് ചിലർ കമന്റുകൾ ആയി പറയുന്നത്.
ഒരുപക്ഷേ അദ്ദേഹം തിരക്കിട്ട് ഇറങ്ങിയതായിരിക്കാം ഇലക്ഷന് ശേഷം ഒരുപാട് തിരക്കുകൾ ഉണ്ടല്ലോ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യുകയും വേണം അതിന്റെ തിരക്കിലായിരിക്കും എന്നും സത്യാവസ്ഥ എന്താണെന്ന് അറിയാതെ അദ്ദേഹത്തെക്കുറിച്ച് മോശം കാര്യങ്ങൾ പറയരുത് എന്നുമാണ് പലരും കമന്റുകളിലൂടെ പറയുന്നത്. അതേസമയം സുരേഷ് ഗോപിക്കെതിരെ ഉപയോഗിക്കുവാനുള്ള ഒരു മികച്ച ആയുധമാക്കി ഈ വീഡിയോയെ കരുതുന്നവരും കുറച്ചല്ല.