Entertainment

ബാലയ്യയും നയൻസും 4 ചിത്രങ്ങളിൽ ഒന്നിച്ച്; പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായില്ലെന്ന് വെളിപ്പെടുത്തൽ: രഹസ്യമെന്തെന്ന് അറിയുമോ ?

മോശം പെരുമാറ്റത്തെ കുറിച്ച് നടി രാധിക ആപ്‌തെ തുറന്നുപറഞ്ഞിരുന്നു

തെലുങ്ക് സിനിമാ ലോകത്തെ പേരുകട്ട നടനാണ് നന്ദമൂരി ബാലകൃഷ്ണ. രാഷ്ട്രീയത്തിൽ ഉൾപ്പെടെ സജീവമായ നന്ദമൂരിയുടെ പല പെരുമാറ്റങ്ങളിലും ഇതിനോടകം പല വിമര്ശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്. പ്രസ്താവനകള്‍ വിവാദമാകുന്നതൊന്നും നന്ദമൂരി ബാലകൃഷ്ണയെ സംബന്ധിച്ച് പുതിയ കാര്യങ്ങളല്ല. ഏറ്റവും ഒടുവിൽ നടി അഞ്ജലിയോട് പൊതുവേദിയില്‍ വച്ച് അപമര്യാദയായി പെരുമാറിയ വീഡിയോ ആണ് വൈറലായത്.

ഗ്യാങ്‌സ്റ്റര്‍ ഓഫ് ഗോധാവരി എന്ന ചിത്രത്തിന്റെ പ്രി റിലീസ് ഇവന്റിലാണ് സംഭവം. ചടങ്ങിലെ സ്‌പെഷ്യല്‍ ഗസ്റ്റ് ആയിട്ടാണ് നന്ദമൂരി ബാലകൃഷ്ണ എത്തിയത്. വേദിയില്‍ ഫോട്ടോ എടുക്കുന്നതിന്റെയും മറ്റുമൊക്കെ തിരക്കിലായിരുന്നു എല്ലാവരും. അഞ്ചലിയോട് ആദ്യം ഒന്ന് മാറി നില്‍ക്കാനായി നന്ദമൂരി ആവശ്യപ്പെടുന്നത് കാണാം. അതുപോലെ തന്നെ അഞ്ജലി മാറി നില്‍ക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് അപ്രതീക്ഷിതമായി നന്ദമൂരി അഞ്ചലിയെ ഒറ്റ തള്ള് തള്ളുകയായിരുന്നു.

ഒരു നിമിഷം ഞെട്ടി പിന്നോട്ട് പോയ നടി, ആ സിറ്റുവേഷന്‍ ചിരിച്ചുകൊണ്ട് ഹാന്റില്‍ ചെയ്തു. കൂടെ നിന്ന നടി നേഹ ഷെട്ടിയും നന്ദമൂരിയുടെ പെരുമാറ്റത്തില്‍ ഞെട്ടിയിരുന്നു. തുടര്‍ന്ന് ബാലകൃഷ്ണ അവിടെ നിന്ന് ദേഷ്യത്തോടെ സംസാരിക്കുകയും, പിന്നീട് അഞ്ജലിയ്ക്ക് ഹൈ ഫൈ കൊടുക്കുന്നതമൊക്കെ കാണാം. അതേസമയം സദസ്സില്‍ അപ്പോഴും നന്ദമൂരിയുടെ ആരാധകരുടെ കൂവലും സപ്പോര്‍ട്ടുമാണ് ചെയ്തുകൊണ്ടിരുന്നത്. ആരും പ്രതികരിച്ചതായി കാണുന്നില്ല.

ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് ട്വിറ്ററില്‍ വൈറലായത്. കാണികളുടെ പ്രതികരണം വേദനിപ്പിക്കുന്നതാണ്, നന്ദമൂരിയുടെ പെരുമാറ്റം അങ്ങേയറ്റം വൃത്തികെട്ട രീതിയിലാണ് എന്നും സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നു. ദേശീയ പുരസ്‌കാര ജേതാവായ സംവിധായന്‍ ഹന്‍സല്‍ മെഹ്ത നന്ദമൂരിയെ നികൃഷ്ട വ്യക്തി എന്നാണ് വിശേഷിപ്പിച്ചത്. വീഡിയോ ട്വിറ്റ് ചെയ്തുകൊണ്ട്, ‘ആരാണീ നികൃഷ്ട വ്യക്തി’ എന്ന ക്യാപ്ഷനോടെ പങ്കുവയ്ക്കുകയായിരുന്നു.

ഇപ്പോഴിതാ നയൻ‌താര ബാലയ്യയോടൊപ്പം നാല് സിനിമകൾ അഭിനയിച്ചിട്ടുണ്ടെന്നും യാതൊരു പ്രശ്നനങ്ങളും ഉണ്ടായിട്ടില്ലെന്നും പറയുകയാണ് നിർമ്മാതാവ്.

ബാലയ്യയോടൊപ്പം നയൻതാര നാല് സിനിമകൾ അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിംഗ് സെറ്റിൽ യാതൊരുവിധ പ്രശ്നവും ഉണ്ടായിട്ടില്ല. കൂടെ അഭിനയിക്കുന്നവർ അദ്ദേഹത്തെ ബഹുമാനിക്കണം എന്ന് നിർബന്ധം മാത്രമേ അദ്ദേഹത്തിന് ഉള്ളൂ. സെറ്റിൽ മറ്റുള്ളവർ അദ്ദേഹത്തിൻറെ കാലു തൊട്ട് തൊഴണം. അതിൽ കൂടുതൽ ടോർച്ചർ അദ്ദേഹം നൽകുന്നില്ല.

അദ്ദേഹത്തെ ആരും എതിർത്ത് സംസാരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല കൂടാതെ അദ്ദേഹം ചിന്തിക്കുന്നത് നടക്കുകയും വേണം.

നന്ദമൂരി ബാലകൃഷ്ണ വിവാദത്തിലായ അഞ്ച് സന്ദർഭങ്ങൾ

തെലുങ്കിലെ സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് ആരാധകർ ബാലയ്യ എന്ന് വിളിക്കുന്ന ബാലകൃഷ്ണ. നിരവധി ആരാധകർ ഉള്ള ബാലയ്യ വിവാദങ്ങളിലെയും നിറസാന്നിധ്യമാണ്. ഗുരുതരമായ നിരവധി ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ നിരന്തരം ഉണ്ടാവാറുണ്ട്. ഏറ്റവും ഒടുവിലായി ഒരു പൊതുപരിപാടിയിൽ സ്റ്റേജിൽ ഉണ്ടായിരുന്ന നടി അഞ്ജലിയെ തള്ളി മാറ്റുന്ന ബാലയ്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

സഹപ്രവർത്തകരോട് മോശമായി പെരുമാറുന്ന ബാലയ്യയുടെ വീഡിയോക്കെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്ത് എത്തിയത്. ആദ്യമായിട്ടല്ല ബാലകൃഷണ ഇത്തരത്തിൽ വിവാദത്തിൽ പെടുന്നത്. താനുമായി ചർച്ചക്കെത്തിയ സിനിമപ്രവർത്തകരെ തോക്കെടുത്ത് വെടിവെച്ചത് മുതൽ സഹപ്രവർത്തകയോട് മോശമായി പെരുമാറിയതടക്കം നിരവധി സംഭവങ്ങൾ ഉണ്ടായിരുന്നു. അതിൽ ചില സംഭവങ്ങൾ നോക്കാം.

നടിമാരോടുള്ള മോശം പെരുമാറ്റം

ബാലകൃഷ്ണയുടെ അടുത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തെ കുറിച്ച് നടി രാധിക ആപ്‌തെ തുറന്നുപറഞ്ഞിരുന്നു. നടന്റെ പേര് വെളിപ്പെടുത്താതെയായിരുന്നു രാധിക ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ ചെയ്ത ഈ രണ്ട് തെലുങ്ക് ചിത്രങ്ങളിൽ നിന്ന് മോശം അനുഭവം ഉണ്ടായിരുന്നെന്നായിരുന്നു രാധിക പറഞ്ഞത്. ചിത്രീകരണത്തിനായി മണിക്കൂറുകളോളം കാത്തിരിപ്പിച്ചെന്നും രാധിക പറഞ്ഞിരുന്നു.

തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യ ദിവസം അരികിലേക്ക് വന്ന നടൻ തന്റെ കാലിൽ തടവാൻ തുടങ്ങിയെന്നും എന്നാൽ താൻ എഴുന്നേറ്റ് എല്ലാവരുടെയും മുമ്പിൽ വെച്ച് നടനെ തട്ടിമാറ്റിയെന്നും രാധിക ഒരഭിമുഖത്തിൽ പറഞ്ഞു.

സീനിയർ താരമായ നിർമലയും താൻ നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞിരുന്നു. അർദ്ധരാത്രിയിൽ തന്റെ റൂമിന്റെ വാതിലിന് ബാലകൃഷ്ണ തട്ടിയ സംഭവമായിരുന്നു നിർമല തുറന്നുപറഞ്ഞത്. 2001ൽ ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ‘ഒരു വലിയ താരം’ തന്നോട് ലൈംഗികാതിക്രമം നടത്തിയെന്നും, താനിതിന് വഴങ്ങാത്തതിന് സിനിമയുടെ ഫൈറ്റ് മാസ്റ്റർ തന്നെ അപമാനിച്ചുവെന്നും നടി വിചിത്രയും ആരോപിച്ചിരുന്നു. ഇത് ബാലകൃഷ്ണയാണെന്നാണ് സോഷ്യൽ മീഡിയ ആരോപിച്ചത്.

സെൽഫി എടുത്ത ആരാധകന് അടി

തന്റെ ആരാധകരെ പരസ്യമായി അടിച്ച ഒന്നിലധികം സംഭവങ്ങളാണ് ബാലകൃഷ്ണയുടെ പേരിൽ ഉള്ളത്. 2017 ൽ സെൽഫിയെടുക്കുന്നതിനിടെ വീഴാൻ പോയ ആരാധകനെ ആരാധകനെ ബാലകൃഷ്ണ മുഖത്ത് അടിച്ചിരുന്നു. അതേവർഷം തന്നെ സെൽഫി എടുക്കാൻ വന്ന ആരാധകന്റെ ഫോൺ എറിഞ്ഞുടക്കകയും മറ്റൊരു ആരാധകനെ പരസ്യമായി തെറി വിളിക്കുകയും ചെയ്തിരുന്നു.

ഷൂ തുടയ്ക്കുന്ന സഹായിക്ക് മർദ്ദനം

2018 ൽ ബാലകൃഷ്ണയുടെ ഹിറ്റ് സിനിമകളിൽ ഒന്നായ ജയസിംഹയുടെ സെറ്റിൽ തന്റെ സഹായിയോട് ചൂടാവുകയും ഷൂ തുടപ്പിക്കുകയും ഷൂ വൃത്തിയാക്കുന്നതിനിടെ സഹായിയുടെ തലയിൽ അടിക്കുകയും ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു.

ഹൈദരാബാദിലെ വെടിവെയ്പ്പ്

2004 ൽ ആണ് സംഭവം. ഹൈദരാബാദിൽ തന്റെ വസതിയിൽ എത്തിയ നിർമാതാവ് ബെല്ലംകൊണ്ട സുരേഷിനെയും അസിസ്റ്റന്റ് ആയ സത്യനാരായണ ചൗധരിയെയും ഭാര്യ വസുന്ധരാ ദേവിയുടെ പേരിലുള്ള റിവോൾവർ ഉപയോഗിച്ച് വെടിവെച്ചത്. ബെല്ലംകൊണ്ട സുരേഷും സത്യനാരായണനും തന്നെ പേപ്പർ കട്ടർ ഉപയോഗിച്ച് ആക്രമിച്ചെന്നും ഇതിൽ നിന്ന് രക്ഷനേടാനാണ് വെടിവെച്ചതെന്നുമായിരുന്നു ബാലകൃഷ്ണയുടെ വിശദീകരണം.

കൊല്ലാനുള്ള ഉദ്ദേശത്തോടെയാണ് ബാലകൃഷ്ണ തനിക്ക് നേരെ വെടിയുതിർത്തതെന്ന് ആദ്യം മാധ്യമങ്ങളോട് പറഞ്ഞ ബെല്ലംകൊണ്ട സുരേഷ് പിന്നീട് , ആരാണ് തനിക്ക് നേരെ വെടിവെച്ചതെന്ന് അറിയില്ലെന്ന് പറഞ്ഞു. അതേസമയം താൻ ബാലയ്യയുടെ കടുത്ത ആരാധകൻ ആണെന്നും ഒരിക്കലും അദ്ദേഹത്തെ കത്തി ഉപയോഗിച്ച് ആക്രമിച്ചിട്ടില്ലെന്നും സുരേഷ് പറഞ്ഞു. കേസിൽ ആദ്യം ബാലകൃഷ്ണയെ അറസ്റ്റ് ചെയ്യുകയും പാസ്‌പോർട്ട് പിടിച്ചുവെക്കുകയും ചെയ്‌തെങ്കിലും പിന്നീട് തെളിവുകളില്ലെന്ന് ചൂണ്ടിക്കാണിച്ച് വെറുതെ വിട്ടു.

സ്ത്രീകൾക്കെതിരായ ആശ്ലീലകമന്റുകൾ

സ്ത്രീകൾക്കെതിരെയും തന്റെ സഹപ്രവർത്തകരായ നടിമാർക്കെതിരെയും മോശം കമന്റുകൾ ബാലകൃഷ്ണ നടത്തിയതായി നിരവധി തവണ ആരോപണങ്ങൾ ഉയർന്നിരുന്നു. ഒരു സിനിമയുടെ ലോഞ്ചിങ് ചടങ്ങിനിടെ നടത്തിയ അശ്ലീല പരാമർശമായിരുന്നു ഇതിൽ ഏറ്റവും വിവാദമായത്. 2016 ലായിരുന്നു സംഭവം.

താൻ സ്‌ക്രീനിൽ സ്ത്രീകളെ വശീകരിച്ചാൽ തന്റെ ആരാധകർക്ക് സന്തോഷമാവില്ലെന്നും താൻ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അവർ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു ബാലകൃഷ്ണയുടെ പരാമർശം. ‘ഞാൻ പെൺകുട്ടികളെ വശീകരിക്കുകയോ ടീസ് ചെയ്യുകയോ ചെയ്താൽ അവർ സമ്മതിക്കുമോ? അവർ അംഗീകരിക്കില്ല. ഒന്നുകിൽ അവളെ ചുംബിക്കണം അല്ലെങ്കിൽ അവളെ ഗർഭിണിയാക്കണം. ഞാൻ അതിന് പ്രതിജ്ഞാബദ്ധനാകണം.’ എന്നായിരുന്നു ബാലകൃഷ്ണയുടെ പരാമർശം.