കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി മാറിയ ഒരു വീഡിയോ ആയിരുന്നു ഒരു ബസ് യാത്രയുടെ. ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അതിന് കാരണം ബസ്സിനുള്ളിൽ എത്തിയ ഒരു യാത്രക്കാരനെ വളരെ സാഹസികമായ രീതിയിൽ ബസ്സിലെ കണ്ടക്ടർ രക്ഷിക്കുന്ന വീഡിയോയാണ്.. ഈ വീഡിയോ വളരെ വേഗമാണ് സാമൂഹിക മാധ്യമങ്ങളിലൊക്കെ വൈറലായി മാറിയത്. യാത്രക്കാരൻ ബസ്സിലേക്ക് കയറുന്നത് മുതലുള്ള സിസിടിവി ദൃശ്യങ്ങൾ കാണാനും സാധിക്കും.
ബസ്സിലേക്ക് കയറിയ ശേഷം യാത്രക്കാരൻ ബസ്സിന്റെ വാതിൽക്കൽ നിൽക്കുന്നതാണ് കാണാൻ സാധിക്കുന്നത്..അതോടൊപ്പം തന്നെ ഇദ്ദേഹത്തിന്റെ കയ്യിൽ ഒരു മൊബൈൽ ഫോൺ ഉണ്ട്. ഈ മൊബൈൽ ഫോൺ കൂടി കയ്യിൽ പിടിച്ചു കൊണ്ടാണ് ഇദ്ദേഹം കമ്പിയിലേക്ക് പിടിക്കുന്നത്.. തുടർന്ന് ഒരു വളവു വരികയും ആ സമയത്ത് ഇദ്ദേഹം പുറത്തേക്ക് വീഴാൻ പോവുകയും ചെയ്യുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇദ്ദേഹം പുറത്തേക്ക് വീഴാൻ തുടങ്ങുന്ന സമയത്ത് തന്നെ അതിസാഹസികമായ രീതിയിൽ കണ്ടക്ടർ ഇദ്ദേഹത്തെ പിടിക്കുന്നുണ്ട്..
ഒരു പ്രത്യേക രീതിയിൽ ലോക്കിട്ടു കൊണ്ടാണ് കണ്ടക്ടർ ഇദ്ദേഹത്തെ പിടിക്കുന്നത്. അതുകൊണ്ടു തന്നെ ഈ ഒരു വീഡിയോ വളരെ വേഗം വൈറൽ ആവുകയായിരുന്നു. എന്നാൽ ഈ കണ്ടക്ടറും യാത്രക്കാരനും ഒക്കെ ആരാണ് എന്ന് യാതൊരു വിധത്തിലും മനസ്സിലാവാതെ ആയിരുന്നു ഈ വീഡിയോ വൈറലായത്. ഇപ്പോൾ ഇതാ ആരാണ് ഈ കണ്ടക്ടർ എന്ന് മനസ്സിലാക്കാൻ സാധിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സ്റ്റാറായി മാറിയ ഈ കണ്ടക്ടറുടെ പേര് സുനിൽ എന്നാണ്. പന്തളത്ത് ആണ് ഈ സംഭവം നടക്കുന്നത്.
എന്താണ് സംഭവിച്ചത് എന്ന് തനിക്ക് ഇപ്പോഴും അറിയില്ല എന്നും അദ്ദേഹം വണ്ടിയിൽ നിന്നും വീണു പോവുകയായിരുന്നുവെങ്കിൽ എന്തായിരിക്കും സംഭവിക്കുക എന്ന് ഊഹിക്കാൻ പോലും സാധിക്കുന്നില്ലന്നുമാണ് കണ്ടക്ടറായ സുനിൽ പറയുന്നത്. കാരണം വണ്ടി ഓടിക്കൊണ്ടിരിക്കുകയാണ് എന്തുവേണമെങ്കിലും സംഭവിക്കാം. അദ്ദേഹം വീഴുന്നതിനു മുൻപ് താൻ പിടിക്കുകയാണ് ചെയ്തത് തന്റെ കയ്യിൽ തട്ടിയാണ് അദ്ദേഹം മുന്നിലേക്ക് പോയത്. അപ്പോഴാണ് താൻ പിടിക്കുന്നത് എന്നും സുനിൽ പറയുന്നുണ്ട്.
ആ സമയത്ത് തന്റെ കയ്യിൽ നാണയങ്ങളും ഉണ്ടായിരുന്നു, ഒരു പ്രത്യേക രീതിയിൽ ലോക്കിട്ടാണ് താൻ പിടിച്ചത്. ഇല്ലായിരുന്നുവെങ്കിൽ വീണു പോയേനെ. എന്നാൽ എന്താണ് സംഭവിച്ചത് എന്ന് തനിക്കും അറിയില്ല. ആ നിമിഷം പെട്ടെന്ന് തോന്നിയതാണ് ചെയ്തത് എന്ന് പറയുന്നു സുനിൽ. മറിച്ച് ആണ് സംഭവിച്ചത് എങ്കിൽ ആദ്യം കുറ്റം പറയുന്നത് കണ്ടക്ടറെയും ഡ്രൈവറെയും ആയിരിക്കും. കാരണം പലപ്പോഴും ഇങ്ങനെയുള്ള സംഭവങ്ങൾക്ക് ഇത്തരം കാര്യങ്ങൾ കേട്ടിട്ടുണ്ട് സിസിടിവി ഉള്ളതുകൊണ്ട് മാത്രമാണ് എന്താണ് സംഭവിച്ചത് എന്നും ആരുടെ ഭാഗത്താണ് തെറ്റ് എന്ന് മനസ്സിലാക്കാൻ സാധിച്ചത്..
വാഹനങ്ങളിൽ ഇത്തരത്തിൽ സിസിടിവി വയ്ക്കുന്നത് വളരെ നല്ല ഒരു രീതിയാണ് എന്നും സുനിൽ പറയുന്നുണ്ട്.. അങ്ങനെയാണെങ്കിൽ ആരാണ് തെറ്റുകാരന് പെട്ടെന്ന് കണ്ടുപിടിക്കാൻ സാധിക്കും എന്നാണ് സുനിൽ വ്യക്തമാക്കുന്നത്. ആ യാത്രക്കാരൻ ആരാണെന്ന് തനിക്ക് അറിയില്ല. കയറിയ സ്റ്റോപ്പിൽ നിന്നും അടുത്ത സ്റ്റോപ്പിൽ ആയിരുന്നു അദ്ദേഹത്തിന് ഇറങ്ങേണ്ടത്. ഒന്നും മിണ്ടാതെയാണ് യാത്രക്കാരൻ ഇറങ്ങിപ്പോയത്. അദ്ദേഹം ഭയന്നിട്ട് ഉണ്ടായിരുന്നു എന്ന് തോന്നുന്നു. അദ്ദേഹത്തോട് പറയാനുള്ളത് വാഹനങ്ങളിൽ ഒക്കെ യാത്ര ചെയ്യുകയാണെങ്കിൽ ഒരിക്കലും വാതിലിന്റെ അരികിൽ നിൽക്കരുത് എന്നാണ്. അതോടൊപ്പം തന്നെ നന്നായി ശ്രദ്ധിക്കണം. മൊബൈല് പോലെയുള്ള സാധനങ്ങൾ യാത്രകൾക്ക് ശേഷം ഉപയോഗിക്കണമെന്നും പറയുന്നു. സോഷ്യൽ മീഡിയയിലും മറ്റും രജനീകാന്ത് ആണോ മിന്നൽ മുരളി ആണോ എന്നൊക്കെയുള്ള കമന്റുകൾ കണ്ടിരുന്നു എന്നും രസകരമായ രീതിയിൽ സുനിൽ പറയുന്നുണ്ട്