മഴക്കാലം വന്നാൽ ചടഞ്ഞു കൂടി ഉറങ്ങുന്നവുടെ കാലം ഒക്കെ കഴിഞ്ഞു. ഇപ്പോൾ മഴയത്ത് യാത്ര പോകുന്നവരുടെ കാലം ആണ്. അതിനായി കെഎസ്ആർടിസി പുതിയ പാക്കേജ് ഇറക്കിയിട്ടുണ്ട്. ഇനിയിപ്പോ എങ്ങോട്ട് പോകണം എന്ന കൺഫ്യൂഷനും വേണ്ട.
മഴക്കാലം മാത്രം ലക്ഷ്യവെച്ച് പല പാക്കേജുകളും ടൂർ ഓപ്പറേറ്റർമാർ അവതരിപ്പിക്കാറുണ്ട്. ഈ പാക്കേജുകളാകട്ടെ പല്ലപ്പോഴും ഉയർന്ന തുകക്കുള്ളതായിരിക്കും. പണം കൊടുത്താലും ചില സ്ഥലങ്ങൾ പൂർണമായി ആസ്വദിക്കാൻ കഴിയണമെന്നും ഉണ്ടാകില്ല.
ഈ മഴക്കാലത്ത് നിർബന്ധമായും പോയിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്ന് മൂന്നാർ ആണെന്ന കാര്യത്തിൽ തർക്കമൊന്നുമില്ലല്ലോ. മഴത്തെ തേയിലെ തോട്ടങ്ങളും ചെറു വെള്ളച്ചാട്ടങ്ങളും കോടമഞ്ഞുമെല്ലാം ആസ്വദിച്ച് നടക്കാൻ പ്രത്യേകമൊരു രസമാണ്. മൂന്നാറിലേക്ക് ജൂൺ 8 നാണ് പാക്കേജ് ഉള്ളത്. കൂടാതെ 22 നും ഇതേ പാക്കേജ് ഉണ്ട്. സാഹസിക സഞ്ചാരികളുടെ ഇഷ്ട ഇടമായ വാഗമൺ ആണ് മറ്റൊരു പാക്കേജ്. ജൂൺ 9,23 തീയതികളിലാണ് യാത്ര. പൈൻകാടിനിടയിലൂടെ മഴക്കാലത്ത് ഒരു നടത്തമൊക്കെ ആഗ്രഹിക്കുന്നവർ ധൈര്യമായി വിട്ടോളൂ.മറ്റൊന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ വെള്ളച്ചാട്ടമാണ് കുംഭാവുരുട്ടി അച്ചൻകോവിൽ ജലപാതയുടെ ഭാഗമാണ്. കാട്ടുരുവിയിലെ ജലം 250 അടി താഴ്ചയിലേക്ക് പതിക്കുന്ന അതീവ രസകരമായ ആ കാഴ്ച കാണണമെങ്കിൽ 16 നും 30 നും രണ്ട് പാക്കേജുകൾ ഉണ്ട്. ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്ര 17 നാണ്. ഈ മാസം ഒരു യാത്ര മാത്രമാണ് ഇവിടേക്ക് ഉള്ളത്. കൂടാതെ വാഴ്വന്തോൾ -പൊൻമുടി-23ന്, അതിരപ്പിള്ളി-മലക്കപ്പാറ -30ന്, കന്യാകുമാരി പാക്കേജുകളും ഉണ്ട്. വിനോദയാത്ര കൾ മാത്രമല്ല കേട്ടോ, തീർത്ഥ യാത്രകളും ഉണ്ട്.