മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി തന്റേതായ സ്ഥാനം നേടിയെടുത്ത കലാകാരനാണ് ടിനി ടോം. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ശബ്ദം അനുകരിച്ചു കൊണ്ടാണ് മിമിക്രി രംഗത്ത് തന്റേതായ സാന്നിധ്യം ഉറപ്പിക്കുന്നത്. പിൽക്കാലത്ത് മമ്മൂട്ടിക്ക് ചെയ്യാൻ സാധിക്കാത്ത പല രംഗങ്ങളിലും മമ്മൂട്ടിയുടെ ഡ്യൂപ്പായും ടിനി ടോം കടന്നു വന്നിട്ടുണ്ട്. അടുത്ത സമയത്ത് ടർബോ എന്ന ചിത്രം ഇറങ്ങിയപ്പോൾ പോലും ആളുകൾ മമ്മൂട്ടിക്ക് പകരം ടിനി ടോം ആണോ ഫൈറ്റ് ചെയ്തത് എന്ന ചോദ്യവുമായി വന്നിരുന്നു.
എന്നാൽ ഈ ചോദ്യം വ്യക്തിപരമായി തന്നെ വളരെയധികം ബാധിക്കുന്നുണ്ടായിരുന്നു എന്നും ഈ ചോദ്യം കാരണം സിനിമയിൽ തനിക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ് എന്നും തുറന്നു പറയുകയാണ് ടിനി ടോം തന്നെ. മമ്മൂട്ടിയുടെ സിനിമയുടെ ഭാഗമാവാൻ പോലും ഈ ഒരു കാരണം കൊണ്ട് ഇപ്പോൾ തനിക്ക് സാധിക്കുന്നില്ല എന്നാണ് ടിനി ടോം പറയുന്നത്. പലപ്പോഴും മമ്മൂട്ടിയുടെ സിനിമകളിൽ തന്റെ സാന്നിധ്യം കാണുകയാണെങ്കിൽ മമ്മൂട്ടിയുടെ ഡ്യൂപ്പ് വേഷം ചെയ്യുന്നത് താനാണോ എന്നും ഫൈറ്റുകൾ ഒക്കെ താനാണോ ചെയ്യുന്നത് എന്നും പലരും ചോദിക്കും.
സമാനമായ രീതിയിലാണ് ടർബോ എന്ന സിനിമ ഇറങ്ങിയപ്പോഴും ഈ വിമർശനം വന്നിരുന്നത്. തന്റെ സിനിമ ജീവിതത്തിൽ ആകെ മൂന്ന് പടങ്ങളിൽ മാത്രമാണ് താൻ മമ്മൂക്കയുടെ ബോഡി ഡബിൾ ആയി അഭിനയിച്ചിട്ടുള്ളത്. കുറച്ചു കാലങ്ങൾക്ക് മുൻപ് താൻ കണ്ണൂർ സ്കോഡ് എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോയിരുന്നു മമ്മൂക്കയെ കാണുവാൻ വേണ്ടിയാണ് പോയത്. അവിടെ വച്ച് മമ്മൂക്ക എന്നോട് പറഞ്ഞത് നീ എന്റെ അടുത്ത് ഇരുന്നാൽ പോലും ആളുകൾ പറയുന്നത് എന്റെ ഫൈറ്റ് ചെയ്തത് നീയാണെന്നാണ്.
മമ്മൂക്ക അങ്ങനെ പറഞ്ഞപ്പോൾ അതെന്നെ വല്ലാതെ വിഷമിപ്പിച്ചു. ഇപ്പോഴും തനിക്ക് അക്കാര്യം ഓർക്കാൻ പോലും സാധിക്കില്ല. അത്രത്തോളം വേദനയാണ് ഉണ്ടായത്. സിനിമാ മേഖലയിൽ അടുത്തകാലത്തായി തനിക്കെതിരെ ഒരുപാട് ആരോപണങ്ങളാണ് വരുന്നത്. കലാകാരന്മാർ നശിച്ചു കാണാൻ ആഗ്രഹമുള്ള കുറച്ചു ആളുകൾ സിനിമയ്ക്ക് ഉള്ളിൽ തന്നെ നിലനിൽക്കുന്നുണ്ട്. മമ്മൂക്ക സംഘടന രംഗങ്ങളൊക്കെ ഒറ്റയ്ക്ക് ചെയ്യുന്ന വ്യക്തിയാണ്.
ഈ ആരോപണങ്ങൾ തന്നെ വിഷമിപ്പിക്കുന്നുണ്ട്. ടർബോ ഇറങ്ങിയ സമയത്ത് നിരവധി ആളുകളാണ് തനിക്ക് മെസ്സേജുകൾ അയച്ചുകൊണ്ട് വന്നത്. എന്നാൽ മമ്മൂക്കയ്ക്ക് സിനിമയോടുള്ള ഇഷ്ടം എത്രയാണെന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. അദ്ദേഹം അത്രത്തോളം കഷ്ടപ്പെട്ടാണ് ഈ പ്രായത്തിലും ഓരോന്നും ചെയ്യുന്നത്. അത് പരിഹസിക്കപ്പെടുന്ന വേളയിൽ മമ്മൂക്കയെ മാത്രമല്ല തന്നെ കൂടിയാണ് അത് ബാധിക്കുന്നത്. ഇത്തരം ആരോപണങ്ങൾ കാരണം തനിക്കിപ്പോൾ മമ്മൂക്കയുടെ സിനിമയുടെ ഭാഗമാവാൻ പോലും സാധിക്കാത്ത ഒരു അവസ്ഥയാണ്. അദ്ദേഹത്തിന്റെ സിനിമയുടെ ഭാഗമായി താൻ മാറിയാൽ അപ്പോൾ തന്നെ വരുന്ന കമന്റ് താനാണ് അദ്ദേഹത്തിന്റെ സംഘടന രംഗങ്ങൾ ചെയ്യുന്നത് എന്നതാണ്.
എത്ര റസ്കി ഷോട്ട് ആണെങ്കിലും അദ്ദേഹത്തിന്റെ സിനിമയിലെ എല്ലാ ഷോട്ടുകളും ഒറ്റയ്ക്ക് ചെയ്യുന്ന വ്യക്തിയാണ് മമ്മൂക്ക. അദ്ദേഹം അത്രത്തോളം സിനിമയെ സ്നേഹിക്കുന്ന ഒരാളാണെന്ന് എല്ലാവർക്കും അറിയാം. ഇക്കാരണങ്ങൾ കൊണ്ട് തന്നെ സിനിമ മേഖലയിൽ തനിക്ക് നിലനിൽക്കാൻ സാധിക്കുന്നില്ല എന്നാണ് ഇപ്പോൾ താരം പറയുന്നത്. ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അതേസമയം താരം മിമിക്രിയുടെ പേരിലും സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടതായി വരുന്നുണ്ട്.