ഇത്തവണ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ വ്യക്തിത്വമാണ് ജാസ്മിൻ ജാഫർ. ബിഗ് ബോസിൽ ആദ്യ ആഴ്ചയിൽ തന്നെ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ ജാസ്മിന് സാധിച്ചു എന്നത് ഒരു വലിയ കാര്യമായി തന്നെ പറയേണ്ടിയിരിക്കുന്നു. സഹമത്സരാർത്ധിയായ ഗബ്രിക്കൊപ്പം ഉണ്ടായിരുന്ന ജാസ്മിന്റെ സൗഹൃദമാണ് പ്രേക്ഷകർക്കിടയിൽ കൂടുതൽ ചർച്ചയായി മാറിയത്. ഈയൊരു സൗഹൃദം ജാസ്മിന്റെ സ്വകാര്യ ജീവിതത്തെയും വളരെ മോശമായ രീതിയിൽ ബാധിച്ചു എന്നതാണ് സത്യം.
വിവാഹനിശ്ചയം കഴിഞ്ഞ് ബിഗ് ബോസ് ഹൗസിൽ എത്തിയ ജാസ്മിൻ പിന്നീട് ഗബ്രിയുമായി ഒരു ലൗ കോംബോ പ്ലാൻ ചെയ്യുകയും അതനുസരിച്ച് മുൻപോട്ട് പോവുകയും ചെയ്തപ്പോഴാണ് പ്രേക്ഷകർക്ക് ജാസ്മിനോട് വല്ലാത്ത വിരോധം തോന്നി തുടങ്ങിയത്. ജാസ്മിൻ ആയി തന്നെ അവിടെ നിലനിൽക്കുകയാണ് എന്നുണ്ടെങ്കിൽ ടോപ് ഫൈവിൽ എത്താൻ സാധ്യത ഉണ്ടായിരുന്ന ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ എന്നായിരുന്നു പലരും പറഞ്ഞിരുന്നത്. ഇപ്പോൾ ജോഷ് ടോക്ക്സ് എന്ന യൂട്യൂബ് ചാനലിന് ജാസ്മിൻ നൽകിയ ഒരു മോട്ടിവേഷൻ ടോക്ക് ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും പ്രയാസങ്ങളെ കുറിച്ചും ഒക്കെയാണ് ജാസ്മിൻ ഈ ഒരു വീഡിയോയിൽ പറയുന്നത്. വീട്ടിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു തകര ഷീറ്റ് വീട്ടിലാണ് കിടന്നിട്ടുള്ളത് എവിടെയെങ്കിലും കൈ കൊണ്ടാൽ കീറി പോകുമായിരുന്നു അത്രത്തോളം തകരമായിരുന്നു അവിടെ ഉണ്ടായിരുന്നത്. എല്ലാവർക്കും കഴിക്കുവാനുള്ള ഭക്ഷണം ഒന്നും വീട്ടിൽ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്ന ഭക്ഷണം മൂന്നുപേർക്ക് കൂടി പങ്കുവെച്ചാണ് കഴിച്ചു കൊണ്ടിരുന്നത്. ഒരു ഉണക്കമീൻ ഒക്കെ ഞങ്ങൾ പങ്കുവെച്ച് കഴിച്ചിട്ടുണ്ട്.
കോളേജിൽ പഠിക്കുന്ന കാലത്ത് താൻ ചോറ്റുപാത്രവുമായി അരികിൽ ചെന്നിരിക്കുമ്പോൾ സുഹൃത്തുക്കൾ ഒക്കെ എഴുന്നേറ്റ് പോകും അത് വല്ലാത്ത വിഷമം ഉണ്ടാക്കിയ സംഭവമായിരുന്നു കാരണം നമ്മൾ അവിടെ ചമ്മിനാറി എന്ന് ഉറപ്പാണ്. ആ സമയത്ത് നമ്മുടെ കണ്ണിൽ നിന്നും കണ്ണുനീര് വരും ആ കണ്ണുനീര് തന്നെ കുഴച്ച് ചോറുണ്ണുക എന്നൊക്കെ പറയുന്നത് വേദനിപ്പിക്കുന്ന അനുഭവമാണ് എന്നും ജാസ്മിൻ പറയുന്നുണ്ട്. രാവിലെ ഉണരുന്നത് തന്നെ കടക്കാരെ കണി കണ്ടു കൊണ്ടാണ്.
വസ്ത്രങ്ങളോ മറ്റോ വേണമെന്നുണ്ടെങ്കിൽ അത് പലപ്പോഴും ചോദിക്കുന്നത് ബന്ധുക്കളോടും മറ്റുമായിരുന്നു. അവർ നൽകുന്ന പഴയ വസ്ത്രങ്ങളൊക്കെയായിരുന്നു ധരിച്ചിരുന്നത് ഒരു ഉടുപ്പിന് കൊതിച്ചിട്ടുള്ള കാലം ഉണ്ടായിട്ടുണ്ട്. പിന്നീടാണ് താൻ ഇൻസ്റ്റഗ്രാം ഒക്കെ തുടങ്ങുന്നത്. അങ്ങനെയാണ് ഏണിങ്സ് ഉണ്ടാക്കുന്നത്. 3 ലക്ഷം രൂപയോളം ഏണിങ്സ് ഉണ്ടാക്കി. ഒരുപാട് കടങ്ങൾ ഒതുക്കുകയും ചെയ്തു. അത് കഴിഞ്ഞാണ് അച്ഛന് ഹാർട്ടറ്റാക്ക് ഉണ്ടാകുന്നത്. ആ സമയത്ത് തന്റെ വിവാഹവും ഉറപ്പിച്ചിരുന്നു. പരീക്ഷ എഴുതാൻ സാധിക്കാത്തതുകൊണ്ട് പഠനം ഒക്കെ ഉഴപ്പി പോയിരുന്നു.
വിവാഹം ഉറപ്പിച്ച വ്യക്തിയുടെ വീട്ടുകാർക്ക് ഞാൻ ഇത്തരം കാര്യങ്ങൾ ഒന്നും ചെയ്യുന്നത് ഇഷ്ടമായിരുന്നില്ല അതുകൊണ്ട് ഇൻസ്റ്റഗ്രാം അടക്കം എല്ലാം ഉപേക്ഷിക്കണമെന്ന് അവർ പറഞ്ഞു. അപ്പോൾ അത് എനിക്ക് വലിയ പ്രശ്നമായി തോന്നുകയും ചെയ്തിരുന്നില്ല. എന്റെ കടങ്ങളും പ്രശ്നങ്ങളും ഒക്കെ തീർന്നു പൈസ ഒക്കെ ഉണ്ടാക്കി ഇനി എന്തിനാണ് അതൊക്കെ എന്ന് ഞാനും ചിന്തിച്ചു. അങ്ങനെ ഞാൻ അത് ഉപേക്ഷിക്കാൻ തീരുമാനിച്ചു. എന്നാൽ അച്ഛൻ അറ്റാക്ക് ഉണ്ടായപ്പോൾ വീണ്ടും ബുദ്ധിമുട്ടുകൾ വന്നു. അപ്പോൾ എനിക്ക് ഇത് മുൻപോട്ട് കൊണ്ടുപോയെ പറ്റു. അതുകൊണ്ട് ഞാൻ വീണ്ടും ഈ ഒരു രംഗത്തേക്ക് വന്നു. രണ്ടുമാസം കൊണ്ട് എന്റെ ചാനലിൽ നിന്നും ഞാൻ ഒരു ലക്ഷം രൂപയോളം വരുമാനമുണ്ടാക്കി.