തിരുവനന്തപുരം: ക്ഷീരവികസന വകുപ്പിന്റെ കീഴിൽ ജോലി നേടാം. ഡയറി പ്രൊമോട്ടര്‍, വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ എന്നീവകുപ്പുകളിലാണ് നിയമനം. ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്ഷീരവികസന യൂണിറ്റില്‍ ഒരു ഡയറി പ്രൊമോട്ടര്‍, ഒരു വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ എന്ന നിലയിലാണ് നിയമനം നടത്തുക. തസ്തികകള്‍ക്കുള്ള യോഗ്യതകളും മറ്റ് വിശദാംശങ്ങളും ചുവടെ.
ഡയറി പ്രൊമോട്ടര്‍:
പ്രായപരിധി 18-45 വയസ്സ് (01-01-2024 പ്രകാരം), വിദ്യാഭ്യാസ യോഗ്യത – എസ്എസ്എല്‍സി (ചുരുങ്ങിയത്), കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം, അതത് ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ സ്ഥിരതാമസക്കാരനായിരിക്കണം. ഡയറി പ്രൊമോട്ടര്‍മാരായി മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് ആ സേവന കാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതും പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതുമാണ്.
വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍:
വനിതകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനുള്ള യോഗ്യത, പ്രായപരിധി 18-45 വയസ്സ് (01-01-2024 പ്രകാരം), വിദ്യാഭ്യാസ യോഗ്യത – എസ്എസ്എല്‍സി (ചുരുങ്ങിയത്), കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം, അതത് ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ സ്ഥിരതാമസക്കാരനായിരിക്കണം, വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍രായി മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് ആ സേവന കാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതും പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതുമാണ്.
നിയമനം ലഭിക്കുന്നവര്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ 2024-25
സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി 10 മാസ കാലയളവിലേക്ക് പ്രതിമാസം 8000 രൂപ വേതനം നല്‍കും. ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ നിന്ന് ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് പൂരിപ്പിച്ച് അനുബന്ധ രേഖകള്‍ സഹിതം ജൂണ്‍ 14ന് ഉച്ച കഴിഞ്ഞ് 3 നകം അതത് ക്ഷീരവികസന ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ ബന്ധപ്പെടാം.
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ ട്രേഡ്സ്മാൻ (മഷിനിസ്റ്റ്, ഫിറ്റിങ്, ഹീറ്റ് എൻജിൻ ലാബ്) തസ്തികയിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ 11ന് രാവിലെ 10ന് കോളജിൽ നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.
ജൂനിയർ ഇൻസ്ട്രക്ടർ താത്കാലിക നിയമനം
തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളജിൽ 2024-25 അധ്യയന വർഷത്തിലേക്ക് KGTE പ്രിന്റിംഗ് ടെക്നോളജി (പ്രീ പ്രസ് ഓപ്പറേഷൻ ആൻഡ് പ്രസ് വർക്ക്) കോഴ്സിൽ ജൂനിയർ ഇൻസ്ട്രക്ടർ (പ്രിന്റിംഗ് ടെക്നോളജി) തസ്തികയിലെ രണ്ട് താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ 13 ന് രാവിലെ 10-ന് കോളജിൽ വെച്ച് നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ കോളജ് വെബ്സൈറ്റായ www.cpt.ac.in ൽ ലഭ്യമാണ്.