ഒരു അപൂർവ്വ ശിവലിംഗത്തിന്റെ കഥയാണ് ഇത്. ഇസ്ലാം അധിനിവേശത്തിന്റെ പിടിയിലായ കാലത്ത് മഹമൂദ് ഗസ്‌നവി എന്ന ഇസ്ലാം ഭരണാധികാരിയെ അടിയറവ് പറയിച്ച അപൂർവ്വ ശിവലിംഗം . ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്ന് 30 കിലോമീറ്റർ അകലെ ഖിജ്നി പട്ടണത്തിലെ സരായ തിവാരി ഗ്രാമത്തിലാണ് നീലകണ്ഠ ശിവക്ഷേത്രം . ഇവിടുത്തെ സ്വയം ഭൂ ശിവലിംഗം കാണാനാണ് ഏറെ ആളുകൾ എത്തുന്നത് . അള്ളാഹു എന്ന് എഴുതിയിരിക്കുന്ന ഈ ശിവലിംഗം പറയുന്നത് ഹൈന്ദവതയെ തച്ചുടയ്ക്കാൻ ശ്രമിച്ച ഇസ്ലാം ശക്തികളുടെ കൂടി കഥയാണ്. ചരിത്രപരമായ ഈ ശിവലിംഗത്തിൽ മഹമൂദ് ഗസ്‌നവിയാണ് അള്ളാഹു എന്ന് എഴുതി ചേർത്തത്.
ആയിരക്കണക്കിന് വർഷത്തെ പഴക്കമുള്ള ക്ഷേത്രമാണിത് . ഇവിടെ സ്വയം ഭൂവായാണ് ശിവലിംഗം പ്രത്യക്ഷപ്പെട്ടതെന്നാണ് വിശ്വാസം. മഹമൂദ് ഗസ്‌നവി തന്റെ ആക്രമണത്തിനിടെ ഈ ശിവക്ഷേത്രത്തിന്റെ പ്രശസ്തി കേട്ട് സൈന്യത്തോടൊപ്പം ഇവിടെയെത്തി. ക്ഷേത്രം തകർത്തു, പക്ഷേ ശിവലിംഗം തകർക്കാൻ മുഹമ്മദ് ഗസ്നിയ്ക്കോ , സൈന്യത്തിനോ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ സൈന്യം എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ശിവലിംഗത്തെ പിഴുതെറിയാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ സൈനികർ എത്ര ഭൂമി കുഴിച്ചോ അത്രയധികം ആഴത്തിൽ ശിവലിംഗം കണ്ടെത്തുകയും ചെയ്തു . ഗസ്‌നവിയുടെ കൂടെ വന്ന മുസ്ലീം മതനേതാക്കൾ തന്നെ ഒടുവിൽ ഗസ്നിയോട് പറഞ്ഞു ആ ശിവലിംഗത്തെ നിങ്ങൾക്ക് ഒന്ന് തൊടാൻ പോലുമാകില്ല . ശിവലിംഗത്തെ നശിപ്പിക്കാൻ കഴിയില്ലെന്ന് മനസിലാക്കിയതോടെ ഗസ്‌നവി ശിവലിംഗത്തിൽ ഉറുദുവിൽ രണ്ട് വരികൾ കൊത്തിവച്ചു.
ആദ്യ വരിയിൽ – ‘യാ അള്ളാ’… രണ്ടാം വരിയിൽ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് എഴുതിയിരിക്കുന്നു. എന്നാൽ, ഇവിടെ ആരാധന നടത്തുന്നത് തടയാനുള്ള ഗസ്‌നവിയുടെ ഗൂഢാലോചന ഫലം കണ്ടില്ല. ഇവിടുത്തെ ജനങ്ങളുടെ വിശ്വാസം ദിവസവും പാലഭിഷേകം അടക്കം ചെയ്യാൻ ഭക്തർ ഇവിടെയെത്തുന്നു. ശ്രാവൻ, നാഗപഞ്ചമി മാസങ്ങളിൽ വലിയ ജനക്കൂട്ടം ഇവിടെ ഒത്തുകൂടുന്നു. ഈ ശിവലിംഗത്തിന് മറ്റൊരു പ്രത്യേകതയുമുണ്ട് . ഇവിടെ ക്ഷേത്രത്തിന് മേൽക്കൂര പണിയാൻ കഴിയില്ല. ശ്രമിച്ചപ്പോഴെല്ലാം മേൽക്കൂര തകർന്നു. കാലം കടന്നെങ്കിലും ഉറുദു വാക്യങ്ങൾ ശിവലിംഗത്തിൽ നിന്ന് മാറ്റാൻ ആരും ശ്രമിച്ചില്ല. ഗസ്നിയെ തോൽപ്പിച്ച ഹൈന്ദവതയുടെ ഓർമ്മയിൽ അത് ഇന്നും തലയെടുപ്പോടെ നിൽക്കുന്നു .