ദുബായ് ഗൾഫ് മോഡൽ സ്കൂളിൽ മലയാളം മിഷൻ ‘കുട്ടിമലയാളം‘ ക്ലബ് കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ അധ്യാപികയും സ്കൂൾ വൈസ് പ്രിൻസിപ്പലുമായ ഉഷ ഷിനോജ് പൂവത്ര അദ്ധ്യക്ഷത വഹിച്ചു.
എൻ. കെ കുഞ്ഞഹമ്മദ്, വിനോദ് നമ്പിയാർ, അംബുജം സതീഷ്, സി. എൻ. എൻ. ദിലീപ് എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ: യാസ്സർ മെസല്ലം വിശിഷ്ടാതിഥി ക്കുള്ള ഉപഹാരം നല്കി. വിദ്യാർഥികളുടെ കാലാപരിപാടികൾ അരങ്ങേറി.