ബിഗ് ബോസും അതിലെ മത്സരാര്‍ഥികളുമൊക്കെ ദിനംപ്രതി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. തുടക്കം മുതല്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ട ജാസ്മിന് മാത്രം അതിലൊരു മാറ്റവും ഉണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഗബ്രിയുമായി ചങ്ങാത്തത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമാണ് ജാസ്മിനെ വിവാദ നായികയാക്കിയത്.
എന്നാല്‍ മത്സരത്തില്‍ നിന്നും ഗബ്രി പുറത്തായിട്ടും ജാസ്മിനെ പരിഹസിക്കുന്നവരാണ് പുറത്ത്. കഴിഞ്ഞ എപ്പിസോഡില്‍ നടി ഉര്‍വശി ബിഗ് ബോസ് വീട്ടിലേക്ക് വന്നിരുന്നു. മത്സരാര്‍ഥികളെ കാണാനും അവരുമായി തന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കാനുമാണ് ഉര്‍വശി എത്തിയത്.
സിനിമയെ പറ്റിയുള്ള സംസാരത്തിനിടയില്‍ മേക്കപ്പ് ചെയ്യുന്നതിനെ കുറിച്ചും നടി പറഞ്ഞു. നന്നായി ലിപ്സ്റ്റിക്ക് ഇട്ട് നടക്കാറുള്ള ജാസ്മിനോട് അത് ദോഷമാണെന്നും തന്റെ മകളടക്കമുള്ളവര്‍ ഇങ്ങനെയാണ് ചെയ്യുന്നതെന്നും ഉര്‍വശി പറയുന്നു. എന്നാല്‍ പുറത്തിത് വലിയ പരിഹാസങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.
ക്യൂട്ട്‌നെസ് വാരി വിതറാന്‍ ചെന്ന ജാസ്മിനെ ഉര്‍വശി തേച്ചൊട്ടിച്ചു എന്ന തരത്തിലൊക്കെ പ്രചരണം ഉണ്ടായി. മാത്രമല്ല ജാസ്മിനോട് അങ്ങനെ ചെയ്യരുതെന്ന് പറയാന്‍ ഉര്‍വശി ആരാണെന്നൊക്കെയുള്ള ചോദ്യങ്ങളും ഉയര്‍ന്നു. സത്യത്തില്‍ ഉര്‍വശിയുടെ വാക്കുകളെ വളച്ചൊടിക്കുകയല്ലേ ഇവരൊക്കെ ചെയ്യുന്നതെന്ന് ചോദിക്കുകയാണ് ഒരു ആരാധകന്‍. സ്വന്തം മകളെ ഉദാഹരണമാക്കി പറഞ്ഞ കാര്യത്തിനെതിരെ ഇങ്ങനെ പറയാമോ എന്നാണ് ഒരാള്‍ ചോദിക്കുന്നത്.
‘ഒരാള്‍ പറയാത്ത ഒരു കാര്യം എന്തിനാണ് അവരില്‍ അടിച്ചേല്‍പ്പിക്കുന്നത്? തന്റെ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഹൗസില്‍ എത്തിയ ഉര്‍വശിയോട്, അര്‍ജുന്‍ പാര്‍വതിയോടൊപ്പം അഭിനയിച്ച എക്‌സ്പീരിയന്‍സിനെ പറ്റി ചോദിച്ചതിന്റെ ഉത്തരമായി തനിക്ക് അങ്ങനെ ഒരു ജനറേഷന്‍ ഗ്യാപ് ഫീല്‍ ചെയ്തിട്ടില്ലെന്ന് പറയുന്നു.
തുടര്‍ന്ന് ഇപ്പോഴത്തെ സിനിമകളിലെ നടിമാര്‍ എല്ലാം മികച്ചതാണ്, സ്വാഭാവിക അഭിനയമാണ്, മേക്കപ്പിന്റെ പ്രസക്തി കുറഞ്ഞു. മേക്കപ്പ് ഇല്ലാതെ റിയല്‍ ആയിട്ടുള്ള ലുക്കിനാണ് ഇപ്പോള്‍ പ്രാധാന്യം എന്നൊക്കെ പറയുന്നു. ഈ കോണ്‍ടെക്‌സില്‍ ആണ് ഉര്‍വശി ‘ജാസ്മിനൊക്കെ ശ്രദ്ധിക്കണം കേട്ടോ, നമ്മുടെ ഒറിജിനല്‍ ചുണ്ടുകള്‍ പുറത്ത് കാണുന്നില്ലല്ലോ എന്ന് പറയുന്ന ഒരു പുരുഷ വിഭാഗം വളര്‍ന്നു വരുന്നുണ്ടെന്ന് പറയുന്നത്.
എന്റെ മോളോടും ഇത് തന്നെയാണ് ഞാന്‍ പറയാറ്. അവളും ഇത് തന്നെയാണ്. എന്തെങ്കിലും ഒന്ന് ഇട്ടില്ലെങ്കില്‍ എങ്ങനെയാ എന്നാണ് പറയാറ്. പക്ഷെ ഇതൊക്കെ ഒരു ഹിഡന്‍ ഫെയ്‌സ് ഉണ്ടെന്ന തോന്നല്‍ വരുത്തിക്കും. നമ്മള്‍ നമ്മളായിട്ട് തന്നെ അങ്ങ് എസ്റ്റാബ്ലിഷ് ചെയ്താല്‍ കുഴപ്പമില്ല. അല്ലെങ്കില്‍ ഉറക്കപിച്ചയില്‍ നിന്ന് എങ്ങാനം എണീറ്റ് വന്നാല്‍ ഇയ്യോ ഇത് തന്നെയാണോ നേരത്തെ കണ്ടത് എന്ന് തോന്നിപ്പോകും.’
വളരെ വാത്സല്യത്തോടെ ഉര്‍വശി പറഞ്ഞ ഈ കാര്യത്തെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ലൈവിലും എപ്പിസോഡിലും കാണാത്ത ആള്‍ക്കാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന ചീപ്പ് പരിപാടി കാണിക്കുന്നവര്‍ ആണ് ജാസ്മിനെ വിമര്‍ശിക്കാന്‍ വരുന്നത്. ശരിക്കും കണ്‍ടെന്റ് ദാരിദ്ര്യം ബിഗ് ബോസിന് അകത്തല്ല. പുറത്താണ്.’ എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.