മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന തമിഴ് സിനിമാലോകത്ത് ലേഡീ സൂപ്പർസ്റ്റാറായി മാറിയ നടിയാണ് നയൻതാര. വലിയൊരു നിര ആരാധകരെയാണ് തമിഴ് മേഖലയിൽ നയൻതാര സ്വന്തമാക്കിയത്. ശരത്ത് കുമാർ നായകനായി എത്തിയ അയ്യ എന്ന ചിത്രത്തിലൂടെ ആയിരുന്നു തമിഴിൽ താരത്തിന്റെ തുടക്കം. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ട സാഹചര്യം നയൻസിന് ഉണ്ടായിട്ടില്ല. അത്രത്തോളം മികച്ച കഥാപാത്രങ്ങൾ ആയിരുന്നു തമിഴ് മേഖലയിൽ താരത്തിന് ലഭിച്ചത്. നായകന്മാർ മാത്രം അടക്കിവാണിരുന്ന കോളിവുഡ് ഇൻഡസ്ട്രിയിൽ നയൻതാര എന്ന ബ്രാന്റിൽ മാത്രം സിനിമകൾ വിജയിക്കുമെന്ന സാഹചര്യമുണ്ടായി.
സ്ത്രീ ശക്തമായ നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറാൻ നയൻസിന് സാധിച്ചു. ഓരോ ചിത്രങ്ങളും ഒന്നിനൊന്ന് മികച്ചതാക്കി വിജയത്തിന്റെ ഓരോ ചുവടുകളും നയൻതാര വളരെ പെട്ടെന്ന് തന്നെ കടന്നു എന്നു പറയുന്നതാണ് സത്യം. വളരെ പെട്ടെന്ന് തന്നെ ലേഡീ സൂപ്പർസ്റ്റാർ എന്ന ഒരു സ്ഥാനവും തമിഴ് സിനിമ ലോകത്ത് ലഭിച്ചു. ആദ്യകാലങ്ങളിൽ ഗ്ലാമർ വേഷങ്ങൾ ചെയ്യേണ്ടി വന്ന നയൻതാര പിന്നീട് അത്തരം വേഷങ്ങളിൽ അഭിനയിക്കില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു. അപ്പോഴേക്കും നയൻതാര എന്ന ബ്രാൻഡ് തമിഴ്നാട്ടിൽ വിശ്വാസമുള്ള ഒന്നായി മാറിയിരുന്നു.
ഇതിനിടയിൽ സ്വകാര്യ ജീവിതത്തെ ബാധിച്ചിട്ടുള്ള ചില ഗോസിപ്പുകളും വിവാദങ്ങളും പ്രണയങ്ങളും ഒക്കെ വന്നു. എന്നാൽ അതിനൊന്നും തന്നെ നയൻതാര എന്ന നടിയുടെ അർപ്പണബോധത്തെ തളർത്താൻ കഴിഞ്ഞില്ല എന്നതാണ് സത്യം. വീണ്ടും വീണ്ടും സിനിമകളുടെ വിജയം അവർക്ക് ഒരു ലഹരിയായി മാറി. അപ്പോഴും തുടക്കം തന്ന മലയാളത്തിനേ നയൻതാര മറന്നില്ല. മലയാളത്തിലും മികച്ച ചിത്രങ്ങളുടെ ഭാഗമാവാൻ നയൻതാരയെത്തി.
ജീവിതത്തിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട് അഭിനയം പോലും നിർത്താൻ തീരുമാനിച്ച് നയൻതാര നിൽക്കുന്ന സമയത്താണ് സംവിധായകൻ വിഘ്നേശ് ശിവനുമായി നയൻതാര പ്രണയത്തിലാകുന്നതും ആ പ്രണയം പിന്നീട് വർഷങ്ങൾ നീണ്ടുനിന്ന ബന്ധമായി മാറുന്നതും. അടുത്തകാലത്ത് ഇരുവരും വിവാഹിതരാവുകയും സറോഗസിയിലൂടെ രണ്ടു കുട്ടികളുടെ അമ്മയായി നയൻതാര മാറുകയും ഒക്കെ ചെയ്തു. ഇപ്പോൾ നയൻതാരയുടെ ചില ഡിമാൻഡുകൾ ആണ് വീണ്ടും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സിനിമാരംഗത്ത് പലതരത്തിലുള്ള പ്രശ്നങ്ങൾ നടക്കുമ്പോൾ ഈ വിവരങ്ങളൊക്കെ അന്തനൻ എന്ന വ്യക്തി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ അന്തനൻ നയൻതാരയുടെ പുതിയ നിബന്ധനകളെ കുറിച്ച് വിവരിച്ചു കൊണ്ടാണ് എത്തിയിരിക്കുന്നത്.
സാധാരണ 9 മണിക്ക് സിനിമാ സെറ്റിൽ എത്താറുണ്ടായിരുന്ന നയൻതാര ഇപ്പോൾ തന്റെ പുതിയ ഡിമാൻഡ് പുറത്ത് പറഞ്ഞിരിക്കുകയാണ്. ഇനി മുതൽ 11 മണിക്ക് മാത്രമേ തനിക്ക് ലൊക്കേഷനിൽ എത്താൻ സാധിക്കുവെന്നാണ് നയൻതാര അറിയിച്ചിരിക്കുന്നത്. മാത്രമല്ല ഗ്ലാമർ വേഷങ്ങൾ പ്രമോഷൻ തുടങ്ങിയവയിൽ ഒന്നും തന്നെ താൻ പങ്കെടുക്കില്ല എന്നും അറിയിച്ചിട്ടുണ്ട്. ഇനിമുതൽ പ്രതിഫലം എന്നത് 12 കോടിയാണ് എന്നും നയൻതാര അറിയിച്ചു എന്ന് അന്തനൻ പറയുന്നു.
എന്നാൽ അടുത്തകാലത്ത് ഇറങ്ങിയ നയൻതാരയുടെ സിനിമകൾ എല്ലാം തന്നെ വലിയ പരാജയം നേരിട്ടവയാണ്. ഇത്രയും പരാജയം നേരിട്ട ഒരു നടിയുടെ നിബന്ധനകൾ എന്തിന് അംഗീകരിക്കണം എന്നാണ് അന്തനൻ ചോദിക്കുന്നത്. ചില സിനിമകളോട് നയൻതാര തന്നെ താല്പര്യമില്ല എന്ന് പറയുന്നുണ്ട്. അതോടൊപ്പം വീട്ടിൽ നിന്നും 20 കിലോമീറ്റർ ദൂരെയുള്ള സ്ഥലങ്ങളിൽ മാത്രമേ ഷൂട്ടിംഗ് അനുവദിക്കുമെന്നും രാവിലെ 11 മണിക്ക് മാത്രമേ തനിക്ക് സെറ്റിൽ എത്താൻ സാധിക്കുമെന്നും നയൻതാര അറിയിച്ചിട്ടുണ്ട്.. പുറം നാടുകളിലും മറ്റു ഷൂട്ടിംഗ് കുട്ടികളെയും കൂടെ കൊണ്ടുവരുമെന്നും കുട്ടികളുടെ കാര്യങ്ങൾ നോക്കുവാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള വ്യത്യസ്തമായ നിബന്ധനകളുമായി നയൻതാര എത്തിയിരിക്കുന്നത് എന്നുമൊക്കെ അന്തനൻ പറയുന്നു.