മേക്കപ്പ് ലോകത്ത് തന്റേതായ സാന്നിധ്യം ഉറപ്പിച്ച വ്യക്തികളാണ് ട്രാൻസ്ജെൻഡർ രഞ്ജു രഞ്ജിമാർ . വലിയ സ്വീകാര്യത തന്നെയാണ് ഇവർക്ക് ലഭിച്ചിട്ടുള്ളത് ഒരു സമയത്ത് ആളുകൾക്ക് എന്താണ് ഇവരുടെ വിഭാഗം എന്ന മനസ്സിലാവാതിരുന്ന സമയത്ത് തന്നെ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച് ഈ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചവരാണ് ഇവർ. നമ്മുടെ സമൂഹം ഇത്തരക്കാർക്ക് പിന്തുണ നൽക്കുന്ന സമയത്തിന് മുൻപ് തന്നെ തന്റേതായ വ്യക്തിത്വത്തിലൂടെ ഉറച്ചുനിൽക്കാൻ സാധിക്കുകയും സെലിബ്രേറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിലേക്ക് ഉയരാൻ സാധിക്കുകയും ചെയ്ത കൂട്ടത്തിൽ ആണ് ഇവർ.
ഇവരുടെ കഠിനാധ്വാനത്തിന്റെയും അതിജീവനത്തിന്റെയും ഒക്കെ ഫലം തന്നെയാണ് ഇന്ന് ഇവർ എത്തിനിൽക്കുന്ന സെലിബ്രിറ്റി സ്റ്റാറ്റസ് എന്ന് പറയുന്നത്..സിനിമ താരങ്ങൾ അടക്കമുള്ളവർക്ക് പ്രിയപ്പെട്ട മേക്കപ്പ് ആർടിസ്റ്റ് ആയി മാറുവാൻ ഒരുപാട് കഠിനമായ വഴികളിലൂടെ സഞ്ചരിക്കേണ്ട സാഹചര്യമുണ്ടായിരുന്നു ഇവർക്ക്. എന്നാൽ ജീവിതത്തിലെ പല പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ട് വന്ന ഇവർ ഇപ്പോൾ അതിമനോഹരമായ രീതിയിൽ ജീവിതം നയിക്കുകയാണ് എന്ന് തന്നെ പറയണം. ഇവരുടെ ഈ വളർച്ച വലിയൊരു പ്രചോദനം തന്നെയായിരുന്നു ട്രാൻസ്ജെൻഡർ സമൂഹത്തിന് തന്നെ നൽകിയത്..
കാവ്യാമാധവൻ, പേളി മാണി, തുടങ്ങി മുൻനിര താരങ്ങളുടെ മേക്കപ്പ് ആർട്ടിസ്റ്റായി മാറിയിട്ടുള്ള വ്യക്തി കൂടിയാണ് രഞ്ജു രഞ്ജിമാർ. ഇവരുടെ മേക്കപ്പിന് ആരാധകർ നിരവധിയാണ്.. സെലിബ്രേറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിലേക്ക് ഇന്ന് പലരും എത്തിയിട്ടുണ്ട് എങ്കിലും ഇവരോട് ഒരു പ്രത്യേക ഇഷ്ടം സിനിമ മേഖലയിൽ തന്നെയുള്ള നായികമാർകുണ്ട് എന്നത് സത്യമാണ്.. ഇപ്പോൾ തന്റെ കുടുംബത്തെക്കുറിച്ചും താൻ കടന്നുവന്ന സാഹചര്യത്തെ കുറിച്ചും തുറന്നു പറയുകയാണ് രഞ്ജു.
തന്റെ കുടുംബത്തെക്കുറിച്ച് രഞ്ജു പറയുന്നത് ഇങ്ങനെയാണ്, വർഷങ്ങളായി കുട്ടികൾ ഇല്ലാതിരുന്നതിനു ശേഷമാണ് അമ്മ തന്റെ സഹോദരിയെ പ്രസവിക്കുന്നത്. അതിന്റെ പേരിലാണ് അമ്മ അച്ഛന്റെ വീട്ടിൽ നിന്നും പോകുന്നതു പോലും. തന്റെ അച്ഛന്റെ കുടുംബം ഏതാണെന്ന് പോലും തനിക്ക് അറിയില്ല ഒരു ഷോപ്പിൽ ഒരുമിച്ച് അച്ഛന്റെ ബന്ധുക്കൾ വരികയാണെങ്കിൽ പോലും അവരെ കണ്ടാൽ അറിയില്ല. അമ്മയുടെ ബന്ധുക്കളെ മാത്രമാണ് ആകെ പരിചയമുള്ളത്. തന്റെ ചേച്ചി ജനിച്ചതിനു ശേഷം പിന്നീടാണ് ചേട്ടൻ ജനിക്കുന്നത് അതിനുശേഷം ജനിച്ചത് ഒരു ആൺകുട്ടിയായിരുന്നു
അതുകഴിഞ്ഞ് താൻ ജനിക്കുന്നത്. ആ സമയത്ത് അമ്മയുടെ ആഗ്രഹം താനൊരു പെണ്ണാകണം എന്നായിരുന്നു. എന്നാൽ താൻ ആണായി ആണ് ജനിച്ചത്.. പക്ഷേ ജനിച്ചത് മാത്രമേയുള്ളൂ ആണായി ശാരീരികമായി ആണായി ആയിരുന്നു ജനിച്ചത് എങ്കിലും മാനസികമായി താൻ വളർന്നത് ഒരു സ്ത്രീയായാണ്. തന്റെ ചേച്ചിക്ക് ആദ്യമായി ആർത്തവം ഉണ്ടായ സമയത്ത് വലിയൊരു ആഘോഷമായി ആണ് അന്നത്തെ കാലത്ത് അത് നടത്തിയത്.. ഏഴു ദിവസത്തോളം സൂര്യനെ കാണാതെ വീട്ടിലിരുത്തിയതൊക്കെ താൻ ഓർമ്മിക്കുന്നുണ്ട് സൂര്യൻ ഉദിക്കുന്നതിന് മുൻപ് തന്നെ ചേച്ചിയെ കൊണ്ടുപോയി കുളിപ്പിക്കുകയും ചെയ്യും.
ചേച്ചി ഇരിക്കുന്ന മുറിയിൽ സ്ത്രീകൾക്ക് മാത്രമാണ് പ്രവേശനമുള്ളത്. മുഴുവൻ സമയവും ആ മുറിയിൽ ആയിരുന്നു ഏഴ് ദിവസം കഴിഞ്ഞതിനു ശേഷം ആണ് മുറിയിൽ പന്തലിട്ട് ചേച്ചിയെ പട്ടുപാവാടയും ബ്ലൗസും ഒക്കെ ഇടീപ്പിച്ച ആഘോഷമായി ഈ ചടങ്ങ് നടത്തിയത്. ആ സമയത് തങ്ങളുടെ ബന്ധുക്കൾ സ്വർണം അടക്കമുള്ളവ നൽകുകയും ചെയ്തു. തന്നെയും കുളിപ്പിച്ച് പട്ടുപാവാട ഇടുപ്പിക്കണമെന്ന് പറഞ്ഞ് അപ്പോൾ താൻ വഴക്കുണ്ടാക്കിയിരുന്നു അവസാനം എവിടെനിന്നോ ഒരു പാട്ട് പാവാട തന്നെയും ഇടീപ്പിച്ചു അങ്ങനെ സ്ത്രീകൾക്കൊപ്പം ഉള്ള ഒരു ജീവിതമായിരുന്നു താൻ ആഗ്രഹിച്ചത് സഹോദരന്റെ ഉപദ്രവം കാരണം വീട് വിട്ട് പതിനെട്ടാം വയസ്സിൽ താൻ പോയി.. ന്യൂമോണിയ വന്ന് ചേച്ചി മരിച്ചു ഏറ്റവും വേദനയുള്ള കാര്യം ചേച്ചി മരിക്കുന്ന ദിവസം താൻ വീട്ടിൽ ഉണ്ടായിരുന്നു എന്നതാണ്