ഇൻ്റർനെറ്റിൽ കാണുന്ന എല്ലാമെടുത്ത് മുഖത്ത് പരീക്ഷിക്കാൻ നിൽക്കരുത്. ഇത് നല്ല രീതിയല്ല. ചർമ്മ സംരക്ഷണത്തിൽ എന്തും ഏതും പരീക്ഷിക്കാൻ പാടില്ല. ചർമ്മത്തിന് അനുയോജ്യമായവ തിരഞ്ഞെടുത്ത് വേണം ഉപയോഗിക്കാൻ. അല്ലെങ്കിൽ ചിലപ്പോൾ പണി കിട്ടിയെന്ന് വരാം. വീട്ടിലെ അടുക്കളയിലുള്ള ചേരുവകൾ മാത്രം മതി ചർമ്മത്തെ നല്ല സുന്ദരമാക്കി എടുക്കാം. ഇതിനായി ഒരു പായ്ക്ക് തയാറാക്കാം.
പായ്ക്ക് തയാറാക്കാൻ
ഇതിനായി ഒരു ചെറിയ ബൗളിൽ ഒരു മുട്ട പൊട്ടിച്ച് ഒഴിക്കുക. ഇനി അതിലേക്ക് ഒരു ടേബിൾ സ്പൂൺ കാപ്പിപൊടിയും കുറച്ച് തുള്ളി നാരങ്ങ നീരും ചേർത്ത് പായ്ക്ക് തയാറാക്കുക. ഇനി ഇത് മുഖത്തിട്ട് 20 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാവുന്നതാണ്. ചർമ്മത്തിൽ എന്ത് പരീക്ഷിക്കുന്നതിന് മുൻപും കൃത്യമായി പാച്ച് ടെസറ്റ് ചെയ്യാൻ മറക്കരുത്.
ഇതിൽ ഉപയോഗിക്കുന്ന ഓരോ ചെറുവയുടെയും ഗുണഗൽ അറിയാം..
മുട്ട
ആരോഗ്യത്തിന് പലത്തരം ഗുണങ്ങൾ നൽകുന്നതാണ് മുട്ട. വരണ്ട് പോകുന്ന ചർമ്മത്തെ നേരെയാക്കാൻ മുട്ട വളരെയധികം സഹായിക്കും. ധാരാളം വൈറ്റമിനുകൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ വെള്ള അമിതമായി സെബം ഉത്പാദിപ്പിക്കുന്നത് തടയാൻ നല്ലതാണ്. ചർമ്മത്തിൻ്റെ ഇലാസ്തികത വീണ്ടെടുക്കാനും സൂര്യപ്രകാശം മൂലമുള്ള പ്രശ്നനങ്ങൾ മാറ്റാനും മുട്ട നല്ലതാണ്. അതുപോലെ ബ്ലാക്ക് ഹെഡ്സ് മാറ്റാനും മുട്ട വളരെ മികച്ചതാണ്. സുഷിരങ്ങളിൽ എണ്ണ അടിയുന്നത് തടയാൻ മുട്ട നല്ലതാണ്. കണ്ണിന് ചുറ്റുമുള്ള വീക്കം മാറ്റാനും മുട്ട സഹായിക്കും.
നാരങ്ങ നീര്
ചർമ്മ സംരക്ഷണത്തിൽ നാരങ്ങ നീരിനുള്ള പങ്ക് വളരെ വലുതാണ്. ചർമ്മത്തിൻ്റെ കൊളാജൻ വർധിപ്പിക്കാനും ഇലാസ്തികത കൂട്ടാനും നാരങ്ങ നീര് നല്ലതാണ്. ചർമ്മത്തിലുണ്ടാകുന്ന കറുത്ത പാടുകൾ മാറ്റാൻ വളരെ നല്ലതാണ് നാരങ്ങ നീര്. മുഖക്കുരു പോലെയുള്ള പ്രശ്നങ്ങൾ മാറ്റാനും നാരങ്ങ നീര് വളരെ നല്ലതാണ്. ചർമ്മത്തിൻ്റെ തിളക്കം വേഗത്തിൽ കൂട്ടാൻ നാരങ്ങ നീര് സഹായിക്കും. ചർമ്മത്തിൻ്റെ പല പ്രശ്നങ്ങളെയും മാറ്റാൻ വൈറ്റമിൻ സി ഏറെ സഹായിക്കും. ഇത് ചർമ്മ പ്രശ്നങ്ങൾക്കുള്ള പ്രധാന ചേരുവയാണ്.
കാപ്പിപൊടി
ചർമ്മത്തിന് വളരെ നല്ലതാണ് കാപ്പിപൊടി. മുഖത്തെ കറുത്ത പാടുകൾ, കരിവാളിപ്പ് എന്നിവയെല്ലാം മാറ്റിയെടുക്കാൻ കാപ്പിപൊടി ഏറെ ഗുണകരമാണ്. ചർമ്മത്തിലെ ഫ്രീ റാഡിക്കലുകളെ തടയാൻ സഹായിക്കുന്ന ആൻ്റി ഓക്സിഡൻ്റ് കാപ്പിപൊടിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. നല്ലൊരു എക്സ്ഫോളിയേറ്ററായി കാപ്പിപൊടി പ്രവർത്തിക്കുന്നു. കൂടാതെ ചർമ്മത്തിന് തിളക്കം കൂട്ടാനും കാപ്പിപൊടി മികച്ചതാണ്.