ബംഗളൂരു: പീഡനക്കേസിൽ അറസ്റ്റിലായ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയെ കോടതി റിമാന്‍ഡ് ചെയ്തു. ജൂണ്‍ 24 വരെയാണ് റിമാന്‍ഡ് ചെയ്തത്.
കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കാതിരുന്ന സാഹചര്യത്തിലാണ് പ്രജ്വൽ രേവണ്ണയെ കോടതി ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടത്.
പ്രജ്വൽ രേവണ്ണയ്ക്കെതിരായ ആരോപണങ്ങളുടെ ഗൗരവവും എസ്ഐടി സമര്‍പ്പിച്ച തെളിവുകളും കണക്കിലെടുത്താണ് കോടതി പ്രജ്വലിനെ റിമാന്‍ഡ് ചെയ്തത്.
പീഡനക്കേസിനെ തുടർന്ന് ജർമനിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രജ്വലിനെ കഴിഞ്ഞ മാസം 31 ന് ബംഗളൂരുവിൽവച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.