Celebrities

നവ്യയും ഭർത്താവും തമ്മിൽ ഇത്രയും പ്രായ വ്യത്യാസം ഉണ്ടായിരുന്നോ ?: കണ്ടെത്തി സോഷ്യൽമീഡിയ

ഒരുത്തീയും ജാനകി ജാനേയും ആണ് മടങ്ങിവരവിൽ നവ്യ അഭിനയിച്ചത്

മലയാള സിനിമയിലെ ബാലാമണി ആയിട്ടാണ് ഇന്നും നവ്യയെ ആരാധകർ കാണുന്നത്. ‘ഇഷ്ടം” എന്ന ചിത്രത്തിലൂടെ ദിലീപിന്‍റെ നായികയായാണ് നവ്യാ നായര്‍ സിനിമയിലെത്തുന്നത്. പിന്നീട് മുപ്പതിലധികം ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു. കഴിഞ്ഞ പത്തുവർഷത്തിൽ അധികമായി മലയാളി സിനിമ പ്രേക്ഷകരുടെ സ്വന്തമാണ് നവ്യ. വിവാഹശേഷമാണ് നവ്യ അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുന്നത്. ഈ അടുത്ത കാലത്താണ് നവ്യ വീണ്ടും സജീവമായത്. ഒരുത്തീയും ജാനകി ജാനേയും ആണ് മടങ്ങിവരവിൽ നവ്യ അഭിനയിച്ചത്.

2010 ജനുവരിയിൽ ആണ് സന്തോഷ് – നവ്യ വിവാഹം നടക്കുന്നത്. മലയാളം ഉൾപ്പെടെ തമിഴിലും കന്നഡയിലും തിളങ്ങിയ നവ്യ മൂന്നു ഭാഷകളിലും ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. മുംബൈയിലെ ബഹുരാഷ്ട്ര കമ്പനിയായ ശ്രീചക്ര ഉദ്യോഗ് ലിമിറ്റഡിലെ മാര്‍ക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റായി സന്തോഷ് ജോലി നോക്കുന്നതിനിടയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം നടക്കുന്നത്.

കഴിഞ്ഞദിവസം സന്തോഷ് പങ്കുവച്ച ഒരു പോസ്റ്റാണ് ഏറെ വൈറലായി മാറിയത്. തന്റെ ജീവിതത്തിൽ 22 ആം വയസ്സുമുതൽ തുടങ്ങിയ ബിസിനെസ്സ് യാത്ര എന്നാണ് സന്തോഷ് മേനോൻ കുറിച്ചത്. തന്റെ ജീവിതത്തിലും ബിസിനെസ്സ് യാത്രയിലും വഴികാട്ടിയായ ആൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കിട്ടുകൊണ്ടാണ് സന്തോഷ് പോസ്റ്റ് പങ്കിട്ടത്.

എൻ്റെ ഹീറോയ്‌ക്കൊപ്പം…എൻ്റെ മുൻ ബോസുമാണ് ഇദ്ദേഹം..അത് മാത്രമല്ല എപ്പോഴും എൻ്റെ ലൈഫ് ബോസും മെൻ്ററും കൂടിയാണ്…അവൻ എന്നെ ശരിയായ രീതിയിൽ നല്ലൊരു ബിസിനസ് മാനായി വാർത്തെടുത്തു…അദ്ദേഹം കാരണം എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും ഞാൻ ഒരു വിജയിയായ ബിസിനസുകാരനാണെന്ന്….അദ്ദേഹത്തിൻ്റെ മാർഗ്ഗനിർദ്ദേശത്തിലാണ് ഞാൻ എൻ്റെ കരിയർ ആരംഭിച്ചത്…. എൻ്റെ ആദ്യത്തെ CMD @ 22 വയസ്സ്…. ഒരു മാനേജ്‌മെൻ്റ് ട്രെയിനി എന്ന നിലയിൽ CMD റിപ്പോർട്ട് ചെയ്യാനുള്ള നേരിട്ടുള്ള അവസരം എൻ്റെ കരിയർ കൂടുതൽ വർണ്ണാഭമാക്കി… 25 വർഷത്തെ ഞങ്ങളുടെ ശക്തമായ ബന്ധം ഞങ്ങൾ ആഘോഷിക്കുകയാണ്. അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തിന് കൂർഗിൽ എത്തിയപ്പോൾ- സന്തോഷ് കുറിച്ചു.

പോസ്റ്റ് വൈറൽ ആയതോടെ മലയാളികൾ നവ്യയും ഭർത്താവ് സന്തോഷും തമ്മിലുള്ള പ്രായ വ്യത്യാസം കണ്ടുപിടിച്ചിരിക്കുകയാണ്. റിപ്പോർട്ടുകൾ ശരി എങ്കിൽ നവ്യക്ക് 38 ഉം സന്തോഷിനു നാല്പത്തിയേഴും ആണ് പ്രായം. ഏകദേശം ഒൻപതു വയസ്സിന്റെ വ്യത്യാസം എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.എന്നാൽ എത്ര വയസ്സ് ആയാൽ എന്താണ് അവർ ഹാപ്പിയല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്.