തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ താത്കാലിക ജോലി. സ്വിഫ്റ്റ് ബസിൽ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലാണ് ഒഴിവ്. ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 30 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. പത്താം ക്ലാസ് ആണ് മിനിമം യോഗ്യത. മുപ്പതില്‍ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പരിചയം ആവശ്യമാണ്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് 20,000 രൂപ മുതല്‍ 25,000 രൂപ വരെ ശമ്പളം ലഭിക്കും.
വിശദമായി അറിയാം
55 വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. ഉദ്യോഗാര്‍ഥികള്‍ക്ക് എംവി ആക്ട് 1988 പ്രകാരമുള്ള ഹെവി ഡ്രൈവിങ് ലൈസന്‍സ് കൈവശമുണ്ടായിരിക്കണം. മാത്രമല്ല മോട്ടോർ വെഹിക്കിൾ 1988 പ്രകാരമുള്ള കണ്ടക്ടര്‍ ലൈസന്‍സും വേണം. അംഗീകൃത ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസ് പാസായിരിക്കണം.കൂടുതൽ വിവരങ്ങൾക്ക്-https://cmd.kerala.gov.in/recruitment/recruitment-for-selection-to-driver-cum-conductor-in-ksrtc-swift-ltd-2/
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ ഒഴിവ്
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റസിഡന്റ്, ജൂനിയര്‍ റസിഡന്റ് തസ്തികകളില്‍ ഒഴിവുണ്ട്. ജൂണ്‍ 18 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേനയാണ് നിയമനം. ജനറല്‍ മെഡിസിന്‍, എമേര്‍ജന്‍സി മെഡിസിന്‍, കാര്‍ഡിയോ വാസ്‌കുലാര്‍ ആന്റ് തൊറാസിക് സര്‍ജറി, റേഡിയോ ഡയഗ്‌നോസിസ്, റേഡിയോതെറാപ്പി, ഫോറന്‍സിക് മെഡിസിന്‍, ഫാര്‍മക്കോളജി വിഭാഗങ്ങളിലാണ് സീനിയര്‍ റസിഡന്റിന്റെ ഒഴിവുള്ളത്. എം ബി ബി എസ് കഴിഞ്ഞ് ടി സി എം സി രജിസ്ട്രേഷനുശേഷം അതത് വിഭാഗത്തില്‍ പി ജി ഡിഗ്രി നേടിയിരിക്കണം എന്നതാണ് സീനിയര്‍ റസിഡന്റ് തസ്തികയിലെ യോഗ്യത.
ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ വിവിധ വിഭാഗങ്ങളില്‍ ഒഴിവുണ്ട്. എം ബി ബി എസ് കഴിഞ്ഞ് ടി സി എം സി രജിസ്ട്രേഷന്‍ നേടിയവര്‍ക്കാണ് ജൂനിയര്‍ റസിഡന്റ് തസ്തികയിലെ ഇന്റര്‍വ്യൂവിന് പങ്കെടുക്കാന്‍ അവസരം. താല്‍പര്യമുള്ളവര്‍, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് അരമണിക്കൂര്‍ മുമ്പ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം. നിയമനം കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായിരിക്കും. gmckannur.edu.in ല്‍ വിശദാംശങ്ങള്‍ ലഭിക്കും. ഫോണ്‍: 0497 2808111.
സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഒഴിവ്
ജില്ലാ ആശുപത്രിയുടെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സൈക്യാട്രിസ്റ്റിന് എം ഡി/ ഡി എന്‍ ബി/ ഡി പി എം ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ജൂണ്‍ 19ന് രാവിലെ 11 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ചേമ്പറില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് ക്ലിനിക്കല്‍ സൈക്കോളജിയിലുള്ള എം ഫില്‍, ആര്‍ സി ഐ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ജൂണ്‍ 19ന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ചേമ്പറില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. ഫോണ്‍: 0497 2734343.