Entertainment

‘സുരേഷ് ഗോപിച്ചേട്ടൻ ജയിച്ചതിൽ സന്തോഷം ഉണ്ട്. പക്ഷേ ഈ വാക്കുകൾ ഏതോ ഒരാളുടെ ഭാവനയിൽ ഉണ്ടായതാണ്’: ബൈജു

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ എല്ലാം വലിയതോതിൽ ശ്രദ്ധ നേടിയ ഒരു വാർത്തയായിരുന്നു നടൻ സുരേഷ് ഗോപിയുടെ വിജയത്തെ സംബന്ധിച്ചുകൊണ്ട് നടനായ ബൈജു സുരേഷ് പറഞ്ഞ ചില കാര്യങ്ങൾ അമ്മയുടെ ഓഫീസിലേക്ക് ഓടിവച്ച കാറിൽ സുരേഷ് ഗോപി വന്നിറങ്ങണമെന്ന് തനിക്ക് ആഗ്രഹമുണ്ടായെന്നും ആ സമയത്ത് അവിടെയുള്ളവരുടെ മുഖഭാവം മനസ്സിലാക്കണം എന്നുമൊക്കെ ആയിരുന്നു ബൈജു സുരേഷ് പറഞ്ഞത് ബൈജു സുരേഷ് പറഞ്ഞു എന്ന രീതിയിലായിരുന്നു ഈ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ശ്രദ്ധ നേടിയിരുന്നത്

അമ്മയുടെ ഓഫീസിലേക്ക് കൊടിവച്ച കാറിൽ അയാൾ വന്നിറങ്ങണം പ്രോട്ടോക്കോളുകൾ അനുസരിച്ച് കരിമ്പൂച്ചകളുടെ അകമ്പടിയോടെ ആ സമയത്ത് അവിടെയുള്ളവന്മാരുടെ മുഖത്ത് വിരിയുന്ന ഭാവം എനിക്കൊന്ന് കാണണം കെട്ടകാലത്ത് കൂടെ നിന്ന് കുറച്ചു പേരുടെയെങ്കിലും അഭിമാനവും ഇങ്ങനെ തുടങ്ങുന്ന ഒരു കുറിപ്പാണ് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായത് അതോടൊപ്പം സുരേഷ് ഗോപി ജീവിതത്തിൽ അഭിനയിക്കുന്ന വ്യക്തിയല്ല എന്നും അണിയറയിൽ അഭിനയിക്കുന്ന പലരും ജീവിതത്തിൽ അഭിനയിക്കുന്നവരാണ് എന്നുമൊക്കെ കുറുപ്പിൽ പരാമർശിച്ചിട്ടുണ്ട് ആയിരുന്നു

ഇത്തരമൊരു കുറിപ്പ് ബൈജു സിനിമക്കാരെ മുഴുവൻ അധിക്ഷേപിച്ചുകൊണ്ട് എഴുതുമോ എന്ന പലരും സംശയിച്ചിരുന്നു ഇപ്പോൾ ഇത് ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് നടൻ ബൈജു തന്നെ രംഗത്ത് വന്നിരിക്കുകയാണ് താൻ അത്തരത്തിൽ ഒരു കുറിപ്പ് എഴുതിയിട്ടില്ല എന്നാണ് ബൈജു പറയുന്നത് മാത്രമല്ല ഇങ്ങനെയൊരു കുറിപ്പും ആയി തനിക്ക് യാതൊരു ബന്ധവുമില്ല ആ കുറിപ്പ് എഴുതിയതായി ദയവുചെയ്ത് ആരും പ്രചരിപ്പിക്കരുത് താൻ സ്വപ്നം കാണാറില്ല എന്നും ബൈജു പറയുന്നു

മനോരമ ഓൺലൈനിൽ നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഈ കാര്യത്തെക്കുറിച്ച് ബൈജു സംസാരിച്ചിരുന്നത് ഞാൻ എഴുതിയത് എന്ന പേരിൽ ഒരു കുറിപ്പ് പ്രചരിക്കുന്നത് അറിഞ്ഞു സുരേഷ് ഗോപി ചേട്ടനെ പറ്റി ഞാൻ എഴുതിയത് എന്ന രീതിയിലാണ് കുറിപ്പ് പലയാളുകളും പ്രചരിപ്പിക്കുന്നത് എന്നാൽ എനിക്കാ പോസ്റ്റുമായി യാതൊരു ബന്ധവുമില്ല ഞാൻ അത് എഴുതിയതോ പറഞ്ഞതോ അല്ല ഇത് ഏതോ ഒരാളുടെ ഭാവനയിൽ വിരിഞ്ഞ ഒന്ന് മാത്രമാണ് അല്ലാതെ ഈ ഒരു കുറിപ്പും ആയി എനിക്ക് യാതൊരു ബന്ധവുമില്ല ആ പോസ്റ്റ് കണ്ടാൽ സ്വപ്നം കാണുന്നതുപോലെ എഴുതിയതായി തോന്നും

അമ്മയുടെ ഓഫീസിലേക്ക് നടന്നു കയറുന്ന നിമിഷം എന്നൊക്കെ ആരോ ഫാന്റസിയുടെ പുറത്തിരുന്ന് എഴുതിയത് പോലെയാണ് തോന്നുന്നത് താൻ എന്തിനാണ് അങ്ങനെയൊക്കെ എഴുതേണ്ടത് അതിന്റെ ആവശ്യം എന്താണ് സുരേഷ് ഗോപി ചേട്ടൻ വിജയിച്ചതിൽ തനിക്ക് വലിയ സന്തോഷമുണ്ട് അദ്ദേഹത്തിന്റെ വിജയം ബിജെപി എന്ന പാർട്ടിയുടെ വിജയമല്ല അത് അദ്ദേഹത്തിന്റെ സ്വന്തം വിജയമാണ് അല്ലെങ്കിൽ ബിജെപിയുടെ സ്ഥാനാർത്ഥികൾ എല്ലാം തന്നെ വിജയിക്കേണ്ടതാണ് അത് സുരേഷ് ഗോപി എന്ന വ്യക്തിക്ക് മാത്രം ലഭിക്കുന്ന വിജയമാണ്

അദ്ദേഹം വിജയിക്കണമെന്ന് താൻ ആഗ്രഹിച്ചിട്ടുണ്ട് മാത്രമല്ല ഇനിയാ മണ്ഡലത്തിൽ എന്തെങ്കിലുമൊക്കെ വികസനം ഉണ്ടാവുകയും ചെയ്യും അതിനൊന്നും യാതൊരു സംശയവുമില്ല സ്വപ്നാടനം നടത്തുന്നതുപോലെയുള്ള ആ ഒരു കുറിപ്പ് പക്ഷേ താൻ എഴുതിയതായി ആരും പ്രചരിപ്പിക്കരുത് സ്വപ്നം കാണുന്ന വ്യക്തിയല്ല എന്നും ബൈജു പറയുന്നുണ്ട് ബൈജുവിന്റെ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് ഇത്തരത്തിൽ പല വ്യാജ പ്രചരണങ്ങളും കുറച്ചുനാളുകളായി നടക്കുന്നുണ്ട് എന്ന് പലരും പറയുന്നു