തിരുവനന്തപുരം: സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്കിന് കീഴില്‍ വീണ്ടും വിദേശ ജോലിക്ക് അവസരം വരുന്നു. സൗദി അറേബ്യയിലേക്കാണ് നിയമനം നടത്തുന്നത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവർക്കുള്ള അവസര നല്‍കുന്ന റിക്രൂട്ട്മെന്റ് പതിവ് പോലെ പൂർണ്ണമായും സൗജന്യമാണ്.
സൗദി അറേബ്യയിലെ ഒരു പ്രശസ്തമായ ഭക്ഷ്യ ഉൽപ്പാദന ഫാക്ടറിയിലെ ഒഴിവുകള്‍ നികത്താനുള്ള റിക്രൂട്ട്മെന്റാണ് നടക്കുന്നത്. പുരുഷന്മാർക്ക് മാത്രമാണ് അവസരമുള്ളത്. 25 മുതല്‍ 35 വരെയാണ് പ്രായപരിധി. ബിരുദവും ബന്ധപ്പെട്ട മേഖലയിലെ പ്രവർത്തി പരിചയവുമാണ് യോഗ്യതയായി ചോദിക്കുന്നത്. ഓരോ പോസ്റ്റുകള്‍ക്കും അനുസരിച്ചായിരിക്കും സാലറി ലഭിക്കുക. നിങ്ങളുടെ യോഗ്യതയ്ക്ക് അനുസരിച്ച് സാലറിയില്‍ നെഗോഷ്യബിള്‍ ചെയ്യാവുന്നതാണ്.
ഒഴിവ് വരുന്ന തസ്തികകളും വേണ്ട യോഗ്യതകളും
ഡാറ്റ അനലിസ്റ്റ് – കുറഞ്ഞത് 3 വർഷത്തെ പരിചയം.
ബ്രാഞ്ച് മാനേജർ (കഫേകൾ അല്ലെങ്കിൽ ഭക്ഷ്യ മേഖല) – കുറഞ്ഞത് 5 വർഷത്തെ പരിചയം.
എക്സിക്യൂട്ടീവ് എച്ച്ആർ – കുറഞ്ഞത് 5 വർഷത്തെ പരിചയം
ഫോട്ടോഗ്രാഫർ, വീഡിയോ പ്രൊഡ്യൂസർ – കഴിവുകളെ ആശ്രയിച്ചായിരിക്കും നിയമനം.
കുവൈത്ത് തീ പിടുത്തം: കെട്ടിടത്തില്‍ നിന്ന് ചാടിയവരും മരിച്ചു, മലയാളിയായ ഉടമയെ അറസ്റ്റ് ചെയ്യുംകുവൈത്ത് തീ പിടുത്തം: കെട്ടിടത്തില്‍ നിന്ന് ചാടിയവരും മരിച്ചു, മലയാളിയായ ഉടമയെ അറസ്റ്റ് ചെയ്യും
പർച്ചേസിംഗ് അക്കൗണ്ടൻ്റ് – കുറഞ്ഞത് 3 വർഷത്തെ പരിചയം.
കോസ്റ്റ് അക്കൗണ്ടൻ്റ് – കുറഞ്ഞത് 3 വർഷത്തെ പരിചയം
പബ്ലിക് അക്കൗണ്ടൻ്റ് – കുറഞ്ഞത് 5 വർഷത്തെ പരിചയം
മൈക്രോസോഫ്റ് ഡൈനാമിക്സ് കണ്‍സല്‍ട്ടന്റ് – കുറഞ്ഞത് 5 വർഷത്തെ പരിചയം
മറ്റ് നിബന്ധനകളും വ്യവസ്ഥകളും
കരാർ: 3 വർഷം
താമസം: ലഭ്യമാണ്
ഗതാഗതം: ലഭ്യമാണ്
പ്രൊബേഷൻ കാലയളവ്: 3 മാസം
ജോലി സമയം: 10 മണിക്കൂർ / ദിവസം
എയർ ടിക്കറ്റ്: പദവി അനുസരിച്ച്
ഭക്ഷണ അലവൻസ്: ലഭ്യമല്ല
ജോലി സ്ഥലം: സൗദി അറേബ്യയിലെ ഹെയില്‍ സിറ്റി
പെയിഡ് ഹോളിഡേയ്സ്: ലഭ്യമാണ്
വിസ: കമ്പനി നല്‍കും
താൽപ്പര്യമുള്ളവർ, വിശദമായ ബയോഡാറ്റ, യോഗ്യത, അനുഭവ സാക്ഷ്യപത്രം എന്നിവയുടെ പകർപ്പുകൾ, പാസ്‌പോർട്ടിൻ്റെ പകർപ്പ് എന്നിവ recruit@odepc.in എന്ന വിലാസത്തിൽ 2024 ജൂൺ 14-നോ അതിനുമുമ്പോ അയക്കുക. സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി സേവന നിരക്കുകൾ ബാധകമായിരിക്കും. അല്ലാതെ മറ്റൊരു തരത്തിലുള്ള യാതൊരു ഫീസുകളും ഒഡെപെക് ഈടാക്കുന്നതല്ല.
ട്രിഡയിൽ ഒഴിവുകൾ
തിരുവനന്തപുരം വികസന അതോറിറ്റിയിൽ ചീഫ് എൻജിനിയർ, ടൗൺ പ്ലാനർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചീഫ് എൻജിനിയർ തസ്തികയിലേക്ക് സൂപ്രണ്ടിങ് എൻജിനിയർ തസ്തികയിൽ നിന്ന് വിരമിച്ചവരും ടൗൺ പ്ലാനർ തസ്തികയിലേക്ക് ടൗൺ പ്ലാനർ തസ്തികയിൽ നിന്ന് വിരമിച്ചവരുമായ താത്പര്യമുള്ളവർ ജൂൺ 20നു വൈകിട്ട് അഞ്ചിനകം വിശദമായ ബയോഡാറ്റയും തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവറും സഹിതം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയാമാൻഷൻ, വഴുതയ്ക്കാട്, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം – 10 എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധത്തിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.trida.kerala.gov.in . അവസാന തീയതി ജൂൺ 20നു വൈകിട്ട് അഞ്ചുമണി.