ബിഗ് ബോസ് മലയാളം സീസൺ ആറ് മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്.ദിവസവും ആളുകൾ ഇന്ന് എന്താണ് നടക്കുക എന്ന് ആണ് ചിന്തിക്കുന്നത്. പരിപാടിയിലെ മത്സരാർത്ഥികളിൽ ഒരാളാണ് യുട്യൂബറായ ജാസ്മിൻ ജാഫർ. ഹൗസിലേക്ക് എത്തിയശേഷം ആദ്യത്തെ രണ്ട് ദിവസം കൊണ്ട് തന്നെ ജനശ്രദ്ധ നേടിയിരുന്നു ജാസ്മിൻ. പക്ഷെ രണ്ട് ദിവസം പിന്നിട്ടശേഷം ഗബ്രിയുമായി ചേർന്ന് ലവ് ട്രാക്ക് കളിക്കാൻ തുടങ്ങിയതോടെ ആരാധകർ ഹേറ്റേഴ്സായി മാറി. വളരെ പെട്ടന്നാണ് ഗബ്രിയുമായി സൗഹൃദം ജാസ്മിൻ ഉണ്ടാക്കിയെടുത്തത്. ഇരുവരും മനപൂർവം ലവ് ട്രാക്ക് കളിക്കുന്നതാണെന്ന കാര്യത്തിൽ സഹമത്സാരാർത്ഥികൾക്കും പ്രേക്ഷകർക്കും ഉറപ്പുണ്ടായിരുന്നു.
സൗഹൃദമാണോ പ്രണയമാണോയെന്ന് വ്യക്തമാക്കാതെയാണ് ഇരുവരും ഹൗസിൽ അടുത്ത് ഇടപഴകിയത്. ഗബ്രിയുമായി അടുത്തശേഷം വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ്ങാണ് ജാസ്മിന് നേരെയുണ്ടാകുന്നത്. അതിന് കാരണം പുറത്ത് മറ്റൊരു യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞ ജാസ്മിൻ ഹൗസിന് അകത്ത് ഗബ്രിയുമായി ഇന്റിമേറ്റായി പെരുമാറുന്നുവെന്നതാണ്.
ഗബ്രി-ജാസ്മിൻ അടുപ്പം കൂടിയപ്പോൾ പിതാവിൽ നിന്നും മുന്നിറിയിപ്പ് ജാസ്മിന് ലഭിച്ചിരുന്നു. വാപ്പയുടെ ഫോൺ കോൾ വന്നശേഷം ഗബ്രിയുമായി ഒരുമിച്ച് ഇരിക്കാൻ പോലും കുറച്ച് സമയം ജാസ്മിന് ഭയമായിരുന്നു. മാത്രമല്ല താൻ കമ്മിറ്റഡാണെന്ന് ഉച്ചത്തിൽ വിളിച്ച് പറഞ്ഞ് ഹൗസിൽ വച്ച് അലറി കരയുകയും ചെയ്തിരുന്നു. ജാസ്മിൻ ബിഗ് ബോസിലേക്ക് പോയപ്പോൾ താരത്തിന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഹാന്റിൽ ചെയ്തിരുന്നത് ഭാവി വരൻ അഫ്സൽ അമീറായിരുന്നു.
എന്നാൽ ഗബ്രിയുമായുള്ള ജാസ്മിന്റെ അടുപ്പം അതിരുവിട്ടതോടെ അഫ്സൽ വിവാഹത്തിൽ നിന്നും പിന്മാറി. നാല് പേജായി ഇട്ട വിശദീകരണത്തില് താന് മാനസികമായ തകര്ച്ചയിലൂടെയാണ് കടന്നുപോകുന്നതെന്നും തന്നെ ജാസ്മിന് ചതിക്കുകയാണെന്നും ഈ ബന്ധം വിടുകയാണെന്നുമാണ് അഫ്സൽ കുറിച്ചത്.
ഇപ്പോഴിതാ ഗബ്രിയുടെയും ജാസ്മിന്റെയും ബന്ധത്തെ കുറിച്ച് മത്സരാർത്ഥിയായ നോറ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
‘വൈൽഡ് കാർഡ് വന്നപ്പോഴാണ് ജാസ്മിൻ-ഗബ്രി ബന്ധം ഹൗസിനുള്ളിൽ ചർച്ചയായത്. അതുവരെ അവഗണിച്ച് വിടുകയായിരുന്നു. ജാസ്മിനോട് ആ ബന്ധത്തെ കുറിച്ച് ഞാൻ ചോദിച്ചിട്ടുണ്ട്. പുറത്ത് സോൾമേറ്റ് ഉണ്ടെന്ന് ജാസ്മിൻ പറഞ്ഞിട്ടുണ്ട്. പിന്നെ ഇവിടെ കാണിക്കുന്നത് എന്താണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇനി ഇതാണ് നിന്റെ സോൾമേറ്റ് എങ്കിൽ പുറത്തുള്ളത് അപ്പോൾ ആരാണ്. അത് ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞ് ഇത് സോൾമേറ്റിന്റെ അടുത്ത് ആവരുത് എന്ന് പറഞ്ഞ് നിൽക്കുകയാണെന്നാണ്. അങ്ങനെ ആവരുത് എന്നാണെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഒന്നുകിൽ നോ പറയുക, അല്ല യെസ് പറയുക. എന്നിട്ട് ക്ലാരിറ്റി തരിക.
ജാസ്മിൻ പുറത്ത് വരുമ്പോൾ അവൾ സർവൈവ് ചെയ്യും. സോൾ മേറ്റിന്റെ അടുത്തെത്തിയെന്ന് പറയുന്ന ഗബ്രി പോയപ്പോൾ അവൾ സർവൈവ് ചെയ്തിട്ടുണ്ട്. വിവാഹം ഉറപ്പിച്ച് വന്നിട്ടും ബിഗ് ബോസിനുള്ളിൽ അവൾ പെരുമാറിയില്ലേ. അവൾ സർവൈവ് ചെയ്യുമെന്ന് വിചാരിക്കുന്നു.
ഞാൻ കാമറയുടെ അടുത്ത് പോയി സംസാരിക്കുന്നത് കാമറ എന്നിൽ നിന്നും ഒഴിഞ്ഞ് മാറില്ലല്ലോ. അവിടുത്തെ ഏറ്റവും ശക്തയായ മത്സരാർത്ഥിയായിരുന്നു ഞാൻ. അവർക്കെന്നെ താഴെയിറക്കണമായിരുന്നു. അതുകൊണ്ടാണ് അവിടെയുള്ളവരെല്ലാം എന്നെ അവഗണിച്ചത്.
ഞാൻ കരയുന്നുവെന്നാണ് എനിക്കെതിരായ വിമർശനങ്ങളിൽ ഒന്ന്. അവിടെ കരയാത്ത ആരാണുള്ളത്. ജാസ്മിനും ജാൻമണിച്ചേച്ചിയുമൊക്കെ കരഞ്ഞിട്ടില്ലേ.അതൊക്കെ ഞാൻ കണ്ടിട്ടുണ്ട്. ഞാൻ കാമറയോട് സംസാരിക്കുന്നുവെന്നാണ് മറ്റൊരു വിമർശനം. എത്ര പേർ അവിടെ ക്യാമറ സ്പേസ് എടുക്കുന്നുണ്ട്. ആ ഹൗസിൽ നടക്കുന്നതെല്ലാം കാമറയിലാണ്. പിന്നെ കാമറ സ്പേസ് എടുക്കുന്നുവെന്ന് പറയുന്നതിന്റെ അർത്ഥം എന്താണ്?’, ജാസ്മിൻ ചോദിച്ചു.
ബിഗ് ബോസിൽ നിലവിലുളള ടോപ് ഫൈവിൽ അർജുൻ കപ്പടിക്കണമെന്നാണ് എനിക്ക് തോന്നിയ്. ഞാനും അർജുനും തമ്മിൽ ഒരു ഘട്ടമായപ്പോൾ കണക്ഷൻ കട്ടായിരുന്നു. ഡെന്നും നെസ്റ്റും തമ്മിലുണ്ടായ ഒരു തർക്കത്തിൽ അർജുനാണ് അവിടെ പ്രശ്നം ഉണ്ടാക്കിയതെന്ന് എനിക്ക് അറിയാം. പക്ഷെ അർജുൻ അത് എന്റെ തലയിൽ ഇട്ടതായി എനിക്ക് തോന്നിയിട്ടുണ്ട്. അക്കാര്യം അർജുന് വേണമെങ്കിൽ ക്ലിയർ ചെയ്യാമായിരുന്നു. പക്ഷെ ഞാൻ ഇറങ്ങും വരേയും അങ്ങനെയൊന്നും ഉണ്ടായിട്ടില്ല.
ബിഗ് ബോസിൽ എനിക്ക് കുറച്ചെങ്കിലും ഇഷ്ടം തോന്നിയത് റെസ്മിനോടാണ്. അവൾ ആരേയും പിന്നിൽ നിന്ന് കുത്താറില്ല. ജിന്റോ ചേട്ടന് സെക്ഷ്വൽ ഫ്രസ്ട്രേഷൻ ഉണ്ടെന്ന് ജാസ്മിൻ പറഞ്ഞിട്ടുണ്ട്. ആ വാക്കിന്റെയൊക്കെ അർത്ഥം അറിയാതെ ചുമ്മാ പറഞ്ഞ് നടക്കുകയാണ്. ജിന്റോ അങ്ങനെയൊരാൾ ആണെങ്കിൽ ബിഗ് ബോസ് അയാളെ പുറത്താക്കില്ലേ. ബിഗ് ബോസ് ഹൗസിനുള്ളിൽ ഉള്ളവർ തന്നെ ജിന്റോ ചേട്ടനെ അനുമോദിച്ച് കൊണ്ടുപോകുന്നത് ഒട്ടും എത്തിക്സ് ഇല്ലാത്ത ആൾക്ക് കപ്പ് കിട്ടില്ലെന്നൊരു ചിന്ത അവിടെയുള്ളവർക്ക് ഉള്ളത് കൊണ്ടാണ്. അതുകൊണ്ടാണ് അവർ മറ്റ് ശക്തരായ മത്സരാർത്ഥികളെഅടിച്ച് പുറത്തിടാൻ നോക്കിയത്.