ആള്‍ക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് വെജിറ്റബിള്‍ കുറുമ. വെറും അഞ്ച് മിനിറ്റില്‍ നമുക്ക് നല്ല സൂപ്പര്‍ ടേസ്റ്റി കുറുമ തയ്യാറാക്കാം. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ഉരുളക്കിഴങ്ങ് – കാല്‍ക്കിലോ
- കാരറ്റ്- രണ്ടെണ്ണം
- ഉള്ളി -കാല്‍ക്കിലോ
- ബീന്‍സ് – 200 ഗ്രാം
- പച്ചമുളക് – രണ്ട് മൂന്നെണ്ണം
- ഇഞ്ചി – ഒരു കഷ്ണം
- വെളുത്തുള്ളി -6-7 കഷ്ണം
- ജീരകം- അല്പം
- ഗ്രീന്‍പീസ്- മൂന്ന് സ്പൂണ്‍
- തേങ്ങ – അരക്കപ്പ്
- കുരുമുളക്, ഗരംമസാലപ്പൊടി- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം കുക്കറില്‍ അല്പം എണ്ണ ഒഴിക്കുക. ഇതിലേക്ക് ജീരകം, പച്ചമുളക് എന്നിവ ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കേണ്ടതാണ്. ശേഷം അല്പം വഴറ്റിയതിന് ശേഷം പച്ചക്കറികള്‍ എല്ലാം ഇതിലേക്ക് ചേര്‍ക്കാം.നിങ്ങളുടെ കൈയ്യിലുള്ള ഏത് പച്ചക്കറിയും ഇതിലേക്ക് ചേര്‍ക്കാവുന്നതാണ്. ഉരുളക്കിഴങ്ങ്, കാരറ്റ്, ബീന്‍സ്, ഗ്രീന്‍പീസ് എന്നിവയെല്ലാം തന്നെ നല്ലതുപോലെ വഴറ്റിയെടുക്കണം. ശേഷം അല്പം മല്ലിപ്പൊടി ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കേണ്ടതാണ്. ശേഷം ഒന്നരക്കപ്പ് വെള്ളം ചേര്‍ത്ത് നല്ലതുപോലെ ഇളക്കി ഒരു വിസില്‍ വരുന്നത് വരെ നല്ലതുപോലെ വേവിക്കാം. പിന്നീട് ഇതിലേക്ക് അരക്കപ്പ് തേങ്ങ കശുവണ്ടിപ്പരിപ്പ് ചേര്‍ത്ത് മികിസ് ചെയ്ത് അരച്ച് ചേര്‍ക്കാം. പിന്നീട് കുരുമുളക് പൊടിയും ഗരംമസാലപ്പൊടിയം ചേര്‍ത്ത് മല്ലിയില തൂവി ഉപയോഗിക്കാവുന്നതാണ്