ബിഗ് ബോസ് മലയാളം സീസൺ ആറ് മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്.ദിവസവും ആളുകൾ ഇന്ന് എന്താണ് നടക്കുക എന്ന് ആണ് ചിന്തിക്കുന്നത്. പരിപാടിയിലെ മത്സരാർത്ഥികളിൽ ഒരാളാണ് യുട്യൂബറായ ജാസ്മിൻ ജാഫർ. ഹൗസിലേക്ക് എത്തിയശേഷം ആദ്യത്തെ രണ്ട് ദിവസം കൊണ്ട് തന്നെ ജനശ്രദ്ധ നേടിയിരുന്നു ജാസ്മിൻ. പക്ഷെ രണ്ട് ദിവസം പിന്നിട്ടശേഷം ഗബ്രിയുമായി ചേർന്ന് ലവ് ട്രാക്ക് കളിക്കാൻ തുടങ്ങിയതോടെ ആരാധകർ ഹേറ്റേഴ്സായി മാറി. വളരെ പെട്ടന്നാണ് ഗബ്രിയുമായി സൗഹൃദം ജാസ്മിൻ ഉണ്ടാക്കിയെടുത്തത്. ഇരുവരും മനപൂർവം ലവ് ട്രാക്ക് കളിക്കുന്നതാണെന്ന കാര്യത്തിൽ സഹമത്സാരാർത്ഥികൾക്കും പ്രേക്ഷകർക്കും ഉറപ്പുണ്ടായിരുന്നു.
സൗഹൃദമാണോ പ്രണയമാണോയെന്ന് വ്യക്തമാക്കാതെയാണ് ഇരുവരും ഹൗസിൽ അടുത്ത് ഇടപഴകിയത്. ഗബ്രിയുമായി അടുത്തശേഷം വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ്ങാണ് ജാസ്മിന് നേരെയുണ്ടാകുന്നത്. അതിന് കാരണം പുറത്ത് മറ്റൊരു യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞ ജാസ്മിൻ ഹൗസിന് അകത്ത് ഗബ്രിയുമായി ഇന്റിമേറ്റായി പെരുമാറുന്നുവെന്നതാണ്.
ഗബ്രി-ജാസ്മിൻ അടുപ്പം കൂടിയപ്പോൾ പിതാവിൽ നിന്നും മുന്നിറിയിപ്പ് ജാസ്മിന് ലഭിച്ചിരുന്നു. വാപ്പയുടെ ഫോൺ കോൾ വന്നശേഷം ഗബ്രിയുമായി ഒരുമിച്ച് ഇരിക്കാൻ പോലും കുറച്ച് സമയം ജാസ്മിന് ഭയമായിരുന്നു. മാത്രമല്ല താൻ കമ്മിറ്റഡാണെന്ന് ഉച്ചത്തിൽ വിളിച്ച് പറഞ്ഞ് ഹൗസിൽ വച്ച് അലറി കരയുകയും ചെയ്തിരുന്നു. ജാസ്മിൻ ബിഗ് ബോസിലേക്ക് പോയപ്പോൾ താരത്തിന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഹാന്റിൽ ചെയ്തിരുന്നത് ഭാവി വരൻ അഫ്സൽ അമീറായിരുന്നു.
എന്നാൽ ഗബ്രിയുമായുള്ള ജാസ്മിന്റെ അടുപ്പം അതിരുവിട്ടതോടെ അഫ്സൽ വിവാഹത്തിൽ നിന്നും പിന്മാറി. നാല് പേജായി ഇട്ട വിശദീകരണത്തില്‍ താന്‍ മാനസികമായ തകര്‍ച്ചയിലൂടെയാണ് കടന്നുപോകുന്നതെന്നും തന്നെ ജാസ്മിന് ചതിക്കുകയാണെന്നും ഈ ബന്ധം വിടുകയാണെന്നുമാണ് അഫ്സൽ കുറിച്ചത്.
ഷോയിലേക്ക് തിരിച്ചെത്തിയ ഗബ്രി ജാസ്മിനുമായി പലവിധ കാര്യങ്ങള്‍ സംസാരിക്കുകയും താരത്തിന് ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം പുറത്ത് പോയ ചില താരങ്ങള്‍ നല്കിയ പണിയെക്കുറിച്ചുള്ള സൂചനകളും ഗബ്രി ജാസ്മിന് നല്‍കുന്നുണ്ട്.
നിനക്ക് പുറത്ത് നടക്കുന്ന കാര്യങ്ങളൊന്നും അറിയില്ലാലോ. പുറത്ത് വരുമ്പോള്‍ നിനക്ക് പലകാര്യങ്ങളും മനസ്സിലാകും. നീ തലയില്‍ എടുത്തുവെച്ച് നടക്കുന്ന പലരും നിനക്കിട്ട് നന്നായിട്ട് പണതിട്ടുണ്ട്. വെളിയില്‍ ഇറങ്ങുമ്പോള്‍ നിനക്ക് അത് മനസ്സിലാകുമെന്നും ഗബ്രി പറയുന്നു. എന്നാല്‍ ഇത് ആരാണെന്ന് വ്യക്തമാക്കാന്‍ ഗബ്രി തയ്യാറായില്ല.
ജാസ്മിനെ പല കാര്യങ്ങളും പറഞ്ഞ് മനസ്സിലാക്കിക്കാനും ഗബ്രി ശ്രമിക്കുന്നുണ്ടായിരുന്നു. നിന്റെ അച്ഛനും അമ്മയും ചെയ്തത് നന്റെ നല്ലതിന് മാത്രമാണ്. നീ ഇവിടെ പറയുന്ന പല കാര്യങ്ങളും ആളുകള്‍ക്ക് ക്രിഞ്ചാണ്. ഇത് ഗെയിമാണ്, എല്ലാം ചിരിച്ചോണ്ട് നേരിടുക. പുറത്ത് പല കാര്യങ്ങളും നടക്കുന്നുണ്ട്. അതിനെയെല്ലാം ഈ തരത്തില്‍ നേരിടണമെന്നും ഗബ്രി വ്യക്തമാക്കുന്നു.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജാസ്മിനും ഗബ്രിക്കും ഇടയിൽ ഒരു ബോണ്ടുണ്ട് എന്ന കാര്യം ഉറപ്പാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ബാപ്പയും ഉമ്മയും വന്നു ജാസ്മിനോട് അത്രയും പറഞ്ഞിട്ട് പോയി. ഗബ്രി പുറത്തു ഇറങ്ങി പുറത്തു ഉള്ള സകല നെഗറ്റീവും അറിഞ്ഞു. എന്നിട്ടും യാതൊരു അകല്‍ച്ചയും കാണിക്കാതെ പോകുന്നെങ്കിൽ അവർ തമ്മിൽ അത്രയും ശക്തമായ ഒരു ബന്ധമുണ്ട് എന്ന് തന്നെയാണ് അർത്ഥമെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
അതേസമയം, ശ്രീതുവിന്റെ പുറത്താകല്‍ കുറച്ച് നേരത്തെ ആകണമെന്നാണ് പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. ശ്രീതുവിനെപ്പോലെ സേഫ് ഗെയിം കളിക്കാതെ തങ്ങളുടെ നിലപാടുകള്‍ തുറന്ന് പറഞ്ഞ നിരവധി മത്സരാർത്ഥികള്‍ അവിടെ ഉണ്ടായിരുന്നു. ശ്രീതു പോയിട്ട് മാത്രം പുറത്തേക്ക് പോകേണ്ടവരായിരുന്നു അവർ. എന്തായാലും ഇത്രയധികം നാള് നിന്ന ശ്രീതു ഭാഗ്യവതി തന്നെയെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.