സുരേഷ് ഗോപി നല്ലൊരു മനുഷ്യൻ ആണെന്ന് വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു. തന്റെ നിലപാടുകളിൽ എന്നും ഉറച്ച് നിൽക്കുന്നൊരു വ്യക്തി എന്ന നിലയിൽ സുരേഷ് ഗോപി ജനങ്ങൾക്കിടയിൽ നല്ലൊരു സ്ഥാനം ഉണ്ടാക്കിയെടുത്തിരുന്നു. എന്നാലിപ്പോൾ തന്റെ മേക്കപ്പ് മാനെ കൂടെ അങ്ങ് കേന്ദ്രത്തിലേക്ക് എടുത്തിരിക്കുകയാണ്. അത് മാത്രമല്ല അതിനിടയിൽ മകൻ ഗോകുൽ സുരേഷ് തന്റെ രാഷ്ട്രീയം കൂടി വെളിപ്പെടുത്തിയിട്ടുണ്ട്. മേക്കപ്പ് മാനിൽ നിന്ന് കേന്ദ്രമന്ത്രിയുടെ സ്റ്റാഫിലേക്കെത്തിയ സന്തോഷത്തിലാണ് കൊടുങ്ങല്ലൂർ സ്വദേശി സിനോജ്. കഴിഞ്ഞ പതിനെട്ട് വർഷമായി സുരേഷ് ഗോപിക്കൊപ്പമുള്ള ആളാണ് സിനോജ്. കേന്ദ്രമന്ത്രിയായപ്പോളും സിനോജിനെ കൂടെക്കൂട്ടാൻ താരം മറന്നില്ല.
രാജ്യസഭാ അംഗമായപ്പോഴും ഞാൻ അദ്ദേഹത്തിന്റെ സ്റ്റാഫ് ആയിരുന്നുവെന്നും ഒരു വർഷത്തോളം സ്റ്റാഫ് ആയി ശമ്പളം മേടിച്ചിട്ടുണ്ടെന്നും സിനോജ് ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു. സുരേഷേട്ടന്റെ മേക്കപ്പ് അസിസ്റ്റന്റ് ആയാണ് ആദ്യം കൂടെ കൂടിയതെന്ന് സിനോജ് ഓർത്തെടുത്തു .
അപ്രതീക്ഷിതമായാണ് മേക്കപ്പ്മാൻ ആയി എന്നെ അദ്ദേഹം പരിഗണിക്കുന്നത്. ആദ്യം മേക്കപ്പിട്ടപ്പോൾ ചെറിയ വിറയലൊക്കെ ഉണ്ടായിരുന്നുവെന്നും അത് പേടികൊണ്ടാണെന്ന് സുരേഷേട്ടനും അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യ സിനിമ കഴിഞ്ഞപ്പോൾ, ‘അടുത്ത പടത്തിൽ എന്റെ കൂടെ വരുന്നോ?’ എന്നാണ് സുരേഷ് ഗോപി ചോദിച്ചതെന്നും സിനോജ് ഓർത്തെടുത്തു. അന്ന് തൊട്ട് ഇപ്പോൾ വരെ സുരേഷേട്ടനൊപ്പം കുടെയുണ്ട്. അത് മാത്രമല്ല പിന്നാലെ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് തന്റെ രാഷ്ട്രീയം കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്. അച്ഛന്റെ രാഷ്ട്രീയം അല്ല തനിക്ക്, അച്ഛൻ ഇത്രയൊക്കെ ചെയ്തിട്ടും ഇന്ത്യ തന്നെ നശിപ്പിക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഞെട്ടി പോയെന്നാണ് ഗോകുൽ പറയുന്നത്. തൃശൂർ എടുക്കുകയും ചെയ്തു, കേന്ദ്രത്തിൽ ചില വകുപ്പുകളും ഏറ്റെടുത്തു. ഏതായാലും ഇനിയെന്താകുമെന്ന് കണ്ടറിയാം.