കാലാപാനി എന്ന് കേൾക്കുമ്പോൾ മോഹൻലാൽ നായകനായി അഭിനയിച്ച മലയാള ചിത്രമാകും മനസിലേക്ക് വരുക . ഈ സിനിമ കണ്ട പലർക്കും സംശയങ്ങളുണ്ടായിരുന്നു . കാലാപാനി അത്രയേറെ ക്രൂരതകൾക്ക് സാക്ഷ്യം വഹിച്ച ജയിലറ ആയിരുന്നോ എന്നത്. ഇന്ത്യയില്‍നിന്നും 1300 കിലോമീറ്റര്‍ അകലെ, ബംഗാള്‍ ഉള്‍ക്കടലിന്റേയും ആന്‍ഡമാന്‍ കടലിന്റേയും സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന 204 ദ്വീപുകളുടെ സമൂഹമാണ് ആന്‍ഡമാന്‍ നിക്കോബാര്‍. ദ്വീപുകളുടെ ആകെ വിസ്തീര്‍ണ്ണം 8250 ചതുരശ്ര കിലോമീറ്ററാണ്. ആകെ നാലു ലക്ഷത്തില്‍ താഴെ ജനങ്ങളെ ഇവിടെ വസിക്കുന്നുള്ളു. 204 ദ്വീപുകളില്‍ 15 എണ്ണത്തിലേ മനുഷ്യവാസമുള്ളു എന്നതാണ് അതിനു കാരണം.ആൻഡമാനില്‍ വരുന്ന ഏതൊരാളും കണ്ടിരിക്കേണ്ട ഒരു ചരിത്ര സ്മാരകമാണ് കാലാപാനി എന്നറിയപ്പെടുന്ന വലിയ സെല്ലുലാര്‍ ജെയില്‍. ഇന്ത്യൻ സ്വാതന്ത്ര സമര സേനാനികളെ തടവിൽ പാർപ്പിക്കുന്നതിനായി ബ്രിട്ടീഷുകാർ 1906-ൽ -പണി കഴിപ്പിച്ച ജയിലാണ് ഇത്. 698 ജയിലറകളാണ് ഇവിടെയുള്ള ഇവിടെ വി.ഡി. സാവർക്കർ ഉള്‍പ്പെടെയുള്ള സ്വാതന്ത്ര സമര സേനാനികൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്
പ്രധാനമായും നാല് നെഗ്രിറ്റോ വര്‍ഗ്ഗക്കാരും രണ്ട് മംഗളോയിഡ് വര്‍ഗ്ഗക്കാരുമാണ് ആന്‍ഡമാനിലെ ആദിമവാസികള്‍. ഗ്രേറ്റ് ആന്‍ഡമാനീസ്, ഓങ്ഗേ, ജറാവ, സെന്റിനലീസ് എന്നീ ആദിവാസികളാണ് നെഗ്രിറ്റോ വംശത്തില്‍ പെടുന്നത്. ഷോംപെന്‍, നിക്കോബാറീസ് എന്നീ വര്‍ഗ്ഗക്കാര്‍ മംഗളോയിഡ് വംശത്തിലും പെടുന്നു. ഇതില്‍ നെഗ്രിറ്റോകള്‍ 60,000 വര്‍ഷം മുന്‍പ് ആഫ്രിക്കയില്‍നിന്ന് കുടിയേറിയതാണെന്നു കരുതപ്പെടുന്നു. മംഗളോയിഡുകള്‍ മലേഷ്യ, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നായിരിക്കണം എത്തിയത്. ഇന്ത്യൻ സ്വാതന്ത്ര സമര സേനാനികളെ തടവിൽ പാർപ്പിക്കുന്നതിനായി ബ്രിട്ടീഷുകാർ 1906-ൽ -പണി കഴിപ്പിച്ച ജയിലാണ് സെല്ലുലാർ ജയിൽ . ആൻഡമാനിലെ പോർട്ട് ബ്ലെയറിലാണ് കുപ്രസിദ്ധമായ ഈ തടവറ സ്ഥിതി ചെയ്യുന്നത്. 698 ജയിലറകളാണ് ഇവിടെയുള്ളത്. ബരിൻ ഘോഷ്, ഹേമചന്ദ്ര ദാസ്, മഹാബീർ സിംഹ്, കമൽനാഥ് തിവാരി, ഭുക്തേശ്വർ ദത്ത്, ശിവ് വർമ്മ, ജയ്ദേവ് കപൂർ, ഗയ പ്രസാദ് തുടങ്ങിയ പ്രമുഖ സ്വാതന്ത്ര സമര സേനാനികളും ഹിന്ദു ദേശീയവാദി വി.ഡി. സാവർക്കർ ഉൾപ്പടെയുള്ളവരും സെല്ലുലാർ ജയിൽ ശിക്ഷ അനുഭവിച്ചവരിൽ ഉൾപ്പെടുന്നു. സ്വാതന്ത്രാനന്തരം 1969ൽ ഇത് സ്മാരകമാക്കി മാറ്റി.
പുതുതായി വന്നെത്തുന്ന തടവുകാരെ നിശ്ചിതകാലത്തേക്ക് ഏകാന്തത്തടവിനു വിധേയരാക്കിയാൽ അവരെ എളുപ്പം മെരുക്കിയെടുക്കാനാകുമെന്ന് ലയൽ-ലെത്ബ്രിജ് റിപോർട്ട് അവകാശപ്പെട്ടു[19],[22]. ഇതിനായി അറുന്നൂറോളം ഒറ്റമുറികളുള്ള ജയിൽ നിർമിക്കാനായിരുന്നു നിർദ്ദേശം. ഈ റിപോർട്ടിൻറെ അടിസ്ഥാനത്തിലാണ് സെല്ലുലർ ജെയിൽ നിർമിക്കപ്പെട്ടത്. 1896 ഒക്റ്റോബറിൽ എഞ്ചിനിയർ മക്വില്ലൻറെ മേൽനോട്ടത്തിൽ നിർമാണം ആരംഭിച്ചു. തടിയടക്കം നിർമാണസാമഗ്രികൾ മിക്കവയും ബർമയിൽ നിന്ന് കടൽമാർഗം കൊണ്ടുവന്നു. ആൻഡമാൻ കടലിൽ സുലഭമായിരുന്ന പവിഴപ്പുറ്റുകൾ നീറ്റുകക്കുള്ള സ്രോതസ്സായി. ഒരു നിരീക്ഷണ ഗോപുരത്തിനെ കേന്ദ്രമാക്കി ഏഴു കൈകളുള്ള സ്റ്റാർഫിഷിൻറെ ആകൃതിയിലായിരുന്നു മൂന്നു നിലകളുള്ള ജയിൽ. ഏഴു വശങ്ങളിലും മുറികളുടെ എണ്ണം ഒരേ വിധത്തിൽ ആയിരുന്നില്ല. ഒന്നാമത്തെതിൽ 78, രണ്ടാമത്തേതിൽ 60, മൂന്നാമത്തേതിൽ156, നാലാമത്തേതിലും അഞ്ചാമത്തേതിലും 105 , ആറാമത്തേതിൽ126, ഏഴാമത്തേതിൽ 63 എന്നിങ്ങനെ ആയിരുന്നു. ഓരോ മുറിക്കും പതിമൂന്നര അടി നീളവും ഏഴടി വീതിയും ആണ് ഉണ്ടായിരുന്നത്.
ആലിപൂർ ബോംബു കേസിലെ പ്രതികളായിരുന്നുവത്രെ സെല്ലുലാർ ജയിലെ ആദ്യ തടവുകാർ. ബരീന്ദ്ര ഘോഷ്, ഉല്ലാസ്കർ ദത്ത്, ഉപേന്ദ്രനാഥ് ബാനർജി, പേം ചന്ദ്ര ദാസ്, ഇന്ദു ഭൂഷൺ റോയ്, ബിഭൂതി ഭൂഷൺ സർകാർ, ഋഷികേശ് കഞ്ചിലാൽ ,സുധീർ കുമാർ സർകാർ, അവിനാശ് ചന്ദ്ര ബാനർജി, തുടങ്ങി ഒട്ടനേകം പേർ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് 1909 ഡിസംബറിൽ അൻഡമാനിലെത്തി. 1914-ൽ ഇവരിൽ ചിലർ ഇന്ത്യൻ ഉപദ്വീപിലെ ജെയിലുകളിലേക്ക് തിരിച്ചയക്കപ്പെട്ടു. പിന്നീട് 1919-ലെ ജയിൽ പരിഷ്കരണ നിയമമനുസരിച്ചും പലരും ഇന്ത്യൻ ജെയിലുകളിലേക്ക് മാറ്റിത്താമസിക്കപ്പെട്ടു. രണ്ടാം നാസിക് ഗുഢാലോചന കേസിലെ പ്രതിയായി, ജീവപര്യന്തം (അന്പതു വർഷം) തടവുശിക്ഷയുമായാണ് വിനായക് ദാമോദർ സവർകർ 1911-ൽ ആൻഡമാനിലെത്തിയത്. അദ്ദേഹം സമർപിച്ച ദയാഹരജികളുടെ അടിസ്ഥാനത്തിൽ 1921 മെയ് 2-ന് രത്നഗിരിയിലെ ജെയിലിലേക്ക് മാറ്റി.
രാഷ്ട്രീയത്തടവുകാർക്കു പുറമെ കൊലപാതകം പോലുള്ള കുറ്റങ്ങൾക്ക് ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരും ആൻഡമാനിലെ സെല്ലുലർ ജയിലിലെ അന്തേവാസികളായി ഉണ്ടായിരുന്നു. എല്ലാവരുടേയും തുടക്കം സെല്ലുലർ ജയിലിൽ ഏകാന്ത തടവുപുള്ളികളായിട്ടായിരുന്നു. രാപ്പകൽ പോലീസിൻറെ കർശനനിരീക്ഷണത്തിലായിരുന്ന ഇവർ രണ്ടാം തരം( സെക്കൻഡ് ക്ലാസ് ) എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ജയിലറയിൽനിന്ന് പുറത്തിറങ്ങാനുള്ള സ്വാതന്ത്യം ഇവർക്കില്ലായിരുന്നു. ചുരുങ്ങിയത് ആറുമാസത്തെ ഇത്തരം കഠിനതടവിനു ശേഷം ഒന്നാം തരക്കാർ (ഫസ്റ്റ് ക്ലാസ് ) എന്ന വിശേഷണത്തോടെ ഇവർ ഉപജെയിലിലേക്ക് മാറ്റപ്പെട്ടു. അനവധി ഇളവുകൾ ഉണ്ടായിരുന്നെങ്കിലും കഠിനാധ്വാനം ചെയ്യേണ്ടിയിരുന്നു. ഉപജയിലിലെ വാസം പതിനെട്ടു മാസമായിരുന്നു, അതിനുശേഷം മൂന്നു വർഷത്തേക്ക് തടങ്കൽ പാളയങ്ങളിൽ കൂട്ടത്തോടെയുള്ള വാസം. പിന്നീടുള്ള അഞ്ചു വർഷവും കഠിനാധ്വാനം തുടർന്നെങ്കിലും തുച്ഛമായ കൂലിക്ക് അർഹരായി. മൊത്തം പത്തു വർഷത്തെ ശിക്ഷാകാലാവധി കഴിഞ്ഞ തടവുകാർക്ക് വിവാഹാനുമതി നൽകപ്പെട്ടു.
ചെറിയ ജോലികളിലേർപെട്ട് തുച്ഛമെങ്കിലും നിശ്ചിത വരുമാനത്തിന് അവർ അർഹരുമായി. ഈ വിഭാഗം സ്വാശ്രയക്കാർ (സെൽഫ് സപോർട്ടിംഗ്) എന്നറിയപ്പെട്ടു, പക്ഷെ അവർ പൂർണസ്വതന്ത്രർ ആയിരുന്നില്ല. പിന്നേയും പത്തോ പതനഞ്ചോ വർഷത്തിനു ശേഷം അധികൃതർ നല്ലനടപ്പു സ്ഥിരീകരിച്ചശേഷമേ അവർക്ക് ദ്വീപിനകത്ത് സ്വതന്ത്രജീവിതം നയിക്കാനാവുമായിരുന്നുള്ളു. സെല്ലുലാർ ജയിലിൽ സ്ത്രീകളെ തടവിലിട്ടതിനു രേഖകളില്ല. ജയിലിനകത്തെ സ്ഥിതിഗതികൾ പുറംലോകം അറിയാനിടവന്നതോടെ 1921-22-ൽ സെല്ലുലാർ ജയിൽ അടച്ചുപൂട്ടാനും ആൻഡമാനിലേക്കുള്ള നാടുകടത്തൽ ശിക്ഷ നി|ത്തിവെക്കാനും ഉത്തരവുണ്ടായി. 12000 വരുന്ന തടവുകാരെ ഇന്ത്യൻ ജയിലുകളിലേക്ക് ഉടനടി മാറ്റി പാർപ്പിക്കുന്നത് എളുപ്പമായിരുന്നില്ല. ഈ കാലതാമസം കാരണം സെല്ലുലർ ജയിൽ പൂർണമായും അടച്ചു പൂട്ടുന്ന കാര്യം നീണ്ടു നീണ്ടു പോയി.