Thrissur

ജോയ് ആലുക്കാസില്‍ ലോക രക്തദാതൃ ദിനം ആചരിച്ചു

തൃശ്ശൂര്‍: ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ ലോക രക്തദാതൃ ദിനത്തോടനുബന്ധിച്ച് രക്തദാനക്യാമ്പും ഫ്ളാഷ് മൊബും സംഘടിപ്പിച്ചു. രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം ജോളി സില്‍ക്‌സ് എം.ഡി ജോളി ജോയ് ആലുക്കാസ് നിര്‍വഹിച്ചു.

രാവിലെ 8:30 ന് സെന്റ് തോമസ് കോളേജിലെയും സെന്റ് മേരീസ് കോളേജിലെയും വിദ്യാര്‍ത്ഥിനികള്‍ ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചു കൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നടന്ന ബൈക്ക് റാലി സ്വരാജ് റൗണ്ട് വലംവച്ച് ജോയ്ആലുക്കാസ് ഷോറൂം പരിസരത്ത് അവസാനിച്ചു.

തൃശ്ശൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സുജിത്ത് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ പി.പി ജോസ് നന്ദി പറഞ്ഞു. പരിപാടിയില്‍ ഗായകനും മോട്ടിവേഷണല്‍ സ്പീക്കറുമായ മനോജ് കമ്മത്തിന്റെ ഗാനമേളയും നടന്നു. രക്തദാനക്യാമ്പില്‍ 30ഓളം പേരാണ് രക്തം ദാനം ചെയ്തത്.
രക്തദാനരംഗത്ത് വര്‍ഷങ്ങളായി നിരവധി സംഭാവനകള്‍ ഇതിനകം ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള ജോയ്ആലുക്കാസിന്റെ ബ്രാഞ്ചുകളിലെ എണ്ണായിരത്തോളം ജീവനക്കാരില്‍ ഭൂരിഭാഗം പേരും രക്തദാനത്തില്‍ പങ്കാളികളാണ്.