ജനിച്ചാൽ ഒരിക്കൽ നമ്മെ തേടി എത്തുമെന്ന് ഉറപ്പുള്ളത് മരണം മാത്രമാണ് എന്ന് പറയാറുണ്ട്. ഈ ഭൂമിയിലുള്ള എല്ലാ വസ്തുക്കൾക്കും ഒരിക്കൽ മരണമുണ്ടാകുക തന്നെ ചെയ്യും. എന്നാൽ ഒരാൾ പോലും മരിക്കരുത് എന്ന് നിയമമുള്ള ഒരു നാടുണ്ട്. കൊടും ശൈത്യമേഖലയിലെ തണുത്തുറഞ്ഞ ഒരു കുഞ്ഞുഗ്രാമം. നോര്വേയിലെ ലോങിയര്ബയന് എന്ന ഗ്രാമത്തിലാണ് ഇത്തരത്തിൽ ഒരു നിയമം ഉള്ളത്. വിചിത്രമെന്ന് തോന്നുമെങ്കിലും സംഗതി സത്യമാണ്. ലോങിയര്‍ബയന്‍ എന്നാണ് ഈ ഗ്രാമത്തിന്‍റെ പേര്. ഉത്തരധ്രുവത്തിനോട് അടുത്ത്, നോര്‍വേയിലാണ് ജനസംഖ്യ വെറും 2000 മാത്രമുള്ള ഈ പ്രദേശത്ത് 1950 മുതല്‍ ആളുകള്‍ മരണപ്പെടുന്നത് നിയമം മൂലം നിരോധിച്ചിരിക്കുകയാണ്. ധ്രുവ പ്രദേശമായതിനാല്‍ സംസ്‌കരിക്കുന്ന മൃതദേഹങ്ങളൊന്നും അഴുകാതെ അവശേഷിക്കുന്നത് ജനങ്ങള്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കി തുടങ്ങിയതോടെയാണ് മരണവും ശവസംസ്കാരവുമൊക്കെ ഇവിടെ നിരോധിച്ചത്.
1906 ല്‍ ജോണ്‍ ലോങിയര്‍ എന്നയാളാണ് ഇവടെ ആദ്യം താമസമാക്കിയത്. അമേരിക്കന്‍ സ്വദേശിയായിരുന്ന ഇദ്ദേഹത്തിന്‍റെ പേരില്‍ പിന്നീട് ഈ സ്ഥലം അറിയപ്പെട്ടു. ഏതാണ്ട് 500 ഒളം ഗ്രാമവാസികളെ ഇദ്ദേഹം ഇവിടെ എത്തിച്ചു. ഒരു കല്‍ക്കരി ഖനി ഇവിടെ പിന്നീടുണ്ടായി. ഇതോടെ കൂടുതല്‍ ആളുകള്‍ ഈ ഗ്രാമത്തിലേക്ക് എത്തി. 1918 ഇവിടെ വൈറസ് പനി പടര്‍ന്നുപിടിച്ചതിന്‍റെ അനന്തരഫലം ആയിരുന്നു മരണ നിരോധ നിയമം. മൃതദേഹങ്ങളും പനി പടര്‍ത്തുന്ന വൈറസും ഇവിടെ നശിക്കുന്നില്ല എന്ന കണ്ടെത്തലിന്റെ ഫലം. പേര്മാഫ്രോസ്റ്റ് എന്ന അവസ്ഥയാണ് മൃതദേഹങ്ങള് അഴുകാതെ എത്രവര്‍ഷം വേണേലും അവശേഷിക്കാന്‍ കാരണം. 46 ഡിഗ്രി സെല്ഷ്യസാണ് ഇവിടുത്തെ ശരാശരി കുറഞ്ഞ താപനില. ഇവിടെ ജനനവും കുറവാണ്. മിക്കവരും പ്രസവമടുക്കുമ്പോഴേക്കും സമീപ നഗരത്തിലെ ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികളിലേക്ക് എത്തും.
1950 മുതലാണ് ഇവിടെ മരണം നിയമം മൂലം നിരോധിച്ചത്. ഇതിന് പിന്നില് ഒരു കാരണമുണ്ട്. ഉത്തരദ്രുവത്തോടടുത്താണ് ലോങിയര്ബയനിന്റെ സ്ഥാനം. അതുപോലെ ഇവിടെ മൃതദേഹം സംസ്കരിക്കാനും കഴിയില്ല. കൊടുംശൈത്യം മൂലം ഇവിടെ സംസ്കരിക്കുന്ന മൃതദേഹങ്ങളൊന്നും അഴുകാതെ അവശേഷിക്കുന്നത് ജനങ്ങള്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കി തുടങ്ങിയതോടെയാണ് മരണവും ശവസംസ്കാരവുമൊക്കെ ഇവിടെ നിരോധിച്ചത്. 1918 ഇവിടെ വൈറസ് പനി പടർന്നു പിടിച്ചയത്തിന്റെ അനന്തരഫലം ആയിരുന്നു മരണ നിരോധ നിയമം. മൃതദേഹങ്ങളും പനി പടർത്തുന്ന വൈറസും ഇവിടെ നശിക്കുന്നില്ല എന്ന കണ്ടെത്തലിന്റെ ഫലം. പേര്മാഫ്രോസ്റ്റ് എന്ന അവസ്ഥയാണ് മൃതദേഹങ്ങള് അഴുകാതെ എത്രവർഷം വേണമെങ്കിലും അവശേഷിക്കാന് കാരണം. 46 ഡിഗ്രി സെല്ഷ്യസാണ് ഇവിടുത്തെ ശരാശരി കുറഞ്ഞ താപനില.
1906 ൽ ജോണ് ലോങിയർ എന്ന അമേരിക്കക്കാരനാണ് ലോങിയര്ബയനിലേക്ക് ആദ്യമായി മനുഷ്യരെ കൊണ്ടുവരുന്നത്. 500 ഓളം പേരെയാണ് ജോണ് ഇവിടെ എത്തിച്ചത്. ലോങിയര്ബയനിലെ കല്ക്കരി ഖനിയിലേക്കുള്ള തൊഴിലാളികളായിരുന്നു അവര്. ഇവരില് ചിലര് ഖനിയിലെ ജോലി കഴിഞ്ഞതോടെ തിരിച്ചുപോയെങ്കിലും കുറച്ച് പേര് ഇവിടെ തന്നെ ജീവിതം തുടര്ന്നു. ഇതോടെ ലോങിയര്ബയന് ഒരു കൊച്ചുഗ്രാമമായി വളര്ന്നു. കാലം എത്ര കഴിഞ്ഞെങ്കിലും ഇവിടുത്തെ കാലാവസ്ഥക്ക് മാത്രം ഒരു മാറ്റവും വന്നിട്ടില്ല. അതുകൊണ്ട് തന്നെ മരണാസന്നരായ ഗ്രാമവാസികളെ അടുത്തുള്ള ഗ്രാമത്തിലേക്ക് മാറ്റുകയാണ് ചെയ്യാറ്. ആകസ്മികമായി ഇവിടെ മരിക്കുന്നവരെ സമീപത്തുള്ള ഗ്രാമത്തിലാണ് അടക്കംചെയ്യുക. ഇതൊക്കെയാണെങ്കിലും ഇവിടെ ജനനവും കുറവാണ്. മിക്കവരും പ്രസവമെടുക്കുമ്പോഴേക്കും സമീപ നഗരത്തിലെ ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികളിലേക്ക് പോകാറാണ് പതിവ്.