Entertainment

ദുരൂഹത മാറാതെ ഇന്നും സുശാന്തിന്റെ മരണം!!

“ജീവിതത്തിലെ പ്രശ്നങ്ങൾക്ക് ആത്മഹത്യ ഒരു പരിഹാരമല്ലന്ന് പറഞ്ഞൊരു സിനിമ ഉണ്ടായിരുന്നു അതിൽ അയാൾ ആയിരുന്നു നായകൻ.പറഞ്ഞു തീർക്കാതെ തന്നെ അയാൾ അവസാനിപ്പിച്ചു.” നടൻ സുശാന്തിന്റെ മരണത്തെ ഇങ്ങനെ അല്ലാതെ മറ്റെങ്ങനെയാണ് അടയാളപ്പെടുത്തുക.?

എപ്പോഴും മുഖത്ത് വിരിയുന്ന നിറ പുഞ്ചിരിയോടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് സുശാന്ത് സിംഗ് രാജ്പുത്. ബോളിവുഡ് ലോകത്തിന് മാത്രമായിരുന്നില്ല ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരനായിരുന്ന സുശാന്തിന്റെ അപ്രതീക്ഷിത മരണം ഒരു ഞെട്ടല്‍ തന്നെയായിരുന്നു. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് സുശാന്ത് സിങ് രജ്പുത്. എന്നെന്നും ഓർത്തിരിക്കുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടാണ് അദ്ദേഹം മറ്റൊരു ലോകത്തേക്ക് പോയി മറഞ്ഞത്. സുശാന്ത് വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം പൂർത്തിയാകുകയാണ്.

കണ്ണുനീരിൽ ബാഷ്പീകരിക്കപ്പെടുന്ന അവ്യക്തമായ ഭൂതകാലം… മുഖത്ത് ചിരി പടർത്തുന്ന അനന്തമായ സ്വപ്നങ്ങൾക്കും ക്ഷണികമായ ജീവിതത്തിനും നടുവിൽ ഞാനും..’ നടൻ സുശാന്ത് സിങ് രാജ്പുതിന്റെ അവസാന സോഷ്യൽ മീഡിയ പോസ്റ്റിലെ വരികൾ ഇതായിരുന്നു.

അദ്ദേഹത്തിന്റെ വേര്‍പാടിന്റെ നാല് വര്‍ഷം തികയുമ്പോള്‍ നിരവധി പേരാണ് അദ്ദേഹത്തന്റെ ഓര്‍മ്മകളില്‍ പങ്കുചേരുന്നത്. വിഷാദരോ​ഗമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും അന്വേഷണം പുരോ​ഗമിക്കുന്തോറും ഓരോ വിവാദങ്ങളും പുറത്തുവന്നു. ബോളിവുഡിലെ സ്വജനപക്ഷപാതവും മയക്കുമരുന്ന് കേസുകളുമെല്ലാം ആളിക്കത്തി. ടെലിവിഷൻ പരമ്പരകളിലൂടെയാണ് സുശാന്ത് തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. അതിനിടെ സുശാന്തിന്റെ സഹോദരി പങ്കുവെച്ച ഹൃദയഭേദകമായ ഒരു പോസ്റ്റ് കൂടി ശ്രദ്ധ നേടുകയാണ്.സുശാന്തിന് എന്താണ് സംഭവിച്ചതെന്ന് അറിയാൻ ഞങ്ങൾ അർഹരല്ലേ എന്നും ഇതുവരെയും സാധാരണ ജീവിതത്തിലേക്ക് കടക്കാന്‍ തങ്ങളുടെ കുടുംബത്തിന് സാധിച്ചിട്ടില്ല എന്നും ശ്വേത സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.

34കാരനായ സുശാന്ത് രജ്പുതിനെ 2020 ജൂണ്‍ 14നാണ് ദുരൂഹസാഹചര്യത്തില്‍ സ്വന്തം അപ്പാര്‍ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും കാമുകി റിയ ചക്രവര്‍ത്തിക്കും കുടുംബത്തിനും ഇതില്‍ പങ്കുണ്ടെന്ന് സുശാന്തിന്റെ കുടുംബം ആരോപിച്ചതോടെ ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. രണ്ട് മാസത്തിന് ശേഷം കേസ് സിബിഐക്ക് കൈമാറിയെങ്കിലും ഇതുവരെ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. ഇനി എങ്കിലും മാറുമെന്ന് കരുതാം. എങ്കിലും ആ ചിരി കണ്മുന്നിൽ നിന്നും മാറില്ല.