ബിഗ്ഗ് ബോസ്സ് ഫൈനലിലേക്ക് എത്തുമ്പോൾ അവിടെ ഉണ്ടായിരുന്ന എല്ലാ മുന്‍ മത്സരാര്‍ഥികളെയും തിരികെ കൊണ്ട് വരാറുണ്ട്. അവർ എത്തിയതോടെ സൗഹൃദക്കാഴ്ചകളാണ് ഹൗസ് നിറയെ.പക്ഷേ പല ഇടങ്ങളിലും സന്തോഷം നിറയുമ്പോഴും ബിഗ്ഗ് ബോസ്സിനെതിരെ സംസാരിച്ചവരെ ഫൈനലിലേക്ക് ക്ഷണിച്ചിട്ടുമില്ല. റോക്കിയേയും, സിബിനെയും ആണ് ബിഗ്ഗ് ബോസ്സിലേക്ക് ക്ഷണിച്ചിട്ടില്ല. അത് മാത്രമല്ല എല്ലാവരും വന്ന സന്തോഷത്തിൽ മത്സരാർത്ഥികൾ നിൽക്കുമ്പോഴും ഫൈനല്‍ 5 ലെ ഒരാള്‍ മാത്രം സങ്കടപ്പെട്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ജാസ്മിന്‍. ഇത്രയും നാൾ നല്ല രീതിയിൽ ഗെയിം കളിച്ചു കൊണ്ടിരുന്ന ജാസ്മിൻ ഗബ്രി വന്നതോടു കൂടി വീണ്ടും പഴയ രീതിയിലേക്കായി മാറുകയാണോ എന്ന സംശയം പ്രേക്ഷകരെ പോലെ എനിക്കും ഉണ്ട്. എന്താണ് ഗബ്രി ഹൗസിൽ വന്ന് കാണിക്കുന്നത്. തന്റെ സുഹൃത്തിനെ മത്സരത്തിൽ വിജയിക്കാൻ ഉള്ള ധൈര്യം കൊടുക്കുന്നതിന് പകരം ആളെ വല്ലാതെ തളർത്തുകയല്ലേ. സത്യത്തിൽ ഗബ്രി ജാസ്മിന് കിട്ടാനുള്ള കപ്പ് തട്ടികളയാൻ ആണോ വന്നതെന്നാണ് ജാസ്മിൻ ഫാൻസിന്റെ ചോദ്യം. അതിൽ ഒരു സംശയവും വേണ്ട. ആണ് അല്ലെങ്കിൽ ഇങ്ങനെ ഒന്നും ചെയ്യില്ലല്ലോ.
ഫൈനലില്‍ കപ്പ് അടിക്കണമെന്ന് തോന്നുന്ന ഒരു സുഹൃത്തിനെ നല്ല മൂഡില്‍ നിര്‍ത്താന്‍ വേണ്ടി താന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ വന്ന് താഴ്ത്തുമ്പോള്‍ താന്‍ എന്ത് ചെയ്യുമെന്നായിരുന്നു റസ്മിന്‍റെ മറുചോദ്യം. അതേസമയം ജാസ്മിന്‍ ഇപ്പോള്‍ പോകുന്നത് ശരിയായ റൂട്ടില്‍ അല്ലെന്നും അത് തന്നെയും ബാധിക്കുമെന്നും ഈ സമയം ഗബ്രി റസ്മിനോട് പറയുന്നുണ്ടായിരുന്നു. അത് എന്തൊക്കെ തന്നെയായാലും അവരുടെ കാര്യം. പുറത്തിറങ്ങുമ്പോൾ രണ്ട് പേരും ചിലപ്പോൾ രണ്ട് വഴിക്ക് പോയെന്നുമിരിക്കും. എന്നാൽ സംസാരിക്കാനുള്ളത് ജാസ്മിനെ കുറിച്ചാണ്.
ഒന്ന് മാറ്റി പിടിച്ചാലോ എന്ന ടാഗ് ലൈനുമായി എത്തിയ സീസണ്‍ അതിനെ അന്വര്‍ഥമാക്കുന്ന നിലയില്‍ നിരവധി പ്രത്യേകതകള്‍ ഉള്ള ഒന്നായിരുന്നു. പല കാര്യങ്ങളും പുതുതായിരുന്നതിനാല്‍ മുന്‍ സീസണുകളിലെ വിജയമാതൃകകള്‍ പിന്തുടരാന്‍ ശ്രമിച്ച മത്സരാര്‍ഥികള്‍ക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനായില്ല. അതേസമയം അതിന് ശ്രമിക്കാതെ അവരവരായി നില്‍ക്കാന്‍ ശ്രമിച്ച മത്സരാര്‍ഥികള്‍ പ്രേക്ഷകരുടെ കണ്ണില്‍ പെടുകയും ചെയ്തു. അപ്രതീക്ഷിതത്വങ്ങള്‍ എപ്പോഴും സംഭവിക്കാറുള്ള ബിഗ് ബോസിന്‍റെ പുതിയ സീസണിലും കളി മാറ്റിമറിച്ച ചില മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിരുന്നു.
ഫിനാലെയ്ക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോള്‍ പോലും വിജയി ആരെന്ന് കൃത്യമായി പ്രവചിക്കാനാവാത്ത സീസണാണ് ഇത്. മത്സരാര്‍ഥികളില്‍ നിന്ന് ഒരു ഹീറോ/ ഹീറോയിന്‍ ഉദയം ചെയ്യാത്ത സീസണ്‍. ബിഗ് ബോസ് മലയാളം മുന്‍ സീസണുകളില്‍ നിന്ന് ആറാം സീസണിനെ വേര്‍തിരിച്ച് നിര്‍ത്തുന്ന പ്രധാന കാര്യവും ഇതാണ്. ഇപ്പ്രാവശ്യം രണ്ട് ലവ് കോമ്പോ ആയിരുന്നു ഉണ്ടായിരുന്നത്ശ്രീതു അർജുനും, ഗബ്രി ജാസ്മിനും, ഇതിൽ ഏറ്റവും കൂടുതൽ വിമർശനം നേരിട്ടതും ജാസ്മിൻ ഗബ്രി ആയിരുന്നു.
വോട്ട് നേടാന്‍ വേണ്ടി സൃഷ്ടിച്ച ഒരു ലവ് ട്രാക്ക് ആണെന്ന് മത്സരാര്‍ഥികളില്‍ പലരും വിമര്‍ശിച്ചു. ഒപ്പം പ്രേക്ഷകരില്‍ ഒരു വിഭാഗവും. പുറത്ത്, പ്രത്യേകിച്ച് വീട്ടുകാരില്‍ ഇത് എത്തരത്തിലുള്ള പ്രതിച്ഛായയാണ് സൃഷ്ടിക്കുന്നതെന്ന് ജാസ്മിനാണ് കൂടുതല്‍ ആശങ്ക ഉണ്ടായിരുന്നത്. അച്ഛന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വീട്ടില്‍നിന്ന് വന്ന ഒരു ഫോണ്‍കോള്‍ ബിഗ് ബോസ് കണക്റ്റ് ചെയ്ത് കൊടുത്തിരുന്നു. ജാസ്മിന്‍ തകര്‍ന്നുപോയ സന്ദര്‍ഭമായിരുന്നു ഇത്. എന്നാൽ ഇതിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ പ്രശ്നം ഉണ്ടാക്കിയതും ഈ വിഷയത്തിൽ ആയിരുന്നു. പുറത്തുള്ള കാര്യങ്ങൾ ഒരിക്കലും ഹോസ്സിനകത്തിരിക്കുന്ന മത്സരാർത്ഥിയെ അറിയിക്കുന്ന പതിവില്ലായിരുന്നു എന്നിട്ടും ഈ സീസണിൽ മാത്രം എന്തിന് ഇങ്ങനെ ഒരു മാറ്റം കൊണ്ട് വന്നു. നിരവധി വിമർശനങ്ങൾ നേരിട്ട ഒരേയൊരു സീസണും ഇത് തന്നെയായിരുന്നു.
സാധാരണ ഉണ്ടാവാറുള്ളതിനേക്കാള്‍ നേരത്തെയാണ് ബിഗ് ബോസ് ഇക്കുറി ഫാമിലി വീക്ക് സംഘടിപ്പിച്ചത്. മത്സരങ്ങള്‍ ബാക്കി ഉണ്ടായിരുന്നതിനാല്‍ മത്സരാര്‍ഥികള്‍ക്ക് ഇത് വലിയ അഡ്വാന്‍റേജ് ആണ് നല്‍കിയത്. പുറത്തെ പ്രതിച്ഛായയെക്കുറിച്ചുള്ള ആശങ്കകള്‍ ദുരീകരിച്ച്, കളിയിലേക്ക് ഫോക്കസ് ചെയ്യാന്‍ ഇത് എല്ലാവരെയും പ്രേരിപ്പിച്ചു. ഫാമിലി വീക്കില്‍ ഏറ്റവുമധികം ആശ്വാസം കണ്ടെത്തിയത് ജാസ്മിന്‍ ആയിരുന്നു.
ഇന്ന് ഫൈനലിൽ എത്തി നിൽകുമ്പോൾ കപ്പ് ആര് കൊണ്ട് പോകും എന്നാണ് എല്ലാവരുടെയും സംശയം.