കൊടുങ്ങല്ലൂര്‍ രാജകുടുംബം പടിഞ്ഞാറ്റേടത്തുസ്വരൂപം എന്ന് അറിയപ്പെട്ടിരുന്നു. കൊടുങ്ങല്ലൂർ രാജകുടുംബം പടിഞ്ഞാറ്റേടത്തുസ്വരൂപം എന്ന് അറിയപ്പെട്ടിരുന്നു. കേരളത്തിലെ മറ്റു പല രാജകുടുംബങ്ങളിലെയും പോലെ മരുമക്കത്തായ രീതിക്കാരാണിവർ. കുടുംബത്തിലെ സ്ത്രീകളുടെ കുട്ടികളെ മാത്രമേ കുടുംബത്തിലേതെന്നു പറയാറുള്ളൂ.
1739 പൊതുവർഷത്തിൽ കുടുംബത്തിൽ സ്ത്രീപ്രജകളിൽലാതായ അവസ്ഥയിൽ അയിരൂർ ശാർക്കര കുഴിക്കാട്ട് കോവിലകത്തുനിന്നും രണ്ടു സ്കൂളുകളെ ദത്തെടുത്തു. ഇപ്പോഴുള്ള കുടുംബാംഗങ്ങളെല്ലാവരും ആ കുട്ടികളുടെ സന്തതിപ്പറമ്പാണ്. അമ്മവഴിക്ക് ഇവർ വളരെ പണ്ട് കാലം തൊട്ടേ അയിരൂർ ശാർക്കര വംശജരാണ്. ഈ വംശത്തിൻ്റെ ഉത്ഭവത്തെ കുറിച്ച് വ്യക്തമായ അറിവില്ല.പതിനൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ രാജേന്ദ്രചോളന് തിരുവഞ്ചിക്കുളം പിടിച്ചടക്കിയപ്പോള്‍, അദ്ദേഹത്തെ അനുഗമിച്ചിരുന്ന ക്ഷത്രിയസേനാനിയാണ് ഈ വംശം സ്ഥാപിച്ചതെന്ന് ഒരു ഐതിഹ്യം.കൊടുങ്ങല്ലൂര്‍ സ്വരൂപത്തിന്റെ ഒരു ശാഖയായ അയിരൂരിന് പാപ്പിനിവട്ടം എന്നും പേരും ഉണ്ട്. തെക്ക് കൊടുങ്ങല്ലൂര്‍ മുതല്‍ വടക്ക് ചേറ്റുവ വരെ ഈ ദേശം വ്യാപിച്ചിരുന്നു. ഏറെകാലം സാമൂതിരിയുടെ നിയന്ത്രണത്തിലായിരുന്നു.
1717ല്‍ ഡച്ചുകാര്‍ ഈ നാട് സാമൂതിരിയില്‍ നിന്നും പിടിച്ചെടുത്തു. വെള്ളോസ് നമ്പ്യാര്‍(മാപ്രാണം പ്രമാണി), ചങ്കരങ്കണ്ടകൈമള്‍, ചിറ്റൂര്‍ നമ്പൂതിരി, പഴഞ്ച്ചേരി നായര്‍ തുടങ്ങി ഒട്ടേറെ പ്രഭുക്കന്മാര് അരിയൂരിന്റെയും, കൊടുങ്ങല്ലൂരിന്റെയും സമീപപ്രദേശങ്ങളില്‍ വാണിരുന്നു. ഇന്ന് കൊടുങ്ങല്ലൂര്‍ കോവിലകം രണ്ട് ശാഖകളില്‍ വ്യാപിച്ച് കിടക്കുന്നുnണ്ട്. പുത്തന്‍ കോവിലകം, ചിറയ്ക്കല്‍ കോവിലകം. ഇവയാണ് അത്.
ഇവിടെ അതിപുരാതനമായ ഒരുപാട് ക്ഷേത്രങ്ങളും, പള്ളികളും കാണപ്പെടുന്ന പ്രദേശമാണ് മുസിരിസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂർ. നാനാജാതി മതസ്ഥരും മതേതരത്വത്തോടെ, സമാധാനത്തോടെ, സൗഹൃദത്തോടെ ജീവിക്കുന്ന മനോഹരമായ നാട് കൂടിയാണ് ചരിത്രത്തിലെ തുറമുഖ നഗരമായ കൊടുങ്ങല്ലൂർ.