മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് ഉര്‍വശി. ഒരിടവേളയ്ക്ക് ശേഷം അതിശക്തമായി തിരികെ വന്നിരിക്കുകയാണ് ഉര്‍വശി. തന്റെ അഭിനയ മികവു കൊണ്ട് ഉര്‍വശി അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ നിരവധി. നാച്ചുറല്‍ ആക്ടറായ ഉര്‍വശിയെ പോലെ കോമഡിയും ഡ്രാമയുമൊക്കെ ഒരേ അനായാസതയോടെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന നായികമാര്‍ അപൂര്‍വ്വ കാഴ്ചയാണ്. ഇപ്പോഴിതാ ഉര്‍വശിയുടെ പുതിയ സിനിമ റിലീസിനെത്തുകയാണ്. ഉള്ളൊഴുക്കാണ് ഉര്‍വശിയുടെ പുതിയ സിനിമ. കൂട്ടിന് പാര്‍വതി തിരുവോത്തുമുണ്ട്. സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് ഉര്‍വശി. ഇതിന്റെ ഭാഗമായി നല്‍കിയൊരു അഭിമുഖത്തില്‍ രസകരമായൊരു ഗോസിപ്പിനെക്കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. തന്നെക്കുറിച്ച് ആദ്യമായി കേട്ട ഗോസിപ്പ് എന്താണെന്നാണ് ഉര്‍വശി പറയുന്നത്.
ഒരു അഭിമുഖത്തിലാണ് ഉര്‍വശി മനസ് തുറന്നത്. ”ആദ്യ സിനിമയുടെ ഷൂട്ടിനിടയില്‍ ഒരു സിനിമാവാരികയില്‍ നാലുവരി ഗോസിപ്പ് എഴുതി വന്നു. ‘എ വി എംന്റെ ബാനറില്‍ ഒരു സ്‌കൂള്‍ കുട്ടി അഭിനയിക്കാന്‍ വരുന്നിട്ടുണ്ട്. പക്ഷേ ഒരു വകയും പറഞ്ഞാല്‍ അനുസരിക്കില്ല. ഡയറക്ടര്‍ ഒന്നു ദേഷ്യപ്പെട്ടാല്‍ അന്ന് വീട്ടില്‍ പോകും എന്നു പറഞ്ഞ് പേടിപ്പിക്കും’ എന്നായിരുന്നു അത്” ഉര്‍വശി പറയുന്നു. എന്നാല്‍ അതൊരു ഗോസിപ്പ് ആയിരുന്നില്ലെന്നും അന്ന് തനിക്ക് പതിമൂന്ന് വയസായിരുന്നു, അതിനാല്‍ ആരു പറഞ്ഞാലും കേള്‍ക്കില്ലായിരുന്നുവെന്നുമാണ് ഉര്‍വശി പറയുന്നത്. ഇങ്ങോട്ടു വരാന്‍ പറഞ്ഞാല്‍ അങ്ങോട്ടു പോകുന്നതായിരുന്നു തന്റെ സ്വഭാവമെന്നും ഉര്‍വശി ഓര്‍ക്കുന്നത് ഗോസിപ്പ് ഉര്‍വശിയുടെ അമ്മ പറഞ്ഞത്, രക്ഷപ്പെട്ടു. നല്ല ഇമേജാണല്ലോ ആദ്യമേ കിട്ടിയത്. ഇങ്ങോട്ട് വരാന്‍ പറഞ്ഞാല്‍ കൂടെ പോകുമെന്നല്ലല്ലോ എഴുതിയത് എന്നായിരുന്നു എന്നും താരം ഓര്‍ക്കുന്നു.
ആരെങ്കിലും ഇത്തിരി ശബ്ദം കൂട്ടി നിര്‍ദ്ദേശങ്ങള്‍ തന്നാല്‍ അപ്പോള്‍ എനിക്ക് വീട്ടില്‍ പോകണമെന്ന് പറയും. ഞാന്‍ ഈ സിനിമ അഭിനയിക്കില്ല എന്നു പറയുമായിരുന്നു താനെന്നും താരം പറയുന്നു. അതുകൊണ്ട് ഇതിനെക്കൊണ്ട് വലിയ ഉപദ്രവമായെന്നൊക്കെ ഡയറക്ടര്‍ ഞാന്‍ കേള്‍ക്കാതെ വഴക്കു പറഞ്ഞിട്ടുണ്ടാകുമെന്നും താരം ചിരിച്ചു കൊണ്ട് പറയുന്നുണ്ട്. നന്നെ ചെറിയ പ്രായത്തിലാണ് ഉര്‍വശി സിനിമയിലെത്തുന്നത്. എ്ന്നാല്‍ അധികം വൈകാതെ മലയാളത്തിലും തമിഴിലുമെല്ലാം തിരക്കുള്ള നായികയായി മാറാന്‍ ഉര്‍വശിയ്ക്ക് സാധിച്ചു. സൂപ്പര്‍ താരം തന്നെയായിരുന്നു അക്കാലത്ത് ഉര്‍വശി. പ്രേക്ഷകരെ ചിരിപ്പിക്കാനും കരയിപ്പിക്കാനും ചിന്തിപ്പിക്കാനും സാധിക്കുന്ന പ്രതിഭയായിരുന്നു ഉര്‍വശി. ഒരിടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ ശക്തമായ കഥാപാത്രങ്ങളാണ് ഉര്‍വശി അവതരിപ്പിക്കുന്നത്. തമിഴിലും ഹിറ്റുകള്‍ സമ്മാനിക്കാന്‍ ഉര്‍വശിയ്ക്ക് തിരിച്ചുവരവില്‍ സാധിച്ചിട്ടുണ്ട്.