മലയാളി പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സിബി മലയില്‍ മോഹന്‍ലാല്‍ ചിത്രമായിരുന്നു ദേവദൂതന്‍. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം തിയേറ്ററില്‍ സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും, മോഹന്‍ലാലിന്റെ വിശാല്‍ കൃഷ്ണമൂര്‍ത്തി ഇന്നും ഒരു ഹരമാണ്. വിനീതകുമാറിന്റെ മഹേശ്വരനും, ജയപ്രദയുടെ അലീനയും തീര്‍ത്ത സ്‌നേഹത്തിന്റെ ഓളങ്ങള്‍ ഇന്നും ഇനിയെന്നും സംസാരവിഷയമാണ്. വിദ്യാസാഗറിന്റെ സംഗീതമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. രഘുനാഥ് പലേരി രചിച്ച ചിത്രം 2000 ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളില്‍ എത്തിയത്;
ഇപ്പോള്‍ വീണ്ടും ദേവദൂതന്റെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ദേവദൂതന്‍ റീ റിലീസിന് തയ്യാറായതായി സിബി മലയില്‍ അറിയിച്ചു. ഇതു സംബന്ധിച്ച ഒരു ഫെയ്‌സ്ബുക്ക് കുറിപ്പ് ചിത്രത്തിന്റെ സംവിധായകന്‍ സിബി മലയില്‍ പോസ്റ്റ് ചെയ്തു.
New visuals new soundings new feels … experience it in theastr;
പോസ്റ്റ് കാണാം,
ദേവദൂതന്‍ റീമാസ്റ്റേര്‍ഡ് 4K അറ്റ്മോസ് പതിപ്പാണ് വീണ്ടും റിലീസ് ചെയ്യുന്നത്. 4k ക്ലാരിറ്റി ദൃശ്യമികവോടെ, ഡോള്‍ഫി ശബ്ദത്തിന്റെ മാന്ത്രികതയില്‍ പുറത്തു വരുന്ന ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വിശ്വാസം പ്രകടിപ്പിക്കുന്നു. സംഗീതത്തിന് കൂടുതല്‍ പ്രാധാന്യമുള്ള ചിത്രം ഡോള്‍ഫി അറ്റ്‌മോസില്‍ വരുമ്പോള്‍ പഴയ ഡിടിഎസ് ശബ്ദത്തിനുമപ്പുറം വേറിട്ടൊരു അനുഭവമായിരിക്കും ലഭിക്കുക.
‘സ്ഫടികം റീ റിലീസ് പോലെ ഈ സിനിമയും തിയേറ്ററുകളില്‍ കാണാന്‍ കാത്തിരിക്കുന്നു’ എന്ന് ചിലര്‍ ഫെയ്‌സബുക്ക് പോസ്റ്റില്‍ കുറിച്ചു.
2000-ത്തില്‍ പുറത്തിറങ്ങിയ ദേവദൂതന്റെ തിരക്കഥ രഘുനാഥ് പലേരിയുടെതാണ്. ജയപ്രദ, വിനീത് കുമാര്‍, മുരളി, ജഗതി ശ്രീകുമാര്‍, ജഗദിഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു. വിദ്യാസാഗര്‍ ആയിരുന്നു സംഗീതം.
പോസ്റ്റിന് താഴെ വന്ന ഒരു കമന്റും വ്യത്യസ്തമായിരുന്നു,
വേറിട്ട സംഗീത അനുഭവങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച വിദ്യാസാഗര്‍ എന്ന മാന്ത്രിക സംഗീത സംവിധായകനെ നേരിട്ട് അനുഭവിച്ചറിയാന്‍ ഇന്നത്തെ തലമുറയ്ക്ക് ഒരവസരം കൂടി…??????
Thank you സിബി സര്‍… ??
ഇങ്ങനെ ദേവദൂതന്റെ റി റിലീസിനായി കാത്തിരിക്കുന്നത് നിരവധി പേരാണ്.