നടി അവതാരിക യൂട്യൂബർ എന്നീ നിലകളിലെല്ലാം പ്രശസ്തി നേടിയ താരമാണ് പേളി മണി നിരവധി ആരാധകരെയാണ് പേളി സ്വന്തമാക്കിയിട്ടുള്ളത് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയ പേര് സീസണിലെ റണ്ണറപ്പായാണ് തിരിച്ച് ഇറങ്ങിയത് എന്നാൽ ഈ ഒരു പരിപാടിയിൽ എത്തിയ പേളിക്ക് വളരെയധികം ആരാധകരും വർദ്ധിച്ചിരുന്നു ഒപ്പം തന്നെ ഈ പരിപാടിയിലെ സഹമത്സരാർത്ഥിയായ ശ്രീനിഷിനോട് താരത്തിന് ഒരു പ്രണയം തോന്നുകയും അത് തുറന്നു പറയുകയും ഒക്കെ ചെയ്തിരുന്നു

എന്നാൽ പരിപാടിയിൽ നിലനിൽക്കുവാൻ വേണ്ടി പേളി നടത്തിയ നാടകമായിരുന്നു ഈ പ്രണയം എന്നൊക്കെ കൂടുതൽ ആളുകളും കമന്റ് ചെയ്തിരുന്നു എന്നാൽ അതിനൊക്കെ മറുപടിയുമായി പേളി തന്നെ രംഗത്ത് വരികയായിരുന്നു ചെയ്തത് തന്റെ ജീവിതം കൊണ്ടായിരുന്നു ഇതിന് താരം മറുപടി നൽകിയത് ശ്രീനിഷമായുള്ള പ്രണയം വിവാഹത്തിൽ കലാശിക്കുകയാണ് ചെയ്തത് തുടർന്ന് നിരവധി ആളുകൾ ആണ് ഇരുവരെയും അഭിനന്ദിച്ചു കൊണ്ട് രംഗത്ത് വന്നത് നിങ്ങളുടെ പ്രണയം യാഥാർത്ഥ്യമായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിച്ചു എന്നാണ് പലരും പറഞ്ഞത്
തുടർന്ന് ഇവർ വളരെ സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുകയും സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയും ഒക്കെ ചെയ്തു ഇന്ന് യൂട്യൂബിലൂടെ ലക്ഷങ്ങൾ വരുമാനം നേടുന്ന ഒരു യൂട്യൂബ് റായി പേളി മാണി മാറുകയും ചെയ്തു. ഇവർക്ക് ഇപ്പോൾ രണ്ട് പെൺമക്കളാണ് ഉള്ളത് പ്രസവവും പ്രസവാനന്തര ജീവിതവും ഒക്കെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിലേക്ക് പേളി എത്തിക്കുകയും ചെയ്തു പേളിയുടെ മൂത്തമകളായ നില പ്രേക്ഷകർക്ക് വളരെ സുപരിചിതയായ കുട്ടിതാരമാണ്
നിലയുടെ വിശേഷങ്ങൾ ഒക്കെ വലിയ ഇഷ്ടത്തോടെ തന്നെയാണ് പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യുന്നത് അത്തരത്തിൽ കഴിഞ്ഞദിവസം ഒരു ഷോട്ട് വീഡിയോ നിലയുടേതായി പേളി പങ്കുവെച്ചിരുന്നു ഈ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്ന വീഡിയോയാണ് പേളി പങ്കുവെച്ചത് ഭക്ഷണം കഴിക്കാനായി നില മടിച്ചിരിക്കുന്നതും താൻ ഒന്നുമുതൽ 10 വരെ എണ്ണുന്നതിന് മുൻപ് ഭക്ഷണം കഴിക്കുകയാണെങ്കിൽ എവിടെയോ കൊണ്ടുപോകാം എന്നും പേളി പറയുന്നുണ്ട്.
എന്നാൽ വേണ്ട എന്നാണ് നില പറയുന്നത് ആ സമയത്ത് അമ്മയുടെ മുത്ത് ആരാണ് എന്ന് പേര് ചോദിക്കുന്നുണ്ട് ഉടനെ തന്നെ രസകരമായ ഒരു തഗു മറുപടിയാണ് നില നൽകുന്നത് അത് ഡാഡിയാണ് എന്ന് നില പറയുമ്പോൾ ഡാഡിയോ എന്ന് ചോദിച്ചുകൊണ്ട് പേളി പുറകെ ശ്രീനിഷിനൊപ്പം ഉള്ള മനോഹരമായ കുറച്ച് വീഡിയോകൾ കൂടി പങ്കുവെക്കുകയാണ് ചെയ്തത് എന്നാൽ നില പറഞ്ഞത് ഒരു സത്യമാണ് എന്നും പേളി വളരെയധികം ശ്രീനിഷിനെ സ്നേഹിക്കുന്നുണ്ട് എന്നും പേളിയുടെ മുത്തു തന്നെയാണ് ശ്രീനിഷ് എന്നുമാണ് കമന്റുകളിലൂടെ ആരാധകർ പറയുന്നത്
എന്തിനാണ് ചിരിക്കുന്നത് കുട്ടി പറഞ്ഞത് ഒരു സത്യമല്ലേ ശരിക്കും അതാണ് സത്യം എന്നും നിങ്ങൾ ഇങ്ങനെ സന്തോഷത്തിൽ തന്നെ ജീവിക്കണം അത് കാണുവാനാണ് ഭംഗി നിങ്ങളുടെ പ്രണയം അതിമനോഹരമായ ഒന്നാണ് ഇങ്ങനെയാണ് പലരും കമന്റുകളിലൂടെ പറയുന്നത് ഈ കമന്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് ശ്രദ്ധ നേടുകയും ചെയ്തിരുന്നു നിരവധി ആളുകളാണ് ഇപ്പോൾ ഈ റീല് ഏറ്റെടുത്തുകൊണ്ട് രംഗത്ത് വരുന്നത്
















