കളി തുടങ്ങി മോനെ, ഇനി കാര്യം നടക്കും. വേറൊന്നുമെല്ല തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രാജീവ് ചന്ദ്രശേഖറിന്റെ പുതിയ നീക്കമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് വികസനമുള്‍പ്പടെയുള്ള കാര്യത്തില്‍ 100 ദിന കര്‍മ്മപരിപാടിക്കു തുടക്കം കുറിക്കാനുള്ള പദ്ധതിയുമായി രാജീവ് ചന്ദ്രശേഖര്‍. മൂന്നാം മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ആദ്യഘട്ടമെന്ന നിലയില്‍ നടപ്പാക്കുന്ന 100 ദിന കര്‍മ്മപരിപാടി മണ്ഡലത്തിലും ജില്ലയിലും നടപ്പാക്കാനുള്ള ചുമതലയുമായി മുന്‍ മന്ത്രി കളത്തില്‍ ഇറങ്ങുകയാണ്. തിരുവനന്തപുരത്തിന്റെ സമഗ്ര പുരോഗതിയാണ് ലക്ഷ്യമെന്നും, ഇന്‍സ്റ്റാഗ്രം അക്കൗണ്ടില്‍ കുറിച്ച പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കന്നത്, പോസ്റ്റ് കാണാം;
പോസ്റ്റിലെ വിശദാംശങ്ങൾ;
ലോകാരാധ്യനായ ശ്രീ. നരേന്ദ്രമോദി മൂന്നാമതും ഭാരതത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റിരിക്കുന്ന അഭിമാനകരമായ ഈ വേളയില്‍ രാജ്യത്താകമാനം നടന്നുകൊണ്ടിരിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നമ്മുടെ മണ്ഡലത്തിലും സാധ്യമാകണം. അതിനുവേണ്ടി പരിശ്രമിക്കുവാന്‍ ഞാന്‍ മുന്നില്‍ തന്നെയുണ്ടാകും.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി മാര്‍ച്ച് 5-ാം തീയതി ഇവിടെയെത്തിയ എന്റെ പ്രതീക്ഷകള്‍ക്ക് എത്രയോ മുകളിലായിരുന്നു നിങ്ങള്‍ നല്‍കിയ പ്രചോദനം. നിങ്ങളുടെ പ്രശ്നങ്ങള്‍ ആഴത്തില്‍ പഠിച്ചും നിങ്ങളില്‍ നിന്നും നേരിട്ട് സ്വീകരിച്ച അഭിപ്രായങ്ങള്‍ സ്വാംശീകരിച്ചും സമഗ്രമായ വികസനരേഖ ‘ഇതാണ് കാര്യം’ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ സമയപരിമിതി മൂലം ഈ വികസനരേഖ തെരഞ്ഞെടുപ്പിന് മുന്‍പായി എല്ലാവരിലേക്കും എത്തിക്കുവാനും വിശദീകരിക്കുവാനും കഴിഞ്ഞില്ല.
ഈ മാര്‍ഗരേഖ നടപ്പിലാക്കേണ്ടത് നമുക്കും ഭാവി തലമുറയ്ക്കും വേണ്ടിചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിലേക്കുള്ള ആദ്യ ചുവട് എന്ന നിലയില്‍ 2024 ജൂണ്‍ 24 ന് ഒരു 100 ദിന കര്‍മപരിപാടിക്കു തുടക്കം കുറിക്കുകയാണ്.
ഇതൊരു എളിയ തുടക്കം മാത്രമാണ്. തിരുവനന്തപുരത്തെ പുരോഗതി അവിരാമം മുന്നോട്ടു കൊണ്ടുപോകുവാന്‍ ഒരു സാധാരണ ബി.ജെ.പി. പ്രവര്‍ത്തകനായി നിങ്ങളുടെ ഇടയില്‍ ഞാന്‍ എന്നുമുണ്ടാകും.